
“ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ തിരികെ പോകരുത്”
*”ആരും ഒരിക്കലും**മറന്നു വെച്ച കുട എടുക്കാൻ മറക്കരുത്…”*
അച്ഛനോടൊപ്പം കഴിഞ്ഞിരുന്ന മകൻ പുതിയൊരു വീടു വെച്ചു താമസം മാറി……,
അനിവാര്യമായിരുന്ന ഒരു വേർപിരിയലായിരുന്നു അത്…..
പഴമ തളം കെട്ടി നിൽക്കുന്ന ആ വീട്ടിൽ താമസിക്കാൻ മകൻ ഒരിക്കലും ഇഷ്ടപെട്ടിരുന്നില്ല……,
സ്വന്തം ഇഷ്ടപ്രകാരം പടുത്തുയർത്തിയ പുതിയ വീട്ടിലേക്ക് ഭാര്യയും, കുട്ടികളുമായി അയാൾ ചേക്കേറി…….,
അച്ഛനോട് കൂടെ ചെല്ലാൻ മകൻ ആവുന്നത്ര നിർബന്ധിച്ചതാണ്……,
പക്ഷേ ആ വൃദ്ധൻ പോയില്ലെന്ന് മാത്രമല്ല, ഒറ്റക്കാണെങ്കിലും ആ പഴഞ്ചൻ വീട്ടിൽ കഴിഞ്ഞു കൊള്ളാമെന്ന് പാവം വാശി പിടിക്കുകയും ചെയ്തു…….
വേർപിരിഞ്ഞു പോയെങ്കിലും മകനേയും, കുട്ടികളേയും കാണാതിരിക്കാൻ ആ വൃദ്ധന് കഴിയുമായിരുന്നില്ല…….,
അൽപ്പം അകലെയുള്ള മകന്റെ വീട്ടിലേക്ക് എല്ലാം വൈകുന്നേരങ്ങളിലും അയാൾ യാത്ര തുടങ്ങി…..,
അവിടെ കിട്ടുന്ന സ്നേഹവായ്പ്പുകളിൽ വൃദ്ധൻ അതീവ സന്തുഷ്ടനായി……,
കൂടെ വന്ന് തങ്ങളോടൊപ്പം താമസിക്കണമെന്ന് മകന്റെ ഭാര്യ എപ്പോഴും പരിഭവം പറഞ്ഞു. മകനും അക്കാര്യത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു…….,
മകന്റെയും, ഭാര്യയുടെയും, കുഞ്ഞുങ്ങളുടെയും സ്നേഹപ്രകടനങ്ങൾ കഴിഞ്ഞ് ഒരു വൈകുന്നേരം ആ വൃദ്ധൻ അവരുടെ വീട്ടിൽ നിന്നും ഇറങ്ങി…….,
കുറച്ചുദൂരം ചെന്നപ്പോഴാണ് താൻ എപ്പോഴും കയ്യിൽ കരുതിയിരുന്ന കുട എടുത്തില്ലല്ലോ എന്ന് വൃദ്ധൻ ഓർത്തത്…….,
തിരികെ ചെന്നപ്പോൾ മകന്റെ വീടിന് പുറത്ത് ആരേയും കാണാനില്ല……,
അകത്തെ മുറിയിൽ നിന്നും മകന്റെ ഭാര്യയുടെ ഉച്ചത്തിലുള്ള സംസാരം……
“കിഴവന്റെ ആരോഗ്യം കൂടി വരുന്നതേ ഉളളൂ. അടുത്ത കാലത്തൊന്നും മുകളിലോട്ട് പോകുന്ന ലക്ഷണമില്ല….. “
“ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. ആ വീടും, പറമ്പും വിൽക്കാൻ എന്നേ ഏർപ്പാട് ചെയ്തു കഴിഞ്ഞു..” മകന്റെ മറുപടി.
തകർന്നു പോയ ആ വൃദ്ധൻ പിന്നെ അവിടെ നിന്നില്ല. മറന്നു വെച്ച കുട എടുക്കാതെ അയാൾ തന്റെ വീട്ടിലേക്ക് തകർന്ന മനസ്സോടെ മെല്ലെ മെല്ലെ നടന്നു നീങ്ങി…….,
പിറ്റേന്ന് മുതൽ ആ വൃദ്ധൻ മകന്റെ വീട്ടിലേക്ക് വരാതെയായി……
മൂന്നു ദിവസം കഴിഞ്ഞാണ് മകൻ അച്ഛനെ തേടി ഇറങ്ങുന്നത്…….,
അച്ഛൻ ഉറങ്ങുന്ന വീട്ടിൽ എത്തിയപ്പോൾ വൃദ്ധൻ അവിടെയില്ല. അടുത്ത വീടുകളിൽ തിരക്കിയപ്പോഴും ഒരു വിവരവും ഇല്ല……,
ഏറെ നേരം അലഞ്ഞപ്പോൾ അച്ഛൻ കയ്യിൽ ഒരു സഞ്ചിയുമായി എങ്ങോട്ടോ പോകുന്നത് കണ്ടെന്ന് ആരോ പറഞ്ഞു.
എവിടേക്ക് പോകുന്നു എന്ന് മാത്രം പറഞ്ഞില്ല…
പറഞ്ഞത് ഇത്ര മാത്രം…….

*”ആരും ഒരിക്കലും മറന്നു വെച്ച കുട എടുക്കാൻ തിരികെ പോകരുത്”*