ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഇദ്ദേഹം, ഇന്നത്തെ കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു ചുമതലയേറ്റെടുക്കുന്നത്. കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ […]

Share News
Read More

സഭയുടെ ചരിത്രത്തിലാദ്യമായി മെത്രാന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍.

Share News

സഭയുടെ ചരിത്രത്തിലാദ്യമായി അഭിവന്ദ്യപിതാക്കന്മാരുടെ ധ്യാനം ഓണ്‍ലൈനില്‍. തൃശൂര്‍ അതിരൂപതയിലെ പാലയൂര്‍ ഇനി സീറോ മലബാര്‍സഭയുടെ ഔദ്യോഗിക തീര്‍ഥാടനകേന്ദ്രം. കോവിഡ് 19 നെതിരെ ത്രിതല പ്രതിരോധ സംവിധാനങ്ങളൊരുക്കി കേരളാ കത്തോലിക്കാമെത്രാന്‍സമിതി. എല്ലാം ഓണ്‍ലൈനിലാക്കുന്ന സര്‍ക്കാര്‍ വിവാഹം സംബന്ധിച്ച വിവരങ്ങള്‍ ഓഫ്‌ലൈന്‍ ആക്കുന്നതിനെതിരെ കെസിബിസി രംഗത്ത്. കെസിവൈഎം ടാസ്‌ക് ഫോഴ്‌സിന്റെ ലോഗോ പ്രകാശനവും സന്നദ്ധപ്രവര്‍ത്തകരുടെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും പ്രളയം സമ്മാനിച്ച ദുരിതങ്ങളുമായി കഴിയുന്ന ഏഴ് കുടുംബങ്ങള്‍ക്ക് സാന്ത്വനമായി കോട്ടയം അതിരൂപത.6-1. കോവിഡ് മൂലം വരുമാനം ഇല്ലാതെയായ കുടുംബിനിമാര്‍ക്ക് കരുതലുമായി കോട്ടയം […]

Share News
Read More

കെ‌സി‌ബി‌സിയുടെ കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു

Share News

കോട്ടയം: കേരള കത്തോലിക്കാ സഭയുടെ ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തയാറാക്കിയ മൂന്നു വര്‍ഷത്തേക്കുള്ള കോവിഡ് അതിജീവന പ്രവര്‍ത്തന കര്‍മപദ്ധതി പ്രകാശനം ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ പ്രകാശന കര്‍മം നിര്‍വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ പദ്ധതി വിശദീകരിച്ചു. കേരളത്തിലെ 32 കത്തോലിക്കാ രൂപതകളിലെ സാമൂഹ്യ സേവന വിഭാഗങ്ങളുടെ […]

Share News
Read More

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി നടത്തിയ പ്രതിഷേധ ധർണ്ണ

Share News

ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി KCBC മദ്യ വിരുദ്ധ സമിതി സംസ്ഥാന വ്യാപകമായി ജില്ലാ എക്സൈസ് ഓഫീസുകൾക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കൊച്ചിയിൽ (കച്ചേരിപ്പടി) സംസ്ഥാന സെക്രട്ടറി അഡ്വ.ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. എറണാകുളം അങ്കമാലി അതിരൂപതാ പ്രസിഡന്റ് കെ.എ പൗലോസ് കാച്ചപ്പള്ളി, എം.പി.ജോസി, ലിസി പോളി, ലക്സി ജോയി എന്നിവർ സമീപം

Share News
Read More

നല്ല കഥകളുടെ നെയ്ത്തുകാര്‍ – റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.

Share News

കെസിബിസി മാധ്യമ കമ്മീഷൻ സെക്രട്ടറി,റെവ. ഡോ. അബ്രഹാം ഇരിമ്പിനിക്കൽ എഴുതുന്നു.”നല്ലകഥകളുടെ നെയ്ത്തുകാർ “ “The Medium is the Message”, ഇത്‌ പറഞ്ഞത്‌ മാര്‍ഷല്‍ മക്ലുയെന്‍ (Marshel McLuhan) എന്ന കാനഡക്കാരന്‍ ചിന്തകനാണ്‌. 1964-ല്‍ പുറത്തിറങ്ങിയ Understanding Media: the Extensions of man എന്ന പുസ്തകത്തിലാണ്‌ ഈ ആശയം ആദ്യം അവതരിപ്പിച്ചത്‌. ആശയവിനിമയ മാധ്യമം, ആയിരിക്കണം പഠനത്തില്‍ പ്രഥമപരിഗണന അര്‍ഹിക്കുന്നത്‌. ഒരു മാധ്യമത്തിലെ സാരാംശം മറ്റൊരു മാധ്യമമായി പരിണമിക്കുന്നു. വര്‍ത്തമാനം എഴുത്തിനും എഴുത്ത്‌ അച്ചടിയിലേക്കും സഞ്ചരിക്കുന്നു. […]

Share News
Read More

കരയാന്‍ ഒരിറ്റ് കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍, കരയാന്‍ പറ്റിയ സമയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Share News

സംസ്ഥാന സര്‍ക്കാരിന്റെ ഒരൊറ്റ ‘ആപ്പിലൂടെ’ നാലു ജീവനുകളാണ് ഒറ്റദിവസം കൊണ്ട് അപഹരിക്കപ്പെട്ടതെന്നും കരയാന്‍ ഒരിറ്റു കണ്ണീര്‍ ബാക്കിയുണ്ടെങ്കില്‍ കരയാന്‍ പറ്റിയ സമയമിതാണെന്നും കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംഘടിപ്പിച്ച ‘സൂം മീറ്റിംഗ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. സംസ്ഥാന സര്‍ക്കാര്‍ വളരെ ശ്രമകരമായി നിര്‍മ്മിച്ചെടുത്ത ‘ആപ്പ്’ മുഖേന നല്കിയ മദ്യം കഴിച്ചാണ് മകന്‍ അമ്മയുടെ കഴുത്തു ഞരിച്ചതും മറ്റൊരിടത്ത് പിതാവിനെ തല്ലിക്കൊന്നതും. ഈ […]

Share News
Read More

കോവിഡ് ദുരിതാശ്വാസഫണ്ടിലേക്ക് കെസിബിസി സംഭാവന നല്കി

Share News

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭയിലെ രൂപതകളില്‍നിന്നും സന്യാസസമൂഹങ്ങളില്‍നിന്നും കെസിബിസി സമാഹരിച്ച ഒരുകോടി മൂന്നുലക്ഷത്തി അന്‍പതിനായിരം രൂപ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് സംഭാവന ചെയ്തു. ജില്ലാഭരണകൂടങ്ങളുടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും നേത്യത്വത്തില്‍ നടക്കുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തികമായും മറ്റുവിധത്തിലും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനു പുറമേയാണിത്. രൂപതകളും സന്ന്യാസസമൂഹങ്ങളും ഇടവകകളും സര്‍ക്കാരുമായി സഹകരിച്ചു നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ വിലയിരുത്തുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്കുകയും ചെയ്യുമെന്ന് കെസിബിസി അറിയിച്ചു.

Share News
Read More