ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താനല്ല മറിച്ച് ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.

Share News

*ഞാൻ മരിച്ചു പോയാൽ എല്ലാവരും ഞെട്ടും, കരയും…* എന്നൊക്കെ നമ്മൾ വിചാരിക്കും

എന്നാൽ ഒന്നും ഉണ്ടാകില്ല…

നമ്മുടെ ജീവിതത്തെ പറ്റി ഒന്നു നോക്കാം,

നമ്മൾ എന്തോ വല്യ സംഭവമാണെന്നൊക്കെ വിചാരിക്കും,

നമ്മളില്ലങ്കിൽ ഈ ലോകം തന്നെ നിന്നുപോകും എന്നൊക്കെ കരുതും!

എന്നാൽ മനസിലാക്കിക്കോ നമ്മളിവിടുന്ന് അടുത്തനിമിഷം എടുക്കപ്പെട്ടാൽ, നമ്മളറിയുന്ന പകുതിയിലേറെപ്പേർ ഒന്നറിയുക പോലുമില്ല. ചുരുക്കം ചിലരൊക്കെ ചിലപ്പോൾ ഒന്ന് പതറിയേക്കാം, നമ്മോടൊട്ടി നിൽക്കുന്ന…ചെറിയൊരു പിടി ആളുകൾ കുറച്ചു നാളത്തേക്ക് നമ്മളെ ഓർത്തേക്കും,

പിന്നീട് അവരും മറക്കും…

അങ്ങനെ നോക്കിയിരിക്കുന്ന ഞൊടിയിൽ ഒട്ടും പ്രതീക്ഷിക്കാതെ ചുമ്മാ അങ്ങ്‌ അടഞ്ഞു പോകുന്ന അദ്ധ്യായങ്ങളാണ് നമ്മളോരുത്തരും.

നന്ദി പറയാൻ പോലും ജീവിതം..നമുക്കൊരവസരം തരണമെന്നില്ല.

അലമാരയിൽ എടുക്കാതിരിക്കുന്ന പാത്രത്തിൽ ഒരു തവണയെങ്കിലും വയറു നിറയെ ആഹാരംകഴിക്കുക…

എടുക്കാതെ വച്ചിട്ടുള്ള വസ്ത്രങ്ങളൊക്കെ ഒന്നെടുത്തുടുക്കുക. ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി / വാങ്ങി കഴിക്കുക.

പേഴ്സിൽ എടുക്കാതെ സൂക്ഷിച്ചു വച്ചിരിക്കുന്ന ആ രണ്ടായിരത്തിന്റെ നോട്ടെടുത്ത് പോയൊരു സിനിമ കാണുകയോ ഇഷ്ടപ്പെട്ടതു വാങ്ങുകയോ ചെയ്യുക.

ആമുടിയൊക്കെയൊന്ന് വെട്ടി മിനുക്കി ഷാംപൂ ഇട്ടു വിടർത്തി, മുറ്റത്തൊരു ചാരുകസേരയിലിരുന്ന് പ്രകൃതിയുടെ, നിശബ്ദതയുടെ ഭംഗി ആസ്വദിക്കുക.

ജീവിക്കുക ഓരോ നിമിഷവും, ആരെയും തൃപ്തിപ്പെടുത്താനല്ല മറിച്ച് ഓരോ രാത്രിയും കണ്ണടയ്ക്കുമ്പൾ ഉറങ്ങാൻ പാകത്തിന് നമ്മൾ നമ്മളായി ജീവിക്കുക.

നമ്മളിവിടുന്നു പോയാൽ ആർക്കും ഒരു നഷ്ടവുമില്ലെന്ന് മനസിലാക്കുക…”

Dr. ബാബു പോൾ..IAS

മുൻ കേരള സംസ്ഥാന ചീഫ് സെക്രട്ടറി.

Birth : 1941

Death : 2019

Share News