സിൽവർ ജൂബിലി ആഘോഷിക്കുന്ന എന്റെ ആദ്യത്തെ മൊബൈൽ ഫോൺ!

Share News

1996-97ൽ വാങ്ങിയത്. എസ്കോട്ടൽ connection. അന്ന് ഇൻകമിങ്ങിനും ഔട്ട്ഗോയിങ്ങിനും ഒരുപോലെ മിനുറ്റിനു 16 രൂപ കൊടുക്കണം. അന്ന് ഈ ഫോണിന് നൽകിയ വില 9000 Rs. ഐ ജി എന്ന നിലയിൽ അന്ന് മാസം ശമ്പളം 11000 Rs.

അന്ന് ഈ ഫോൺ വലിയ അത്ഭുതവും അസുലഭ സൗകര്യവും അത്യന്തം വിരളവും ആയിരുന്നു. മലബാറി ലുടനീളം തുടർച്ചയായി നടത്തേണ്ടിയിരുന്ന ദീർഘ യാത്രകളിൽ ആരെയും എപ്പോഴും ബന്ധപ്പെടാൻ വളരെ ഉപകരിച്ചു. പണം നഷ്ടം ആയിരുന്നെങ്കിലും ഗുണം മെച്ചം. വിളിച്ചാലോ ഫോൺ എടുത്താലോ പണം നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് ആരെങ്കിലും വിളിച്ചാൽ നമ്പർ കുറിച്ചിടും. എന്നിട്ടു അടുത്ത ബൂത്തിലോ പോലീസ് സ്റ്റേഷനിലോ ഇറങ്ങി അവിടുത്തെ ഫോണിൽനിന്നും ആ ഫോണിലേക്ക് തിരിച്ചു വിളിക്കും. 1998 ൽ ഔദ്യോഗിക മൊബൈൽ connection ലഭിക്കുന്നതുവരെ ഇത് തുടർന്നു..

Mobile ഫോൺ ഇല്ലാത്ത ഒരു കാലത്തെക്കുറിച്ച് ഇന്ന് ഒരു കോളജ് വിദ്യാർത്ഥിയ്ക്കും ഓർക്കുവാൻ സാധിക്കില്ല! എത്ര വേഗമാണ് ഫോൺ സർവസാധാരണമായി മാറിയത്! കാലത്തിനു മൂകസാക്ഷിയായി ആ മോട്ടോറോല ഫോൺ എന്റെ മേശവലിപ്പിൽ ഇപ്പോഴും.

Jacob Punnoose

Jacob Punnoose was the Director General of Police of Kerala and as the State Police Chief.[1] He retired on 31 August 2012 after serving more than 35 years in the Indian Police Service and in Kerala Police. He was succeeded by Sri K.S.Balasubramanian IPS as the State Police Chief on 1 September 2012.

On 31 January 2018 he became Executive Director of Pushpagiri Medical College

Share News