നാളുകൾ കഴിഞ്ഞിട്ടും ഇന്നും ആ മനുഷ്യന്റെ ജീവിതവും അതിജീവനവും മനസ്സിൽ ഒരു നേർത്ത വിഷാദമായി ബാക്കി നിൽക്കുന്നു.
നിസ്സഹായതക്ക് മുന്നിൽ. .നാലു മാസങ്ങൾക്ക് മുൻപ് കാസർഗോഡ് നിന്നും വീട്ടിൽ എത്തിച്ചേർന്ന ഞാൻ ക്വാറന്റൈനു ശേഷം ഒരു ദിവസം പുറത്തേക്ക് ഇറങ്ങി. എ. ടി എമ്മിൽ നിന്നും കുറച്ചു കാശ് എടുക്കണം. അപ്പോഴാണ് തീർത്തും യാദൃശ്ചികമായി പരിചിതമായ ഒരു മുഖം ശ്രദ്ധയിൽ പെടുന്നത്. വാർദ്ധക്യത്തിന്റെ വെള്ളിരേഖകൾ വീണ ആ മുഖം ഒരുപാട് കാലങ്ങളായി എനിക്ക് പരിചിതമാണ്. ഞങ്ങളുടെ നാട്ടിലെ ഉത്സവപറമ്പുകളിൽ എത്രയോ കാലങ്ങളായി ഞാൻ ആ മുഖം കാണുന്നു. കുട്ടികൾക്കുള്ള മിഠായികളും കളിപ്പാട്ടങ്ങളുമായി എപ്പോഴും ഉത്സവങ്ങളിൽ എത്തി […]
Read More