നാട്ടുകാർക്കാവേശമായി തുരങ്കപാത സർവ്വേ സംഘം

Share News

തിരുവമ്പാടി:മറിപ്പുഴ തൂക്കുപാലം ശ്രമദാനമായി പുതുക്കി പണിതു.ആനക്കാംപൊയിൽ കള്ളാടി മേപ്പാടി സർവ്വേ സംഘം ഇന്നലെ മറിപ്പുഴയിൽ എത്തിചേർന്നതോടുകൂടി ആ പ്രദേശത്തിലുള്ള ജനങ്ങൾ ആകെ ആവേശത്തിലാണ്.ഇന്നലെ പുഴക്ക് അക്കരെ എത്താൻകഴിയാതിരുന്നസർവ്വേ ടീമിന് കടന്നുപോകാൻ തകർന്നുകിടന്നിരുന്ന തൂക്കുപാലം ഒറ്റദിവസംകൊണ്ട് തദ്ദേശവാസികളായ ജനങ്ങൾശ്രമദാനമായി യാത്രാസജ്ജമാക്കിയിരിക്കുന്നത്.ഇതോടു കൂടി സർവ്വേ സംഘത്തിന് മുന്നിലുണ്ടായിരുന്ന പ്രധാനതടസ്സം മറികടന്നു.പ്രതികൂല കാലാവസ്ഥയെ വകവെക്കാതെ 70 മീറ്റർ നീളമുള്ള താൽകാലിക തൂക്കുപാലമാണ് തടികൾ ഉപയോഗിച്ച് ബലപ്പെടുത്തിയത്. ശ്രീ.ടോമി കൊന്നയ്ക്കൽ,അപ്പച്ചൻ തെക്കേക്കുറ്റ്, ഫിലിപ്പ് മാലശ്ശേരി, ബാബു കളത്തുർ തുടങ്ങിയവർ നേതൃത്വം നൽകി*

Share News
Read More

കാര്‍ഷിക ബില്‍: ആശങ്കയകറ്റണമെന്ന് മാര്‍ ജോസ് പുളിക്കല്‍

Share News

കോട്ടയം: കാര്‍ഷികോത്പന്ന വ്യാപാര, വാണിജ്യബില്‍, കര്‍ഷക ശക്തീകരണ ബില്‍, അവശ്യസാധന ഭേദഗതി ബില്‍ എന്നിവയിലെ കര്‍ഷകരുടെ ആശങ്കയകറ്റണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 39ാമതു വാര്‍ഷികപൊതുയോഗം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ യൗസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, സ്പന്ദന്‍ […]

Share News
Read More

കേരളത്തിലെ സാമൂഹിക പരിഷ്കരണ സമരങ്ങളിൽ ക്രൈസ്തവ സ്വാധീനം: പ്രൊഫ. എം. കെ. സാനു

Share News

കേരളത്തിൽ നടന്ന ജാതിവിരുദ്ധ, സാമൂഹികനവീകരണ സമരങ്ങൾക്കെല്ലാം മുഖ്യ സ്വാധീനമായത് ക്രൈസ്തവ ആശയങ്ങളാണെന്ന് പ്രൊഫ. എം.കെ. സാനു. മഹാത്മാഗാന്ധി സർവകലാശാല കുര്യാക്കോസ് എലിയാസ് ചാവറ ചെയറിന്റെ പുനഃസംഘടനയുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീപക്ഷ ചിന്തകൾ കേരള സമൂഹത്തിൽ പ്രചരിക്കുന്നതിനു മുമ്പേ മേൽമുണ്ട് സമരം പോലെ ഉള്ള സ്ത്രീ അവകാശ സമരങ്ങൾ ക്രൈസ്തവികതയുടെ സ്വാധീനത്തിലാണ് നടന്നത്. വിദ്യകൊണ്ടു പ്രബുദ്ധരാകുക എന്ന ഗുരുദേവ ആഹ്വാനത്തിനു അര നൂറ്റാണ്ടു മുമ്പ് തന്നെ ജാതിഭേദമന്യേ വിദ്യാഭ്യാസത്തിന് ആഹ്വാനം ചെയ്യുകയും പള്ളിക്കൂടങ്ങൾ […]

Share News
Read More

കേരളത്തിലെ ആദ്യ മെഡിക്കൽ ഉപകരണ നിർമ്മാണ പാർക്ക് വരുന്നു

Share News

ശിലാസ്ഥാപനം 24ന് മുഖ്യമന്ത്രി നിർവഹിക്കും കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഡിവൈസസ് പാർക്കിന് വ്യാഴാഴ്ച സെപ്തംബർ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റെ (കെ.എസ്.ഐ.ഡി.സി) തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് മെഡിക്കൽ ഡിവൈസസ് പാർക്ക് ഒരുങ്ങുന്നത്.ഗവേഷണം, നവീന ഉപകരണങ്ങളുടെ നിർമ്മാണം, പരീക്ഷണം, പുതിയ സാങ്കേതികവിദ്യകൾ, വിജ്ഞാന വിനിമയം തുടങ്ങി മെഡിക്കൽ രംഗത്തെ ഉപകരണ വിപണിയ്ക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് മെഡിക്കൽ ഡിവൈസസ് പാർക്കിലൂടെ ലക്ഷ്യം വെക്കുന്നത്.ലൈഫ് […]

Share News
Read More

അയ്യായിരം കടന്ന് രോഗികള്‍; 5376 പേര്‍ക്ക് കോവിഡ്, ഇന്ന് 20 പേരുടെ മരണം സ്ഥിരീകരിച്ചു – 23 09 2020

Share News

കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 852, എറണാകുളം 624, മലപ്പുറം 512, കോഴിക്കോട് 504, കൊല്ലം 503, ആലപ്പുഴ 501, തൃശൂര്‍ 478, കണ്ണൂര്‍ 365, പാലക്കാട് 278, കോട്ടയം 262, പത്തനംതിട്ട 223, കാസര്‍ഗോഡ് 136, ഇടുക്കി 79, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂര്‍ സ്വദേശി […]

Share News
Read More

4125 പേര്‍ക്കു കൂടി കോവിഡ് ; 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെ, ഉറവിടം അറിയാത്ത 412 രോഗബാധിതര്‍ – 22 09 2020

Share News

ചികിത്സയിലുള്ളത് 40,382 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 1,01,731 കഴിഞ്ഞ 24 മണിക്കൂറിനിടെ 38,574 സാമ്പിളുകള്‍ പരിശോധിച്ചു 9 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 7 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ചൊവ്വാഴ്ച 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 […]

Share News
Read More

ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3022 പേര്‍ രോഗമുക്തി നേടി – 21 09 2020

Share News

ചികിത്സയിലുള്ളത് 39,285 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 98,724 കഴിഞ്ഞ 24 മണിക്കൂറിനിടെ 25,848 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 2910 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156, ആലപ്പുഴ 112, […]

Share News
Read More

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു.

Share News

കേരളത്തിന്‍റെ സാമൂഹ്യചരിത്രത്തെത്തന്നെ പുരോഗമനപരമായി വഴിതിരിച്ചുവിട്ട ആചാര്യനാണു ശ്രീനാരായണ ഗുരു. നമ്മുടെ ജനജീവിതം മനുഷ്യസമൂഹത്തിനു നിരക്കുന്നതാക്കി പരിവര്‍ത്തിപ്പിച്ചെടുക്കുന്നതില്‍ നടുനായകത്വം വഹിച്ച മഹനീയമായ വ്യക്തിത്വമാണ് ഗുരുവിന്‍റേത്. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, കേരള സര്‍ക്കാരിന്‍റേതായി ഗുരുവിന്‍റെ ഒരു പ്രതിമ എവിശടയും ഉയര്‍ന്നുവന്നിട്ടില്ല. ഇത് വലിയ ഒരു പോരായ്മയാണ്. ഗുരുസ്മരണയോടുള്ള കൃത്യഘ്നതയാണ്. ഈ തിരിച്ചറിവോടെയാണ് ഈ തലസ്ഥാന നഗരത്തില്‍ത്തന്നെ, ഏറ്റവും കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന കേന്ദ്രത്തില്‍ത്തന്നെ, ഗുരുവിന്‍റെ പ്രതിമ സ്ഥാപിക്കണമെന്ന് ഈ സര്‍ക്കാര്‍ നിശ്ചയിച്ചത്. അതു പ്രാവര്‍ത്തികമായിരിക്കുകയാണിന്ന്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം […]

Share News
Read More

4649 പേർക്ക് കോവിഡ്, 2751 പേർ രോഗമുക്തർ – 20 09 2020

Share News

ചികിത്സയിലുള്ളത് 39,415 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 95,702 കഴിഞ്ഞ 24 മണിക്കൂറിനിടെ 41,630 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 22 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 14 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 […]

Share News
Read More