24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി. നിലവിൽ രാജ്യത്ത് 33,87,501 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 7,42,023 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,83,948 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 61,529 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ […]
Read Moreഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി
ചികിത്സയിലുള്ളത് 20,323 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887 ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ […]
Read Moreഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം
തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും. രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, […]
Read Moreസംസ്ഥാനത്ത് ഇന്ന് 15 കോവിഡ് മരണങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് മൂലം 15 മരണങ്ങളാണ് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 13ന് മരണമടഞ്ഞ തിരുവനന്തപുരം വെട്ടുറോഡ് സ്വദേശി സെയ്ദ് അയൂബ് ഷാ (60), തിരുവനന്തപുരം ആറാട്ടുകുഴി സ്വദേശി സുരേന്ദ്രന്‍ (65), മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ഫാത്തിമ (65), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിനി ശാരദ (70), ആഗസ്റ്റ് 10ന് മരണമടഞ്ഞ കണ്ണൂര്‍ കീച്ചേരിപീടിക സ്വദേശിനി ഖദീജ ഏലിയാസ് ഫാത്തിമ (70), ആഗസ്റ്റ് 17ന് മരണമടഞ്ഞ തിരുവനന്തപുരം കാഞ്ചിയൂര്‍ സ്വദേശി പ്രതാപചന്ദ്രന്‍ (62), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശി ഷംസുദ്ദീന്‍ […]
Read Moreരാജ്യത്ത് കോവിഡ് ബാധിതര്‍ 30 ലക്ഷത്തിലേക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 30 ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,878 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 29,75,701 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 945 പേര്‍ മരിക്കുകയും ചെയ്തതോടെ ആകെ മരണസംഖ്യ 55,928 ആയി. കേസുകള്‍ അതിവേഗം വര്‍ധിച്ചതോടെ ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര (6,57,450), തമിഴ്നാട് (3,67,460), ആന്ധ്രാപ്രദേശ് (3,34,940), കര്‍ണാടക (2,64,546), ഉത്തര്‍പ്രദേശ് (1,77,239) […]
Read Moreകോല്‍ക്കത്ത പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കോവിഡ് ബാധിച്ചു മരിച്ചു
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ് ശങ്കര്‍ ബാനര്‍ജി(50) ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദയിന്റെ മരണത്തില്‍ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ അനുജ് ശര്‍മ്മ ദുഖം പ്രകടിപ്പിച്ചു. അദ്ദേഹം കൊവിഡ് രക്തസാക്ഷിയാണെന്നും ശര്‍മ്മ പറഞ്ഞു. കോല്‍ക്കത്ത പോലീസ് സെന്‍ട്രല്‍ ഡിവിഷനിലാണ് ഉദയ്ശങ്കറിനെ പോസ്റ്റ് ചെയ്തിരുന്നത്. ഈ മാസം പതിനാലിനു രോഗലക്ഷണങ്ങളെതുടര്‍ന്ന് ഉദയ്ശങ്കറിനെ കോല്‍ക്കത്തയിലെ വിശുദ്ധാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ദേസന് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷം […]
Read Moreആഗോള കോവിഡ് രോഗികളുടെ എണ്ണം 2.30 കോടിയിലേക്ക്
ന്യൂഡൽഹി: ലോകത്താകെ ഭീതിയിലാഴ്ത്തി കോവിഡ് കുതിക്കുന്നു. ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷത്തിലേക്ക് അടുത്തു. 22,848,019 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എട്ടുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ആകെ 796,318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഒന്നരക്കോടിയോളം ആളുകൾ ഇതിനകം രോഗമുക്തി നേടുകയും ചെയ്തു. 15,500,291 പേരാണ് രോഗമുക്തി നേടിയത്. ് വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. […]
Read Moreജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്
ഭയപ്പെടരുത്, ജാഗ്രത വേണം, കൊറോണ വല്ലാതെ പടർന്നിരിക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം. സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട. സ്ഥിതി വളരെ മോശമാണ്. നമ്മുടെ അടുത്ത പരിസര പ്രദേശങ്ങളിലെല്ലാം എത്തിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിലാണ് കൊറോണ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് .ഇനി പ്രത്യകിച്ചു റൂട്ട് മാപ്പുകൾ ഒന്നും പറയേണ്ടതില്ല, നമ്മൾ പോകുന്ന വഴികൾ എല്ലാം റൂട്ട് മാപ്പുകൾ ആണ്. ആയതു കൊണ്ട് എല്ലാവരും ദയവു ചെയ്തു താഴെ കാണുന്ന പോയിന്റുകൾ ജാഗ്രതയോടെ […]
Read More