പത്തനംതിട്ടയിൽ കണ്ടെയ്ന്‍മെന്റ് സോണ്‍: നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും

Share News

കുലശേഖരപതി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട മുനിസിപ്പല്‍ പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെജി സൈമണ്‍ അറിയിച്ചു. പ്രദേശത്ത് ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സംശയിക്കുന്നതിനാല്‍ ഇവിടെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിനു ജില്ലാഭരണകൂടം ദുരന്തനിവാരണ അതോറിറ്റിക്ക് ശുപാര്‍ശ സമര്‍പ്പിച്ച സ്ഥിതിക്ക് ഇതുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. റാന്നി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം വ്യക്തമല്ലാത്തതും, തിരുവല്ലയില്‍ മാര്‍ക്കറ്റ് അടച്ചതുമായി ബന്ധപ്പെട്ടും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. […]

Share News
Read More

തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനത്തിനു നിരോധനം

Share News

പൂന്തുറയിൽ കർശന നിയന്ത്രണങ്ങൾ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയുടെ തീരമേഖലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ ബന്ധന പ്രവർത്തനങ്ങൾ നിരോധിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം കൂടുതലുള്ള പൂന്തുറ മേഖലയിൽ നിയന്ത്രണങ്ങൾ കർക്കശമാക്കിയിട്ടുണ്ട്. ഈ മേഖലയിൽ നിന്നു തമിഴ്‌നാട്ടിലേയ്ക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാൻ കോസ്റ്റ് ഗാർഡ്, കോസ്റ്റൽ സെക്യൂരിറ്റി, മറൈൻ എൻഫോഴ്‌സ്‌മെൻറ് എന്നിവയ്ക്ക് നിർദ്ദേശം […]

Share News
Read More

ടെലിമെഡിസിന്‍ സംവിധാനവുമായി ആര്യാട്

Share News

• ബ്ലോക്ക് പരിധിയിലുള്ള ആരോഗ്യസ്ഥാപനങ്ങളിലെ പദ്ധതിയുടെ ഭാഗമായവോളണ്ടിയര്‍മാര്‍ക്ക് ടാബ് നല്‍കും • 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാള്‍ സെന്റര്‍ • മന്ത്രി ടി.എം.തോമസ് ഐസക് നിര്‍ദ്ദേശിച്ച പദ്ധതി ബ്ലോക്ക് പഞ്ചായത്ത്യാഥാര്‍ഥ്യമാക്കുന്നു ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടെലി മെഡിസിന്‍ സംവിധാനമൊരുക്കി ആര്യാട് ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ടെലി മെഡിസിന്‍ സംവിധാനം ഒരുക്കുന്നത്. പദ്ധതിയുടെ ട്രയല്‍ റണ്‍ ഈ ആഴ്ച ആരംഭിക്കും. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് വിഭാവനം ചെയ്ത പദ്ധതി […]

Share News
Read More

തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറക്കും

Share News

ഇടുക്കി: തൊടുപുഴയില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.റ്റി.സി.) ന്റെ പ്രവര്‍ത്തനം അടുത്തയാഴ്ച്ച തുടങ്ങും. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആരംഭിക്കുന്ന കേന്ദ്രം വെങ്ങല്ലൂര്‍ – മങ്ങാട്ട്കവല ബൈപാസിലെ സ്വകാര്യ ലോഡ്ജിലാവും പ്രവര്‍ത്തിക്കുക. ഇതിനായി സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുത്തു. കോവിഡ് 19 മായി ബന്ധപ്പെട്ട് തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഉള്‍പ്പെടെ എല്ലാ നടപടികളും ഇവിടേക്ക് മാറ്റുന്നതിനാണ് തീരുമാനം. കോവിഡ് ട്രീറ്റ്‌മെന്റ് നടക്കുന്നതിനാല്‍ ഭാഗികമായി ഒഴിവാക്കിയ ജില്ലാ ആശുപത്രിയിലെ മറ്റ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം സാധാരണ […]

Share News
Read More

കിഫ്ബി: ആലപ്പുഴയിൽ 5 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് 8.38 കോടി

Share News

ആലപ്പുഴ: സംസ്ഥാനത്തിലെ തീരദേശജില്ലകളിലെ തിരഞ്ഞെടുത്ത 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 65 കോടി രൂപയുടെ ധനസഹായം കിഫ്ബിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമാകുന്നു. ആലപ്പുഴയില്‍ വിവിധ മണ്ഡ‍ലങ്ങളിലെ 5 സ്കൂളുകള്‍ക്ക് പദ്ധതി വഴി 8.38 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. പദ്ധതിയിലൂടെ തിരഞ്ഞെടുത്ത ഓരോ വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികളുടെ ആനുപാതികാടിസ്ഥാനത്തില്‍ ക്ലാസ്സ്മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ,സ്റ്റാഫ് മുറികള്‍, ശുചിമുറികൾ, എന്നിവ ഒരുക്കുന്നു. പ്രസ്തുത പദ്ധതിയുടെ നിർമ്മാണ നിർവ്വഹണം […]

Share News
Read More

കൊല്ലത്ത് കോവിഡ് പ്രാഥമിക ചികിത്സയ്ക്ക് 777 കിടക്കകള്‍ സജ്ജമാവുന്നു

Share News

കൊല്ലം ജില്ലയിൽ കോവിഡ് പ്രാഥമിക ചികിത്സയ്ക്കായി എട്ടു  സെന്ററുകളായി 777 കിടക്കകള്‍ സജ്ജമാകുന്നു. വാളകം മേഴ്‌സി ഹോസ്പിറ്റലില്‍ 90 കിടക്കകളുമായി  പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ആകെ 1000 കിടക്കകളാണ് സജ്ജമാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട കെട്ടിടങ്ങളും സ്ഥാപനങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതിനുളള ഊര്‍ജ്ജിത നടപടികള്‍ നടന്നു വരുന്നു.ചികിത്സാ കേന്ദ്രങ്ങളും സജ്ജമാകുന്ന കിടക്കകളുടെ എണ്ണവും. ട്രാവന്‍കൂര്‍ നഴ്‌സിംഗ് കോളജ്(180), ന്യൂ ഹോക്കി സ്റ്റേഡിയം(180), ബിഷപ്പ് ബെന്‍സിഗര്‍ നഴ്‌സിംഗ് ഹോസ്റ്റല്‍(80), ആശ്രാമം പൊതുമരാമത്ത് വകുപ്പ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍(70), ഡോ നായേഴ്‌സ് ഹോസ്പിറ്റല്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്(40), നെടുമ്പന […]

Share News
Read More

പൂന്തുറയിൽ കോവിഡ് പരിശോധന വർദ്ധിപ്പിക്കും; മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Share News

പൂന്തുറ മേഖലയിൽ സമ്പർക്കത്തിലൂടെയുള്ള കോവിഡ് രോഗ വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രോഗം സ്ഥിരീകരിക്കുന്നവരെ വളരെ വേഗം ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പൂന്തുറ മേഖലയിലെ രാഷ്ട്രീയ-സാമുദായിക നേതാക്കളുമായി ഓൺലൈനിലൂടെ മന്ത്രി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനങ്ങൾ. ജൂലൈ 10ന് പൂന്തുറ മേഖലയിലെ പൊതു ഇടങ്ങളിലും വീടുകളിലും അണുനശീകരണം നടത്തും. പൊതു ഇടങ്ങളിൽ നഗരസങയുടെ നേതൃത്വത്തിലാകും ശുചീകരണ പ്രവർത്തനങ്ങൾ. വീടുകളിൽ കുടുംബാംഗങ്ങൾ തന്നെ […]

Share News
Read More

പൂന്തുറ മേഖലയിൽ പുതിയ കണ്ടെയിൻമെന്റ്, ബഫർ സോണുകൾ

Share News

തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളായും വള്ളക്കടവ്, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വലിയതുറ, മുട്ടത്തറ വാർഡുകളെ ബഫർ സോണുകളായും ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പാൽ, പലചരക്ക്, റേഷൻ കടകൾ എന്നിവയ്ക്ക് രാവിലെ ഏഴുമണി മുതൽ 11 മണിവരെ പ്രവർത്തിക്കാം. 11 മണിമുതൽ ഉച്ചയ്ക്ക് 12 വരെ വിതരണക്കാരിൽ നിന്നും സാധനങ്ങൾ സ്റ്റോക്ക് ചെയ്യുന്നതിനും അനുമതിയുണ്ട്. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണുകളിൽ സർക്കാർ നൽകുന്ന അഞ്ച് കിലോ സൗജന്യ […]

Share News
Read More

കുത്തനെ ഉയര്‍ന്ന് രോഗബാധ; ഏഴരലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

Share News

രാജ്യത്ത് കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നു. വേള്‍ഡോമീറ്റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ കൊവിഡ് രോഗികളില്‍ മൂന്നാമതാണ് ഇന്ത്യ. രാജ്യത്ത് കൊവിഡ് രോഗികള്‍ ഏഴരലക്ഷം കഴിഞ്ഞു. അണ്‍ലോക്ക് ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൊവിഡ് ബാധിതരുടെ കൊവിഡ് പുറപ്പെട്ട ചൈനയെ മറികടന്നിരിക്കുകയാണ് രാജ്യത്തെ വ്യാവസായിക തലസ്ഥാനമായ മുംബൈ. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 24,879 കൊവിഡ് കേസുകള്‍. 25,000 ത്തോട് അടുത്താണ് പ്രതിദിന […]

Share News
Read More

സൂപ്പര്‍ സ്‌പ്രെഡ് തടയാന്‍ ആരോഗ്യ വകുപ്പിന്റെ ആക്ഷന്‍ പ്ലാന്‍

Share News

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്-19 സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തില്‍ സൂപ്പര്‍ സ്‌പ്രെഡ് ഒഴിവാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയത്. സൂപ്പര്‍ സ്‌പ്രെഡിലേക്ക് പോയ പൂന്തുറ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ക്ലസ്റ്ററായി തിരിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ പരിശോധനകള്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. എത്രയും വേഗം രോഗബാധിതരെ കണ്ടെത്തുകയും […]

Share News
Read More