എം.ശിവശങ്കർ കൊച്ചിയിൽ:ചോദ്യം ചെയ്യൽ ആരംഭിച്ചു .
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിന് വിധേയനാകുന്നതിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസില്‍ എത്തി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പൂജപ്പുര വീട്ടില്‍ നിന്നാണ് ശിവശങ്കര്‍ കൊച്ചിയിലേക്ക് പുറപ്പെട്ടത്. എന്‍ഐഎയുടെ വിദഗ്ധസംഘം ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ഹെതര്‍ ഫ്ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. നേരത്തെ ശിവശങ്കര്‍ നല്കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ ശ്രമം.
Read More