
♥️ചില ഓർമ്മകൾ മനസ്സിൽനിന്നും മായാതെ മരണം വരെയും നിൽക്കും ♥️.
!! നഴ്സിംഗ് പ്രാക്ടീസ് കാലഘട്ടം. സ്പെഷ്യൽ വാർഡിൽ ആയിരുന്നു ഡ്യൂട്ടി ചെയ്തിരുന്നത്. Sacred Heart ward ( SH ward ) എന്നായിരുന്നു പേര്. മിക്കവാറും ICU shift ആയിരിക്കും അവിടേയ്ക്ക് വരുക. എന്തുകൊണ്ടോ എൻറെ ഡ്യൂട്ടി സമയത്ത് ആയിരിക്കും മരിക്കാറായി കിടക്കുന്നവർ പലപ്പോഴും ‘good bye’ പറഞ്ഞു പോകുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും എന്നെ അതും പറഞ്ഞു കളിയാക്കാറുണ്ടായിരുന്നു.
!! അങ്ങനെ ഒരു ദിവസം night ഡ്യൂട്ടിക്ക് കയറിയതേയുള്ളൂ. എടുത്തു പറയത്തക്ക സീരിയസ് രോഗികൾ ഉണ്ടായിരുന്നില്ല. എന്നാലും എപ്പോൾ വേണേലും മരിക്കാം എന്ന് പറഞ്ഞിരുന്ന പ്രായമായ ഒരു അമ്മ ഉണ്ടായിരുന്നു. അതോടൊപ്പം അപ്പോൾ അഡ്മിഷൻ വന്ന രോഗിയും. Evening ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർ പതിവുപോലെ good bye പറയുകയും അതോടൊപ്പം ‘മുകളിലേക്ക് വിടാനുള്ളവരെ വിട്ടേക്കണം ‘ എന്ന് തമാശയായി പറഞ്ഞുപോകുകയും ചെയ്തു
!! പതിവുപോലെ എല്ലാ റൂമിലും രോഗികളെ കാണാൻ പോയി തിരിച്ചു ഡ്യൂട്ടി റൂമിൽ എത്തുമ്പോഴേക്കും ‘109 ‘ൽ നിന്നും ഒരു ലോങ്ങ് ബെൽ…, അഡ്മിഷൻ വന്ന രോഗി…., തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ൽ നിന്നും കീമോതെറാപ്പി കഴിഞ്ഞു പോകുംവഴി ഡ്രിപ് ഇടാൻ വന്നതാണ് അവർ. വായുവേഗത്തിൽ ഓടിയെത്തുമ്പോൾ…. ചെറുചിരിയോടെ രോഗിയായ ചേച്ചിയുടെ( 32 വയസ്സ് ) ഹസ്ബൻഡ് ചോദിച്ചു ‘സിസ്റ്റർ പേടിച്ചുപോയോ….?’ ഈ ഡ്രിപ് അല്പനേരത്തേയ്ക്ക് നിർത്തിവെക്കാവോ?. ഭാര്യയെ തുടപ്പിക്കാൻ (bed bath ) വേണ്ടിയാ. ഞാൻ ചെയ്തോളാം എന്ന് പറഞ്ഞിട്ടും ചേട്ടൻ അനുവദിച്ചില്ല. പകരം എന്തേലും ആവശ്യം വന്നാൽ വിളിച്ചുകൊള്ളാം എന്നുറപ്പു നൽകിയത് കൊണ്ട് ഞാൻ തിരിച്ചുപോയി.
!! എന്തുകൊണ്ടോ അവരുടെ പരസ്‌പരമുള്ള സ്നേഹം കണ്ടിട്ട് കണ്ണുകൾ നിറഞ്ഞിരുന്നു. അതുംകഴിഞ്ഞു ഡ്യൂട്ടി റൂമിൽ എത്തുമ്പോൾ വീണ്ടും 103 ൽ നിന്നും “സിസ്റ്ററെ… ” എന്നുള്ള വിളി. അവിടെയും ഓടിയെത്തുമ്പോൾ അമ്മ മരിച്ചുകൊണ്ടിരിക്കുന്നപോലെ….
, blood pressure…. pulse…. ഒന്നും കിട്ടുന്നില്ല
. Casuality ഡോക്ടറെ വിളിക്കുമ്പോൾ….കിട്ടിയില്ല. അദ്ദേഹം ഒരു death.. confirm ചെയ്യാൻ മെഡിക്കൽ വാർഡിൽ പോയേക്കുന്നു. സ്റ്റാഫ് നോട് കാര്യം പറഞ്ഞുവെക്കുമ്പോൾ….., വീട്ടുകാരോട് ‘എപ്പോൾ വേണേലും മരിച്ചുപോകും ‘എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്ന രോഗിയാണതെന്നു മനസ്സിലായി.
!! ഇനിയെന്തുചെയ്യും എന്ന് ചിന്തിച്ചു ഫോൺ തിരിച്ചുവെക്കുമ്പോൾ വീണ്ടും… ‘109 ‘ൽ നിന്നും ബെൽ….,ഒരു കരച്ചിലും … ഓടിപ്പോയി നോക്കുമ്പോൾ ചേച്ചി ഇതാ മരിക്കാൻ പോകുന്നപോലെ…, ഒരു നിമിഷം ….
“ദൈവമേ കൂടെ സഹായിക്കാൻ പോലും ആരുമില്ല… എല്ലാത്തിനും തനിച്ചാ
… ” എന്നുള്ളിൽ പറഞ്ഞുകൊണ്ട് വേഗം ട്രോളി എടുത്തു ഞാനും ചേട്ടനും കൂടി ICU വിലെക്ക് ചേച്ചിയെ എത്തിച്ചു. ഡോക്ടർ വന്നു. കുറെയേറെ പരിശ്രമിച്ചു. കൊടുക്കുന്ന മരുന്നുകൾ ഒന്നും തന്നെ രോഗിയുടെ ശരീരത്തിൽ പ്രവർത്തിക്കാത്തതുപോലെ
…, ചേട്ടനോടുപോലും യാത്ര ചോദിക്കാതെ ചേച്ചി പോകുകയും ചെയ്തു. അപ്രതീക്ഷിതമായി സംഭവിച്ച മരണം….
. ഡോക്ടർ ഉം ഞങ്ങൾ സ്റ്റാഫ് ഉം ഒരുപോലെ കരഞ്ഞുപോയ നിമിഷം. Death ആയി എന്ന് ഡോക്ടർക്ക്…. ചേട്ടനോട് പറയാൻ പോലും പറ്റാത്ത വിധത്തിൽ… വേദനയിൽ ആണ്ടുപോയ നിമിഷം..
!! രോഗിയെ icu വിലെ സ്റ്റാഫ് നെ ഏൽപ്പിച്ചശേഷം തിരിച്ചു വാർഡിൽ എത്തുമ്പോൾ അവിടെ death confirm ചെയ്യാൻ ഡോക്ടർ എത്തിയിരിക്കുന്നു. രണ്ടു രോഗികൾ മരിച്ചത് അറിഞ്ഞതുകൊണ്ടാകും death care കൊടുക്കാനായി സഹായിക്കാൻ ഒരു student nurse നെ വാർഡ് ഇൻചാർജ് തന്നു.
!! എല്ലാം കഴിഞ്ഞ് ബോഡി കൊണ്ടുപോയിക്കഴിഞ്ഞപ്പോൾ മുതൽ വീണ്ടും ചിന്തകൾ 109 ലെ രോഗിയെപ്പറ്റിയായി. ” ദൈവമേ… എന്തിനാ ആ ചേച്ചിയെ എടുത്തത്… രണ്ട് കുഞ്ഞുകുട്ടികൾ ഉള്ളതല്ലേ…”
എന്നിങ്ങനെ ദൈവത്തോട് ചോദിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞുപോയിരുന്നു. ഇന്നിപ്പോൾ വീണ്ടും അതോർക്കുമ്പോൾ വേദന തോന്നുന്നു… അല്പസമയത്തെ പരിചയം മാത്രേ ഉണ്ടായുള്ളൂ. പക്ഷെ, അവർ പഠിപ്പിച്ച സ്നേഹത്തിൻറെ ശാസ്ത്രം…. അതാവും അവരെ ഓർത്ത് വീണ്ടും വീണ്ടും വേദനിക്കാൻ കരണമാകുന്നതും.
അതേ…., ഞങ്ങൾ…. നേഴ്സസ്… നിങ്ങൾക്ക് ആരുമല്ലായിരിക്കും. പക്ഷെ, ഞങ്ങൾക്ക് നിങ്ങൾ ആരെല്ലാമോ ഒക്കെയാണ്. നിങ്ങൾ സങ്കടപെടുത്തിയാലും….., വേദനിപ്പിച്ചാലും…., പഴി പറഞ്ഞാലും…, ഞങ്ങൾ പുഞ്ചിരിയോടെ നിൽക്കും. ഓരോ സീരിയസ് രോഗികളെയും മരണപെടുന്നവരെയും ഓർത്ത് ഞങ്ങളും .. കരയാറുണ്ട്….,
പ്രാര്ഥിക്കാറുണ്ട്.. . നിങ്ങളാണ് ഞങ്ങളുടെ ജീവിതത്തിൽ ക്ഷമയും വിനയവും എളിമയും ഒക്കെ പഠിക്കാൻ വേണ്ട അവസരങ്ങൾ ഒരുക്കിത്തരുന്നത്. അതുകൊണ്ട് തന്നെ ഞങ്ങളും നിങ്ങളോട് എന്നും നന്ദിയുള്ളവർ ആയിരിക്കും
NB :- ജീവിതത്തിലെ ഒരേട്

Bincy Amala