കൊച്ചി മെട്രോ സേഫ് ആണ് !
എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാക്രമീകരണങ്ങളും പാലിച്ചാണ് കൊച്ചി മെട്രോ വീണ്ടും ഓടി തുടങ്ങിയിരിക്കുന്നത് . ക്രമീകരണങ്ങൾ വിലയിരുത്തുകയും ബഹു.കൊച്ചി മെട്രോറെയിൽ എം.ഡി ശ്രീ. അൽകേഷ് കുമാർ ശർമ്മ IAS സിനോടൊപ്പം ഇന്ന് JNI സ്റ്റേഡിയം സ്റ്റേഷനിൽ നിന്നും കടവന്ത്ര സ്റ്റേഷൻ വരെ യാത്ര ചെയ്യുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊച്ചി മെട്രോ യാത്ര പരമാവധി പ്രയോജനപ്പെടുത്തുക. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്
Read Moreകോവിഡ് നാളുകളിലെ ആകുലതകളിൽ പെട്ട് മനസ്സ് മടുത്തവർക്ക് പ്രത്യാശ നൽകുക.
അയാൾ സ്വന്തമായൊരു ടൂറിസ്ററ് കാറുണ്ടായിരുന്ന വ്യക്തിയായിരുന്നു .അത് ഓടിച്ചായിരുന്നു അയാളുടെ ഉപജീവനം .കോവിഡ് 19 അയാളുടെ വരുമാന മാർഗ്ഗത്തെ ഇല്ലാതാക്കി . ആഴ്ചകളോളം അയാൾ വിഷാദത്തിലായിരുന്നു .ഇനി മരണം തന്നെ ശരണമെന്ന ചിന്തയിൽ പെട്ട നാളുകൾ .കുറെ ഉപ്പേരിയും ചിപ്സും ഭാര്യ തയ്യാറാക്കി .അത് ചെറിയ പാക്കറ്റുകളായി കാറിന്റെ ഡിക്കിയിൽ വച്ച് കൊടുത്തു .എവിടെയെങ്കിലും കൊണ്ട് പോയി വിൽക്കാൻ പറഞ്ഞു .ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് അയാൾ അനുസരിച്ചു .പൊതു വഴിയിലെ വിൽപ്പന നന്നായി നടന്നു .ലാഭവും ഉണ്ടായി. […]
Read Moreകോവിഡ് ആശങ്കയിൽ രാജ്യം: ഒറ്റ ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 86, 432 പേർക്ക്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 86,432 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 40,23,179 ആയി ഉയർന്നു. ആരോഗ്യമന്ത്രാലയമാണ് കോവിഡ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം 1089 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 69,561 ആയി ഉയർന്നു. 31,07,223 പേർ രാജ്യത്ത് രോഗമുക്തി നേടിയിട്ടുണ്ട്. 77.15 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. നിലവിൽ 8,46,395 പേരാണ് ചികിൽസയിലുള്ളത്. കോവിഡ് രോഗികളിൽ 0.5 ശതമാനം മാത്രമാണ് […]
Read Moreകണ്ടെയ്ന്‍മെന്റ് സോണിലുള്ള എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നിര്‍ബന്ധം: ഐസിഎംആര്‍
ന്യൂഡല്‍ഹി: കോവിഡ് പരിശോധന സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഐസിഎംആര്‍.കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന എല്ലാ വ്യക്തികളെയും ദ്രുത ആന്റിജന്‍ പരിശോധനയ്ക്ക് നിർബന്ധമായും വിധേയരാക്കണം. പ്രത്യേകിച്ച് കോവിഡ് ബാധ രൂക്ഷമായ നഗരങ്ങളില്‍. കോവിഡ് പരിശോധന വൈകുന്നതിന്റെ പേരില്‍ ഗര്‍ഭിണികളുടെ ചികിത്സയ്ക്ക് കാലതാമസമുണ്ടാകരുതെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.ദേശീയ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ശുപാര്‍ശകള്‍ പ്രകാരമാണ് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്. കൂടാതെ, വ്യക്തികള്‍ ആവശ്യപ്പെട്ടാല്‍ ഇനി മുതല്‍ അവര്‍ക്കും പരിശോധന നടത്തണമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി. രോഗ ലക്ഷണമുള്ളവരെ മാത്രമായിരുന്നു ഇതുവരെ […]
Read Moreഉയരുന്ന ആശങ്ക: 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതേസമയത്തിനിടെ 1,043 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. മരണ സംഖ്യ 67,376 ആയി ഉയര്‍ന്നു. നിലവില്‍ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേര്‍ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read Moreരാജ്യത്ത് ഇന്നലെ 78,357 പേര്‍ക്ക് കോവിഡ്: 1045 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചത് 78,357 പേര്‍ക്ക്. 1045 പേര്‍ ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചു. ഇന്നലത്തെ വര്‍ധനയോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 37,69,524 ആയി. ഇതില്‍ 8,01,282 പേരാണ് ചികിത്സയിലുള്ളത്. 29,019,09 പേര്‍ രോഗമുക്തി നേടി. 66,333 പേരാണ് ഇതുവരെ വൈറസ് ബാധ മൂലം മരിച്ചത്. ഇന്നലെ മാത്രം 10,12,367 പേരിലാണ് കോവിഡ് പരിശോധന നടത്തിയത്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 4,43,37,201 ആയതായി ഐസിഎംആര്‍ അറിയിച്ചു.
Read Moreസംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും
സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി ഈ മാസം ഒന്‍പതിന് സര്‍ക്കാരിന് കൈമാറും. കാസര്‍ഗോഡ് തെക്കില്‍ വില്ലേജിലാണ് 36 വെന്റിലേറ്റര്‍ ഉള്‍പ്പെടെ 540 ബെഡുള്ള കൊവിഡ് ആശുപത്രി ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ആശുപത്രി ഉദ്ഘാടനം ചെയ്യും. കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രി കാസര്‍ഗോഡ് നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ടാറ്റാ ഗ്രൂപ്പ് നിര്‍മിച്ചു നല്‍കുന്ന ആശുപത്രിക്കായി ജില്ലാ ഭരണകൂടം തെക്കില്‍ വില്ലേജില്‍ ഭൂമി കണ്ടെത്തി.ഏപ്രില്‍ 9ന് യുദ്ധകാലാടിസ്ഥാനത്തില്‍ […]
Read More