രോഗിയെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം:ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി
തിരുവനന്തപുരം: എയര്‍പോര്‍ട്ടില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. അന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതാണ്. രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളില്‍ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിള്‍ എടുത്ത് കഴിഞ്ഞാല്‍ റിസള്‍ട്ട് വരുന്നത് വരെ കാത്ത് നില്‍ക്കേണ്ടതുണ്ട്. […]
Read Moreസംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത:മുന്നറിയിപ്പ്
തിരുവനന്തപുരം:കേരളത്തിൽ വ്യാഴാഴ്ച വരെ അതിതീവ്ര മഴയ്ക്ക് സാധ്യത. ഇന്നുമുതല്‍ നാലുദിവസം സംസ്ഥാനത്ത് 84 ശതമാനം അധികമഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണഗതിയില്‍ ഇക്കാലയളവില്‍ ലഭിക്കുന്ന മഴയുടെ ദീര്‍ഘകാല ശരാശരി 67.7 മില്ലിമീറ്ററാണ്. എന്നാല്‍, ഇക്കുറി ശരാശരി 124.9 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. തുടര്‍ന്നുള്ള ആഴ്ചകളില്‍ സാധാരണയോ ഇതില്‍ കുറവോ മഴ ലഭിക്കും. ജൂണ്‍ അഞ്ചുമുതല്‍ 11 വരെ 60.7 മില്ലിമീറ്റര്‍, 12 മുതല്‍ 18 വരെ 51.5, 19 മുതല്‍ ജൂണ്‍ 25വരെ 48.4 […]
Read Moreപുതിയ മാറ്റങ്ങള്‍ വരുത്തി ‘ബെവ്‌ക്യൂ’ ബുക്കിംഗ് ആരംഭിച്ചു
തിരുവനന്തപുരം: ബെവ് ക്യു ആപ്പിൽ മാറ്റങ്ങൾ വരുത്തി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഷോപ്പുകളിലെ ടോക്കണുകള്‍ ലഭിക്കും.നേരത്തെ, മദ്യം ബുക്ക് ചെയ്യുന്ന ആള്‍ നല്‍കുന്ന പിന്‍കോഡിന് ഇരുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ്‍ ലഭ്യമായിരുന്നത്. ഇത് പലര്‍ക്കും ബുദ്ധിമുട്ടായിരുന്നു. ഇന്ന് 4.4 ലക്ഷം ടോക്കണുകളാണ് വിതരണം ചെയ്യുക. ഇന്ന് ഇതുവരെയായി ഒരു ലക്ഷത്തോളം ടോക്കണുകള്‍ വിതരണം ചെയ്ത് കഴിഞ്ഞു. സാങ്കേതിക […]
Read Moreപുകവലി ആളെ കൊല്ലും
വര : ദിൽഷാദ്, ദിൽഷാദ് അബ്ദുൽ റഷീദ്, കൂട്ടനാട്, പട്ടാമ്പി | യെൽദോ മാർ ബസേലിയോസ് കോളേജ്, കോതമംഗലം Related linksപുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?https://nammudenaadu.com/pukavalichaal-kaalukal-nashttapedumo/
Read Moreപുകവലിച്ചാൽ കാലുകൾ നഷ്ടപ്പെടുമോ?
പുകവലി ആരംഭിക്കുന്നത് പലപ്പോഴും ഒരു രസത്തിനാണ്. പിന്നീട് ഒഴിവാക്കാൻ കഴിയാത്ത ശീലം ആയി മാറുന്നു. പുകവലിക്ക് വലിയ വില കൊടുക്കേണ്ടിവരുമെന്ന പരസ്യം കേൾക്കുമ്പോൾ അതിന് ചെവികൊടുക്കുവാൻ അനേകർക്ക് വിഷമമായിരിക്കും. എന്നാൽ പുകവലി ജീവിതത്തിന്റെ ഭാഗമായി കാണുന്നവർ നിർബന്ധമായും വായിക്കേണ്ട ജീവിതാനുഭവമാണ് അറയ്ക്കൽ ഹനീഫയുടെത്. അദ്ദേഹത്തിന്റെ ഇരുകാലുകളും വലതു കൈയുടെ രണ്ടു വിരലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ഇന്ന് ലോക പുകയിലവിരുദ്ധ ദിനത്തിൽ ശ്രീ സെബി മാളിയേക്കൽ എഴുതിയ ലേഖനം വായിക്കുകയും നാം സ്നേഹിക്കുന്ന എല്ലാവര്ക്കും വായിക്കുവാൻ അവസരം നൽകുകയും ചെയ്യുവാൻ […]
Read Moreലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം
ലൂര്‍ദ് ഗ്രോട്ടോയില്‍ പാപ്പയുടെ ജപമാലയര്‍പ്പണം ഇന്ന്:പങ്കുചേരാന്‍ വിശ്വാസികളെ ക്ഷണിച്ച് വത്തിക്കാന്‍, നമ്മുടെ നാടിൽ തത്സമയം ഇന്ത്യൻ സമയം 09 :00pm – Live വത്തിക്കാന്‍ സിറ്റി: മഹാമാരിയില്‍ നിന്നുള്ള വിടുതലിനായി ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ വത്തിക്കാൻ ഗാർഡനിലെ ലൂർദ് ഗ്രോട്ടോയിൽ ഇന്നു ശനിയാഴ്ച വിശേഷാല്‍ ജപമാല അര്‍പ്പണം നടക്കും. പ്രാദേശിക സമയം വൈകുന്നേരം 5.30ന് (ഇന്ത്യന്‍ സമയം രാത്രി 9 മണിക്ക്) ആണ് ജപമാല അര്‍പ്പണം നടക്കുക. ഈ സമയം ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം […]
Read Moreകാമറയില്‍ നിന്നും മനസിലേക്ക് പകരുന്ന ഹൃദ്യമായ ആ പുഞ്ചി ഒര്‍മ്മയുണ്ട്.
ഓര്‍മ്മകളില്‍ മായാത്ത പുഞ്ചിരി ജോൺ മാത്യു കോളേജ് പഠനകാലത്ത് നാട്ടിന്‍ പുറത്തെ പബ്ലിക് ലൈബ്രറിയില്‍ മാതൃഭൂമി പത്രത്തില്‍ സ്ഥിരം വായിച്ച പേരുകളുലൊന്നാണ് എം.പി വിരേന്ദ്രകുമാര്‍. ആദ്യമായി ഫോട്ടോഗ്രാഫി മത്സരത്തിന് ഫോട്ടോ അയച്ചത് മാതൃഭുമിയിലേക്കാണ്. പടം പേരോടുകൂടി മറ്റ് മത്സര ചിത്രങ്ങള്‍ക്കൊപ്പം പ്രസിദ്ധീകരിച്ചു. പ്രശസ്ത കര്‍ണാടക ചിത്രകാരന്‍ പുണിഞ്ചിത്തായയാണ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ നിന്നും തൊഴില്‍ തേടി ഒരിക്കല്‍ അപേക്ഷിച്ചവരില്‍ ഞാനുമുണ്ടായിരുന്നു. ചീഫ് ഫോട്ടോഗ്രഫര്‍ രാജന്‍ പൊതുവാളിന്റെ കത്തു വന്നു നാട്ടിലേക്ക് വരണം, എഴുത്തുപരീക്ഷ, പിന്നെ 6 മാസം […]
Read Moreസംസ്ഥാനത്ത് ഞായർ തിങ്കൾ ദിവസങ്ങളിൽ മദ്യവിൽപനയില്ല
തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ചയും തിങ്കളാഴ്ചയും മദ്യവില്‍പ്പന ഉണ്ടാവില്ലെന്ന് ബിവറേജസ് കോര്പ്പറേഷന് അറിയിച്ചു. തിങ്കളാഴ്‌ച ഒന്നാം തീയതി ആയതിനാലാണ് മദ്യവില്‍പ്പന ഇല്ലാത്തത്. . ഇതിനിടയില്‍ ആപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച മുതല്‍ പൂര്‍ണതോതില്‍ ആപ്പ് സജ്ജമാകുമെന്നും ബെവ്കോ പത്രക്കുറിപ്പില്‍ പറഞ്ഞു. ശനിയാഴ്ചത്തെ മദ്യവില്‍പ്പനയ്ക്കുളള ബുക്കിംഗ് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചതായും കമ്പനിന അറിയിച്ചു. അതിനിടെ ആപ് രൂപവത്‌കരിച്ച ഫെയര്‍കോഡ് ടെക്‌നോളജീസിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇ-ടോക്കണ്‍ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് […]
Read Moreഎം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി
കൽപ്പറ്റ : എം പി വീരേന്ദ്രകുമാറിന് അന്ത്യാഞ്ജലി. പോലീസ് ഔദ്യോഗിക അന്തിമോപചാരം അർപ്പിച്ചു. ജൈനമതപ്രകാരമാണ് ആചാരങ്ങൾ. മകൻ എം വി ശ്രേയാംസ്‌കുമാർ ചിതക്ക് തീ കൊളുത്തി. ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. കൽപ്പറ്റ പുലിയാർമല വെച്ചായിരുന്നു സംസ്കാരം. Tags: M P Veerenthrakumar,Wayanad, Kerala latest news, Nammude naadu Related news:ജനാധിപത്യ– മതേതര പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്‌ടമാണ് ശ്രീ എം പി വീരേന്ദ്രകുമാറിന്റെ വേർപാട് – മുഖ്യമന്ത്രിhttps://nammudenaadu.com/pinarayi-vijayan-about-mp-veerenthrakumar/വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയ സുഹൃത്തിനെയാണ് […]
Read More