“മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:

Share News

പുത്രനെ ഉപദേശിച്ചുകൊണ്ട് ഒരു പിതാവ് പറഞ്ഞു…

“മകനേ, ഈ മൂന്ന് കാര്യങ്ങൾ ചെയ്യാൻ നീ ഒരിക്കലും മറക്കില്ലെന്ന് ഉറപ്പാക്കുക:

ഒന്ന്- ഏറ്റവും രുചികരമായ ഭക്ഷണം കഴിക്കാൻ.

രണ്ട്- ഏറ്റവും സുഖപ്രദമായ കിടക്കയിൽ ഉറങ്ങാൻ.

മൂന്ന്- ഏറ്റവും മികച്ച വസതിയിൽ താമസിക്കാൻ.”

ഇതു കേട്ട മകൻ മറുപടി പറഞ്ഞു….

“അച്ഛാ…നമ്മൾ ദരിദ്രരാണെന്ന് താങ്കൾക്കറിയാമല്ലോ, അപ്പോൾ എനിക്ക് ഇതൊക്കെ എങ്ങനെ ചെയ്യാൻ കഴിയും..” ?

പിതാവ് മറുപടി പറഞ്ഞു…..

” അതൊക്കെ വളരെ നിസ്സാരമായി നിനക്ക് ചെയ്യാൻ പറ്റും മകനേ…

1- നീ ശരിക്കും വിശക്കുമ്പോൾ മാത്രം കഴിക്കുകയാണെങ്കിൽ, അത് ഏറ്റവും രുചികരമായ ഭക്ഷണം ആയിരിക്കും….

2- നീ സത്യസന്ധമായും, ആത്മാർത്ഥതയോടെയും, കഠിനാധ്വാനം ചെയ്തു, ക്ഷീണിതനായി കിടന്നാൽ, നീ ഏറ്റവും സുഖപ്രദമായ കിടക്കയിൽ ആകും ഉറങ്ങുക…

3- നീ എല്ലാവരോടും മര്യാദ പാലിക്കുകയും, അവരോട് മാന്യതയോടും ആദരവോടും കൂടി പെരുമാറുകയും ചെയ്താൽ നീ അവരുടെ ഹൃദയത്തിൽ ആദരവോടെ വസിക്കും; അതാണ് ഏറ്റവും മികച്ച നിന്റെ വസതി…”

ആ മകന്റെ ഉള്ളിലേക്ക് ഈ വാക്കുകൾ അരിച്ചിറങ്ങി…

കുലീനമായ ചൈതന്യത്തിന്റെ സന്നിവേശം, ജാഗരൂകമായ താൽപര്യത്തിൽ ചാലിച്ച മനോഹരമായ ഈ വാക്കുകൾ ആ പുത്രന്റെ ഉള്ളിൽ ഒരു കുളിർമഴയായി പെയ്തിറങ്ങിയിരിക്കണം…

അതാണ് വിത്തുപാകൽ, നന്മയുടെ വിത്ത്…🙏🙏

Share News