
പ്രകാശം പരത്തുവാൻ നിലമ്പൂരിൽ പ്രകാശ്
മലപ്പുറം ജില്ലയുടെ കിഴക്ക്, നിലമ്പൂരിൽ പ്രകാശം പരത്തുവാൻ ഉദിച്ച് ഉയരുന്ന….
… നാട്ടുകാരുടെ പ്രിയങ്കരനായ നേതാവാണ് പ്രകാശേട്ടൻ എന്ന അഡ്വ.വി.വി.പ്രകാശ്. സാധാരണക്കാരിൽ സാധാരണക്കാരനായ, ആർക്കും ഏപ്പോഴും എന്തിനും സമീപിക്കാവുന്ന നാടിൻ്റെ സ്വന്തം നാട്ടുകാരൻ. ഇരുപതിനായിരം കോടിയുടെ ഖനിയില്ല, എസ്റേററ്റ് ഇല്ല, തടയണയില്ല, ഗുണ്ടായിസമില്ല, അങ്ങനെ യാതൊരു അവകാശവാദങ്ങളും ഇല്ല. സൗമ്യനും’ ശാന്തനും, നാടിൻ്റെ പ്രിയങ്കരനുമായ സ്വന്തം നേതാവ്…
. പെരുമാറ്റം കൊണ്ട് എതിരാളിയുടെ പോലും പ്രശംസ പിടിച്ച് പറ്റുന്ന, അദ്ദേഹം ജയിച്ച് വരണം. നാട് വിട്ട് ആഫ്രിക്കൻ ഖനിയിലെ നിധി തേടി പോകില്ല എന്ന ഉറപ്പ് തരാം.
നമ്മുടെ നാടിനെ പൊന്നുപോലെ നോക്കാൻ കഴിവുള്ള നേതാവ്. എല്ലാവരുടെയും പ്രാർത്ഥന വേണം …

.നാല്പത് വർഷത്തെ നിസ്വാർത്ഥ പ്രവർത്തനത്തിൻ്റെ, സ്നേഹത്തിൻ്റെ, നന്ദിയായി നമ്മൾക്ക് ഒരുമിച്ച് നിന്ന് അദ്ദേഹത്തെ വിജയിപ്പിക്കാം.ഈ വിജയം നിലമ്പൂരിനെ സ്നേഹിക്കുന്നവരുടേതാകും തീർച്ച.

Dalbi Emmanual
Advocate & Notary
