സാരമില്ലെന്നേ, ഇതും കടന്നു പോകും / കരുതലിനായ് കെയർ ഫെസ്റ്റിവൽ.
എറണാകുളം: യുവജനങ്ങൾക്കും ടീൻസിനുമായി വിവിധ പ്രസിദ്ധീകരണങ്ങൾ പുറത്തിറക്കുന്ന കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ അഞ്ചാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 26-ാം തീയതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് സാരമില്ലെന്നേ, ഇതും കടന്നു പോകും എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. മാധ്യമപ്രവർത്തകനും, കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സംസ്ഥാന പ്രസിഡന്റും, സഭയുടെയും സമൂഹത്തിന്റെയും വിവിധ തലങ്ങളിൽ പ്രവർത്തനനിരതനുമായ ശ്രീസാബു ജോസ് വെബ്ബിനാർ ഉദ്ഘാടനം ചെയ്യും. യുവജന പ്രവർത്തകനും, റേസ്ടു എക്സല്ലെൻസ് അക്കാദമി സി.ഇ.ഒയുമായ […]
Read More