ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം, മനുഷ്യനെ കടുവ ഭക്ഷണമാക്കുന്നതിന്റെ രാഷ്ട്രീയംകൂടി ഇന്നു നമ്മുടെ ചാനലുകൾ ചർച്ചചെയ്യുമായിരിക്കും!
കലോത്സവ ചർച്ചകൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനു വഴിമാറിയത് എന്തിന്? സംസ്ഥാന സ്കൂൾ കലോത്സവം ഭംഗിയായി കഴിഞ്ഞു. ഈ വർഷം കുട്ടികൾ അവതരിപ്പിച്ച മികച്ച പരിപാടികളും പ്രതീക്ഷ ഉയർത്തുന്ന യുവ പ്രതിഭകളും ഒന്നും തുടർ ചർച്ചകളിൽ കാണാനേ ഉണ്ടായില്ല. പകരം, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇല്ലാതെപോയതിന്റെ രാഷ്ട്രീയ കാരണങ്ങൾ, വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ജാതിപരമായ ആൽഗോരിതം മുതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും, അതുവഴി, ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളും, ആരോഗ്യവകുപ്പിനും സർക്കാരിനും നേരേ ഉയർന്നുവന്ന ജനരോഷവും, മുക്കിക്കളയുകയും സർക്കാർ പതിവുപോലെ മുഖംമറച്ചു രക്ഷപ്പെടുകയും […]
Read More