മധുവും വിശ്വനാഥനുമെല്ലാം പ്രതീകങ്ങളാണ്. |മാറേണ്ടത് നമ്മളാണ്! നാമുൾപ്പെടുന്ന സമൂഹമാണ്! നമ്മുടെ ചിന്താഗതികളാണ്.!

Share News

2018 ഫെബ്രുവരി 22 ന് പ്രബുദ്ധ മലയാളിയെന്ന കിന്നരി തലപ്പാവ് അഴിച്ചു വച്ച് ഓരോ മലയാളിയും ലജ്ജയോടെ തല കുനിച്ചു നിന്നത് ഒരു അനക്കമറ്റ ശവശരീരത്തിനു മുന്നിലായിരുന്നു. മനസ്സിൽ ലേശം കരുണയും മനുഷ്യത്വവും ബാക്കിനിന്ന വളരെ കുറച്ചു മനുഷ്യർ മാത്രം ദൈന്യതയാർന്ന കണ്ണുകളോടെ പകച്ചു നിന്ന ഒരു പാവം മനുഷ്യനെയോർത്ത് കരഞ്ഞു. മധു എന്ന കാടിൻ്റെ മകന് വേണ്ടി കരഞ്ഞത് അവൻ്റെ അമ്മയായ പ്രകൃതി മാത്രമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അവനു നേരെ പ്രബുദ്ധരായ ഇരുകാലി മൃഗങ്ങൾ നടത്തിയ […]

Share News
Read More

പാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും!

Share News

അത്ഭുതം തോന്നാറുണ്ട് സോഷ്യൽ മീഡിയയുടെ, പ്രത്യേകിച്ച് മലയാളി ലിബറൽ-സെക്ക്യൂലർവാദികളുടെ പ്രതൃക്ഷമായ double standard അഥവാ ഇരട്ടത്താപ്പ് കാണുമ്പോൾ! പാരീസിൽ നടന്ന തല വെട്ട് സംഭവം ഇവിടുത്തെ ഒറ്റ മാനവികവാദികളും അറിഞ്ഞിട്ടേയില്ല. അറിഞ്ഞാലും മിണ്ടില്ല. അതങ്ങനെയാണ്. എന്നും അങ്ങനെയാണ് താനും! ഗാസ കാണും; സേവ് ഗാസ പ്രൊഫൈൽ പിക് ആക്കും. കാരണം അവിടെ മറുവശത്ത് ജൂതരാണ്. ചില പ്രത്യേക പ്രത്യയശാസ്ത്രമനുസരിച്ച്‌ ജൂതർ വെറുക്കപ്പെടേണ്ടവരാണ്. അതിനാൽ തന്നെ ഇസ്രയേൽ വിരുദ്ധ കവിതകളും ലേഖനങ്ങളും മുറ തെറ്റാതെ എഴുതും. പക്ഷേ ഫ്രാൻസ് […]

Share News
Read More

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്.

Share News

ഈ പ്രബുദ്ധകേരളത്തിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി സംസ്കരിക്കപ്പെടാതെ ഒരു മൃതദേഹം നിഷേധിക്കപ്പെട്ട നീതിനിർവ്വഹണത്തിന്റെ സൂചകമായി മോർച്ചറിയിലെ തണുപ്പിൽ കിടക്കുന്നത്. ജീവിച്ചിരുന്ന വേളയിൽ നിഷേധിക്കപ്പെട്ട നീതി തേടി , മരണപ്പെട്ട ആത്മാവിനെങ്കിലും നീതി ലഭിക്കണമെന്ന പ്രതീക്ഷയോടെ കഴിഞ്ഞ രണ്ടാഴ്ചയായി ഒരു കുടുംബം കാത്തിരിക്കുന്നുണ്ട്. അമേരിക്കയിലെ മിനിപോളീസിൽ ജോർജ് ഫ്ലോയിഡിനു വേണ്ടി ദിവസങ്ങളോളം പതംപറഞ്ഞു കരഞ്ഞ നമ്മളിൽ പലരും കണ്ടില്ല നമ്മുടെ സ്വന്തം പത്തനംതിട്ടയിലെ റാന്നിയിലുള്ള മത്തായിയെന്ന ഒരു ചെറുപ്പക്കാരനെ. എനിക്ക് ശ്വാസം മുട്ടുന്നുവെന്നും ഞാനിപ്പോൾ മരിക്കുമെന്നുമുള്ള ജോർജ് ഫ്ലോയിഡിന്റെ വാക്കുകൾ […]

Share News
Read More