രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: നിയമസഭ കാലാവധി തീരും മുമ്പ് നടത്തുമെന്ന നി​ല​പാ​ട് പി​ന്‍​വ​ലി​ച്ച്‌ തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ന്‍

Share News

കൊച്ചി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്പ് നടത്തുമെന്ന നിലപാട് പിന്‍വലിച്ച്‌ തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ന് ഹൈക്കോടതിയില്‍ കേസിന്റെ വാദം നടന്നുകൊണ്ടിരിക്കെ, ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭയുടെ കാലാവധി കഴിയും മുമ്ബ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാക്കാല്‍ പറഞ്ഞിരുന്നു. ഇതാണ് തിരുത്തിയത്.

ഏത് തീയതിയില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറഞ്ഞിരുന്നില്ല. അക്കാര്യം കോടതി രേഖപ്പെടുത്തുകയും ചെയ്തു. കേസ് ഏഴാം തീയതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ആ നിലപാട് രേഖപ്പെടുത്തേണ്ടതില്ല എന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.

തിങ്കളാഴ്ച കേസ് പരി​ഗണിക്കണമെന്നും അന്ന് നിലപാട് അറിയിക്കാമെന്നും കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണം, തിങ്കളാഴ്ച കേസ് പരി​ഗണിക്കണം എന്നീ ആവശ്യങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വച്ചു. നേരത്തേ ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കമ്മീഷന്‍ അറിയിച്ചിരുന്നത്. ഇത് മാറ്റിയതോടെ സി പി എമ്മും നിയമസഭാ സെക്രട്ടറിയും കോടതിയെ സമീപിക്കുകയായിരുന്നു.

ഏ​പ്രി​ല്‍ 21ന് ​ഒ​ഴി​യു​ന്ന വ​യ​ലാ​ര്‍ ര​വി, കെ.​കെ രാ​ഗേ​ഷ്, പി.​വി അ​ബ്ദു​ള്‍ വ​ഹാ​ബ് എ​ന്നീ എം​പി​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കേ​ണ്ട​ത്. ഈ ​വ​ര്‍​ഷം ജൂ​ണ്‍ ര​ണ്ടു​വ​രെ അം​ഗ​ങ്ങ​ള്‍​ക്ക്‌ കാ​ലാ​വ​ധി​യു​ണ്ട്.