
മൂന്നാർ മുതൽ ഗ്യാപ്‌റോഡ് ആനയിറങ്കൽ ഡാം വരെ KSRTC ഡബിൾ ഡക്കറിൽ റോയൽ വ്യൂ യാത്ര കൂടെ കട്ട സപ്പോർട്ടുമായി ഡ്രൈവറും അതിലെ കണ്ടക്ടറും …
കേരളത്തിലെ ഏറ്റവും മികച്ച പ്രകൃതിരമണീയമായ റോഡാണ് നിങ്ങൾ തിരയുന്നതെങ്കിൽ അത് മൂന്നാറിലെ ഗ്യാപ് റോഡാണ്. മൂന്നാർ സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരിടമാണ് ഈ മനോഹരമായ പ്രദേശം. പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ചുറ്റുമുള്ള കുന്നുകളുടെയും താഴ്വരകളുടെയും അതിമനോഹരമായ കാഴ്‌ചകൾ പ്രദാനം ചെയ്യുന്നു. തെക്കിന്റെ കശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ.
മൂന്നാറിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമായിരിക്കുകയാണ് ഗ്യാപ് റോഡ്. മാട്ടുപ്പെട്ടിയും ഹിൽ സ്റ്റേഷനും ഇക്കോപോയിന്റും മറയൂരും കാന്തല്ലൂരും വട്ടവടയും വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം കാണാൻ പ്ലാൻ ചെയ്താണ് എല്ലാവരും മൂന്നാർ യാത്ര പ്ലാൻ ചെയ്യാറുള്ളത്. ഇത്തരം കാഴ്ചകളിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ഇടമായി മാറിയിരിക്കുകയാണ് മൂന്നാർ ഗ്യാപ് റോഡ്.
മൂന്നാർ ടൗണിൽനിന്ന് 13 km തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയും പ്രകൃതിരമണീയമായ കാഴ്ചകൾ കണ്ട് മുന്നോട്ടു പോകുമ്പോൾ വളഞ്ഞുപുളഞ്ഞ് പോകുന്ന ഈ മനോഹരമായ റോഡിലേക്ക് എത്തും. ഇവിടെ തുടങ്ങുകയാണ് ഗ്യാപ് റോഡിലെ കാഴ്ചകളുടെ വസന്തം. മേഘശകലങ്ങളുടെ പശ്ചാത്തലത്തിൽ മുട്ടുകാട് പാടശേഖരത്തിൻ്റെ വിദൂര ദൃശ്യം ഗ്യാപ് റോഡിൽനിന്നു കാണാം. ഗ്യാപ് റോഡിലൂടെ കുറേ മുന്നിലേക്കു പോകുമ്പോൾ പവർ ഹൗസ് വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന പെരിയകനാൽ വെള്ളച്ചാട്ടം കാണാം.
തേയിലത്തോട്ടങ്ങൾക്കു നടുവിലായി സ്ഥിതിചെയ്യുന്ന ആനയിറങ്കലിൻ്റെ ഭംഗിയും പച്ചപ്പരവതാനി വിരിച്ച പോലെ കിടക്കുന്ന ലോഹാർട്ട് എസ്റ്റേറ്റിൻ്റെ ഭംഗിയും ആസ്വദിക്കാം. ഈ
സ്ഥലത്തിൻറെ മനോഹരമായ കാഴ്‌ചകൾ പൂർണ്ണമായും ആസ്വദിക്കാൻ, രാവിലെയോ വൈകുന്നേരമോ സന്ദർശിക്കുക. രാവിലെ പ്രതേശത്തെല്ലാം കോട മൂടിയതായി കാണപ്പെടുന്നു. വൈകുന്നേരങ്ങളിൽ, ഈ പ്രദേശം മുഴുവൻ ഓറഞ്ച് നിറത്തിൽ പ്രകാശിച്ച് അതിശയകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. കുന്നുകളും, പച്ചപ്പ് നിറഞ്ഞ താഴ്വരകളും, പ്രകൃതിരമണീയമായ പുൽമേടുകളും ഉള്ള ലോക്ക്ഹാർട്ട് ഗ്യാപ്പിൽ പര്യവേക്ഷണം ചെയ്യാൻ എണ്ണമറ്റ മനോഹരമായ കാര്യങ്ങളുണ്ട്.
KsrtC ആപ്പ് വഴിയും ഓൺലൈൻ സൈറ്റ് ലും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്…
Experience the Breathtaking Beauty of Munnar on a Double Decker Bus!
A Scenic Journey Awaits!
Hop on the KSRTC Double Decker Bus and explore the stunning landscapes of Munnar like never before! Capture mesmerizing views and create unforgettable memories!
Route & Attractions:
Munnar →
Signal Point Viewpoint →
Devikulam Toll Plaza →
Lockhart View →
Rock Cave →
Gap Road View →
Periyakanal Waterfalls →
Orange Farm View →
Anayirangal Dam
Timings:
9:00 AM |
12:30 PM |
4:00 PM
Duration: 3 Hours
Ticket Rates:
Upper Deck: ₹400
Lower Deck: ₹200
Online Booking:
Book Now : https://onlineksrtcswift.com/
Don’t miss this exciting opportunity to witness Munnar’s breathtaking views from a whole new perspective!
ഇടുക്കിക്കാരൻ