
കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗം ഓൺലൈൻവഴി ചേർന്നു.
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചറിൻെറ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓരോന്നായി വിലയിരുത്തി.
ഐസിയു, വെൻറിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തി. മെഡിക്കൽ കോളേജുകളിൽ കോവിഡ്, നോൺ കോവിഡ് എന്നീ രണ്ടു വിഭാഗങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ വിഭാഗങ്ങളുടെയും പ്രവർത്തനംആരോഗ്യ വകുപ്പ് മന്ത്രി അവലോകനം ചെയ്തു. ആശുപത്രികളിലെ മരുന്നുകൾ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പുവരുത്തി. കേസ് കൂടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് കൂടുതൽ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. - മന്ത്രി കെ കെ ഷൈലജ ടീച്ചർ അറിയിച്ചു .