തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും

Share News

Press Release 23-01-2025
EKM/PRO/2025/03

തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ
ചർച്ചകളുടെ വിശ്വാസ്യത ഇല്ലാതാക്കും

കൊച്ചി: ഏകീകൃത വിശുദ്ധ കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതി¬സന്ധി-കൾ പരിഹരിക്കു¬ന്ന¬തിന് അതിരൂപതയ്ക്കുവേണ്ടി നിയോഗി¬ക്ക¬പ്പെട്ടി¬രിക്കുന്ന മേജർ ആർച്ചുബിഷപ്പിന്റെ വികാരി മാർ ജോസഫ് പാംപ്ലാനി പിതാവ് അതിരൂപതയിലെ വൈദികരെയും അത്മായ¬രെയും ഒറ്റയ്ക്കും ചെറിയ ഗ്രൂപ്പു¬കളുമായും കണ്ട് ചർച്ചകൾ നടത്തിവരികയാണ്. അഭിവന്ദ്യ പിതാവുമായി സംസാരിക്കാനും ആശയങ്ങൾ പങ്കുവയ്ക്കാനും താല്പര്യമുള്ളവർക്കു സെക്രട്ടറി അച്ചനുമായി ബന്ധപ്പെട്ട് മുൻകൂട്ടി സമയം ചോദിക്കാവുന്നതാണ്.

joseph-pamplany

കഴിഞ്ഞ ദിവങ്ങളിൽ അഭിവന്ദ്യ പാംപ്ലാനി പിതാവുമായി നടത്തിയ ചർച്ചകൾക്കു-ശേഷം ചില ഗ്രൂപ്പുകളും വ്യക്തികളും പ്രസ്താവനകളിലൂടെ തെറ്റിദ്ധാരണ പരത്തുന്നവിധം ചിലവിഷയ¬ങ്ങളിൽ ധാരണയായെന്നു പ്രസ്താവി¬ക്കുക¬യുണ്ടായി. ഇപ്പോൾ നടക്കുന്ന ചർച്ചകൾ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുന്നതിനും പരസ്പരവിശ്വാസം വളർത്തുന്നതിനും മുറിവുകൾ ഉണക്കുന്നതിനും വേണ്ടിയാണ്. ചർച്ചകളുടെ വെളിച്ചത്തിൽ ആവശ്യമായ തീരുമാനങ്ങൾ അഭിവന്ദ്യ മേജർ ആർച്ചുബിഷപ്പുമായി ആലോചിച്ചതിനുശേഷം മാത്രം അറിയിക്കുന്നതാണ് എന്ന നിലപാട് അഭിവന്ദ്യ ജോസഫ് പാംപ്ലാനി പിതാവ് തുടക്കം¬മുതൽ എല്ലാവരേയും അറിയിച്ചിട്ടുള്ളതാണ്. എന്നാൽ, ഇത്തരം പ്രസ്താവന¬കളിലൂടെ തെറ്റിദ്ധാരണപരത്തുന്നതിനും ചർച്ചകളെ വഴിതിരിച്ചുവിടാനും ശ്രമിക്കുന്നത് നിലപാടുകളുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ.

വിവിധതലങ്ങളിലെ ചർച്ചകൾക്കുശേഷം അതിരൂപതയ്ക്കു നന്മയാകുന്ന തീരുമാന-ങ്ങൾ സ്വീകരിക്കുന്നതിന് മേജർ ആർച്ചുബിഷപ്പിനെ സഹായിക്കുന്നതിനാണ് മാർ ജോസഫ് പാംപ്ലാനി പിതാവ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അത് മനസ്സിലാക്കാതെ അനവസരത്തിലുള്ള പത്രപ്രസ്താവനകളോ പത്രസമ്മേളനങ്ങളോ സോഷ്യൽ മീഡിയ¬വഴിയുള്ള പ്രചരണങ്ങളോ ആരും നടത്തരുത്. അതിരൂപതാ പി.ആർ.ഒ. നല്കുന്ന¬തായിരിക്കും അതിരൂപതയുടെ ഔദ്യോഗിക നിലപാടുകളും തീരുമാനങ്ങളും.

കൂരിയ ഉൾപ്പെടെ കാനോനികസമിതികളുടെ പുനഃസംഘടന സമയബന്ധിതമായി നടത്തും എന്ന പിതാവിന്റെ അറിയിപ്പ് തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം ചിലർ ഉപയോഗി¬ച്ചിട്ടുണ്ട്. മേജർ ആർച്ചുബിഷപ്പിന്റെ സുചിന്തിതമായ സമ്മതം ആവശ്യമുള്ള ഇത്തരം കാര്യങ്ങൾ ഉചിതമായ വേദികളിൽ ചർച്ച ചെയ്ത് തീരുമാനിച്ച് അറിയിക്കു¬ന്നതാണ്.

അതിരൂപതയിലെ ഏതാനും വൈദികർക്കെതിരെ സ്വീകരിച്ചിട്ടുള്ള കാനോനിക നടപടി¬കളുടെ സ്വഭാവവും സാഹചര്യവും പഠിച്ചശേഷം തുടർനടപടികൾ സ്വീകരിക്കു-മെന്നാണ് പിതാവ് ഇക്കാര്യത്തിൽ അറിയിച്ചിട്ടുള്ളത്. ഒരു നടപടിയും പിൻവലിച്ചതായി പിതാവ് അറിയി¬ച്ചിട്ടില്ല. ഇതിനോടകം കാനോനികനടപടികൾ ആരംഭിച്ചവരുടെ കാര്യത്തിൽ, അവർക്കു നല്കിയിട്ടുള്ള ഉത്തരവിലും കാരണം കാണിക്കൽ നോട്ടീസിലും ആവശ്യ¬പ്പെട്ടിട്ടുള്ള പ്രകാരം ബന്ധപ്പെട്ടവർ പ്രവർത്തിക്കേണ്ടതാണ്. ഇതുവരെ മറുപടി അയച്ചിട്ടി¬ല്ലാത്തവർ ഇന്നുമുതൽ ഏഴ് ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി¬നല്കേണ്ടതാണെന്ന് അഭിവന്ദ്യ പിതാവ് അറിയിക്കുന്നു. പ്രസ്തുത വൈദികരുടെ സഹകരണത്തോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിച്ചതിനുശേഷംമാത്രമേ ശിക്ഷണനടപടികളിൽ ഒഴിവുനല്കണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ കഴിയൂ. വൈദികരുടെ പൂർണസഹകരണം ഇക്കാര്യത്തിൽ ആവശ്യ¬മാണ്. ശിക്ഷണ¬നടപടി¬കൾക്ക് വിധേയരായിട്ടുള്ള വൈദികർ തെറ്റിന്റെ ഗൗരവം വർധിപ്പി¬ക്കാതിരിക്കേണ്ടതിന് പരസ്യമായി വിശുദ്ധ കുർബാനയർപ്പിക്കുന്നതിനോ, കൂദാശകളും, കൂദാശാ¬നുകരണ-ങ്ങളും പരികർമംചെയ്യുന്നതിനോ മുതിരരുത്.

സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു സഭാസംവിധാനങ്ങളും അതിരൂപതാസ്ഥാപനങ്ങളും ഉപയോഗിക്കരുത് എന്ന് നേരത്തെതന്നെ നല്കിയിട്ടുള്ള നിർദ്ദേശം പാലിക്ക¬പ്പെടുന്നു¬ണ്ടെന്ന് വൈദികർ ഉറപ്പാക്കേണ്ടതാണ്.

വൈദികർക്കും സമർപ്പിതർക്കും അത്മായർക്കും ഔദ്യോഗികാവശ്യങ്ങൾക്കായി എപ്പോൾ വേണമെങ്കിലും അരമനയിൽ വരുന്നതിനും ഓഫീസ് സംബന്ധമായ കാര്യങ്ങൾ നടത്തു¬ന്നതിനും സൗകര്യമുണ്ടായിരിക്കും. പിതാവിനെ കാണണ-മെന്നുള്ളവർ സമയം മുൻകൂട്ടി സെക്രട്ടറി അച്ചന്റെ പക്കൽനിന്ന് വാങ്ങാവുന്നതാണ്.

അതിരൂപതക്കു വേണ്ടിയുള്ള മേജർ ആർച്ചുബിഷപ്പിന്റെ വികാരി ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവിന്റെ നിർദേശപ്രകാരം ബന്ധപ്പെട്ട എല്ലാവരുടേയും അറിവി¬ലേക്കായി നൽകുന്നത്.

ഫാ. ജോഷി പുതുവ
പബ്ലിക് റിലേഷന്‍സ് ഓഫീസർ,
എറണാകുളം-അങ്കമാലി അതിരൂപത

Share News