കേരള മീഡിയ അക്കാദമി; പ്രവേശന പരീക്ഷ സെപ്റ്റംബർ 19 ന്: അപേക്ഷകൾ സെപ്റ്റംബർ 8 വരെ സ്വീകരിക്കും

Share News

കൊച്ചി .സംസ്ഥാന സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് സെപ്റ്റംബര്‍ 08 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 19 ന് നടക്കും. വിശദവിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ   ഇ-മെയിലിലൂടെ അറിയിക്കും. പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്ന സമഗ്ര പാഠ്യപദ്ധതിയാണ് […]

Share News
Read More

ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അപലപനീയം: കെസിബിസി

Share News

കൊച്ചി: പൗരന്മാരുടെ സംരക്ഷണത്തിനും നാടിന്റെ സുരക്ഷിതത്വത്തിനുംവേണ്ടി നിലകൊള്ളേണ്ട ഫോറസ്റ്റ് പോലീസ് സേനാംഗങ്ങള്‍ നാടിനും പൗരന്മാര്‍ക്കും ദ്രോഹമായി മാറുന്നത് അങ്ങേയറ്റം അപലപനീയമാണെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. കര്‍ഷകനായ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പി.പി. മത്തായിയുടെ ദാരുണാന്ത്യവും, 14 ദിവസങ്ങള്‍ക്കുശേഷവും ശരിയായ നടപടികള്‍ സ്വീകരിക്കാതെ തുടരുന്ന സാഹചര്യവും കേരളത്തിനു നാണക്കേടാണ്. ഒന്‍പതംഗ കുടുംബത്തിന്റെ ഏക ആശ്രയമായ മത്തായിയെ കസ്റ്റഡിയിലെടുക്കാനും മരണത്തിനു വിട്ടുകൊടുക്കാനും ഇടയാക്കിയ പശ്ചാത്തലത്തെക്കുറിച്ച് വനംവകുപ്പ് അധികൃതര്‍ ഇതുവരെ നല്കിയ വിശദീകരണങ്ങളൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ കഴിയുന്നതല്ല. ഇതേകാരണത്താല്‍ രണ്ടു വനപാലകരെ സസ്‌പെന്‍ഡ് […]

Share News
Read More

മരണനന്തര ചടങ്ങുകക്കും, വിവാഹത്തിനും ഇനി പൊലീസ് അനുമതി നിര്‍ബന്ധം

Share News

കൊച്ചി: വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകള്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും ഇനി പൊലീസിന്റെ അനുമതി വേണം. ഇതുസംബന്ധിച്ച നിര്‍ദേശം സ്റ്റേഷന്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനു നല്‍കിയ സാഹചര്യത്തിലാണ് പുതിയ നടപടി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന […]

Share News
Read More

ദുരന്തത്തിൽ ദുഃഖവും, അനുശോചനവും അറിയിച് സി. എസ്. ഐ. സഭ.

Share News

കൊച്ചി ; തീവ്രമായ കാലവർഷത്തെ തുടർന്ന് മൂന്നാറിനടുത്ത് രാജമല പെട്ടിമുടിയിലെ ഉരുൾപൊട്ടലിൽ 24 ആളുകൾ മരിക്കുകയും, അതിലേറെപേരെ കാണാതാവുകയും ചെയ്ത ദുരന്തത്തിലും, കോഴിക്കോട് കരിപ്പൂർ വിമാന അപകടത്തിൽ മരണപെട്ട പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്നവരുടെയും , വിവിധ ആശുപത്രികളിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെയും വേദനകളിലും, ദുഃഖത്തിലും സി.എസ്. ഐ. സഭ അനുശോചനം രേഖപ്പെടുത്തുന്നതായി സി. എസ്. ഐ. കൊച്ചിൻ മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ബി.എൻ. ഫെൻ അറിയിച്ചു. ഈ അവസരത്തിൽ കേന്ദ്ര ഗവണ്മെന്റും, കേരള സർക്കാരും നടത്തുന്ന മാർഗനിർദ്ദേശങ്ങൾക്കും, […]

Share News
Read More

ഫാ. ജേക്കബ് ജി പാലക്കാപ്പള്ളി കെസിബിസിയുടെ പുതിയഡപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തു. എറണാകുളം-അങ്കമാലി മേജര്‍ അതിരൂപതാംഗമായ ഇദ്ദേഹം, ഇന്നത്തെ കെസിബിസി വര്‍ഷകാല സമ്മേളനത്തിലാണു ചുമതലയേറ്റെടുക്കുന്നത്. കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നാണു ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, എറണാകുളം-അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യൂക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ […]

Share News
Read More

റബര്‍ ബോര്‍ഡ് ലാബുകളുടെ പ്രവര്‍ത്തനം അട്ടിമറിക്കുന്നത് കര്‍ഷകര്‍ക്ക് ഇരുട്ടടി: ഇന്‍ഫാം

Share News

കൊച്ചി: റബര്‍ ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കേരളത്തിലെ ഏഴു കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഡിആര്‍സി പരിശോധനാ ലാബുകള്‍ നിര്‍ത്തലാക്കി കൈമാറ്റം ചെയ്തുകൊണ്ടുള്ള ഉത്തരവ് പ്രതിസന്ധി നേരിടുന്ന റബര്‍ കര്‍ഷകര്‍ക്ക് വന്‍ ഇരുട്ടടിയാണെന്നും തീരുമാനം പിന്‍വലിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂര്‍, മൂവാറ്റുപുഴ, പാല, കാഞ്ഞിരപ്പള്ളി അടൂര്‍, നെടുമങ്ങാട് എന്നീ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന പരിശോധനാ ലാബുകള്‍ നിര്‍ത്തലാക്കിയാണ് ഉത്തരവ്. റബ്ബര്‍ പാല്‍ വിപണനത്തില്‍ ഉണ്ടാകാവുന്ന ചൂഷണം ഇല്ലാതാക്കാന്‍വേണ്ടി നടത്തുന്ന ഡി […]

Share News
Read More

എറണാകുളത്ത് വള്ളം മറിഞ്ഞു:മൂന്ന് പേരെ കാണാതായി

Share News

കൊച്ചി: എറണാകുളം എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

Share News
Read More

ഹരിപ്പാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Share News

കൊച്ചി: സംസ്ഥാനത്ത് ഒരാൾ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്നത്തെ മൂന്നാമത്തെ കോവിഡ് മരണമാണിത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഹരിപ്പാട് വീയപുരം കാരിച്ചാല്‍ സ്വദേശി രാജം എസ് പിളളയാണ് കോവിഡ് ബാധയെത്തുടർന്ന് മരിച്ചത്.74 വയസായിരുന്നു. കഴിഞ്ഞ ഒന്നരമാസമായി സ്വകാര്യ ആശുപത്രിയില്‍ ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി തുടര്‍ ചികിത്സ നല്‍കി വരികയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കാസര്‍കോട് ഉപ്പള […]

Share News
Read More

മാറ്റമില്ലാതെ പെട്രോൾ,ഡീസൽ വില

Share News

കൊച്ചി: സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 82.15 രൂപയാണ് വില. ഡീസലിന് 78.97 രൂപയും. കഴിഞ്ഞ ഒരാഴ്ചയായി ഡീസൽ വിലയും ഒരുമാസത്തിലധികമായി പെട്രോൾ വിലയും മാറ്റമില്ലാതെ തുടരുകയാണ്.തിരുവനന്തപുരത്ത് പെട്രോളിന് 82.15 രൂപയും ഡീസലിന് 78.97 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 80.37 രൂപയാണ് വില. ഒരുലിറ്റർ ഡീസലിന് 78.97രൂപയും. കോഴിക്കോട് ഡീസൽ ലിറ്ററിന് 77.58 രൂപയും പെട്രോളിന് 80.71 രൂപയുമാണ് വില. രാജ്യതലസ്ഥാനത്ത് ഡീസൽ വില കുത്തനെ കുറഞ്ഞിരിക്കുകയാണ്. 8.38 പൈസ കുറഞ്ഞ് ഡീസൽ […]

Share News
Read More

കഴിഞ്ഞ ദിവസം അ​ന്ത​രി​ച്ച സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന് കോ​വി​ഡ്

Share News

കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് അ​ന്ത​രി​ച്ച പ്ര​മു​ഖ സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ദേ​വ​സി ആ​ലു​ങ്ക​ലി​ന്(80) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് ഇദ്ദേഹം മരിച്ചത്. വാർധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് മരണം എന്നാണ് കരുതിയിരുന്നത്. എന്നാൽ മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. ദേവസിയുടെ മകനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Share News
Read More