
തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഉമ തോമസ് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്..ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.
പ്രിയപ്പെട്ടവരെ,
തൃക്കാക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് കേരള നിയമസഭ സാമാജികയായി നാളെ സത്യപ്രതിജ്ഞ ചെയ്യുകയാണ്.
.ബഹു. നിയമസഭ സ്പീക്കറുടെ ചേമ്പറിൽ രാവിലെ 11 നാണ് ചടങ്ങ്.പി.ടി.യുടെ ഓർമ്മകൾ തളം കെട്ടി നിൽക്കുന്ന തൃക്കാക്കരയുടെ മണ്ണിൽ നിന്നും പി.ടി. പകർന്നു നൽകിയ നീതിയുടെയും നിലപാടിന്റെയും രാഷ്ട്രീയം ഉയർത്തിപിടിയ്ക്കാൻ ഞാൻ പ്രതിജ്ഞാബദ്ധയാണ്..
കഴിഞ്ഞ 6 വർഷക്കാലം നിങ്ങളേവരും പി.ടി. യ്ക്ക് നൽകിയ അളവില്ലാത്ത സ്നേഹവും പിന്തുണയും തുടർന്നും എനിയ്ക്കും നൽകണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്.
ഇക്കാലയളവിൽ മണ്ഡലത്തിന്റെ ജനപ്രതിനിധി എന്ന നിലയിൽ പി.ടി. യ്ക്ക് വികസനത്തിനും ജനക്ഷേമത്തിനും ഊന്നൽ നൽകികൊണ്ട് ഒട്ടേറെ പദ്ധതികൾ പൂർത്തീകരിക്കാനും തുടങ്ങിവെക്കാനും സാധിച്ചിട്ടുണ്ട്. വരുന്ന 4 വർഷക്കാലവും ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് നാടിന്റെ സമഗ്രമായ വികസനത്തിനും ജനക്ഷേമത്തിനും തന്നെ മുൻഗണന കൊടുത്തുകൊണ്ട് ഞാൻ പ്രവർത്തിക്കും. നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം, നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന്ഞാൻ ഉറപ്പു നൽകുന്നു.
ഒപ്പമുണ്ടാകണം
സ്നേഹപൂർവ്വം

ഉമ തോമസ്
