കേരളത്തിലെ 14 ജില്ലകളെക്കുറിച്ചും ഓരോ ജില്ലയുടെയും ചരിത്രവും വൈവിധ്യമാർന്ന ചില പ്രത്യേകതകളും

Share News

കേരളത്തിലെ 14 ജില്ലകളെക്കുറിച്ചും ഓരോ ജില്ലയുടെയും ചരിത്രവും വൈവിധ്യമാർന്ന ചില പ്രത്യേകതകളെക്കുറിച്ചും താഴെക്കൊടുക്കുന്നു. നിങ്ങളുടെ ജില്ല ഏതെന്നും അതിൽ വിട്ടുപോയ പ്രധാന കാര്യങ്ങൾ കമന്റ് ചെയ്യുക…: 1.​തിരുവനന്തപുരം: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രത്നകണ്ഠാഭരണമായ കേരളത്തിന്റെ തലസ്ഥാന നഗരി-തിരുവനന്തപുരം ലോക സഞ്ചാര ഭൂപടത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഭൂപ്രദേശം എന്ന് ലോകസഞ്ചാരികള്‍ പ്രശംസിച്ചനാട്. പരശുരാമന്‍ എന്ന സന്യാസി തന്റെ മഴു എറിഞ്ഞത് കടലില്‍ നിന്നും (വരുണ ഭഗവാനിൽ നിന്നും) വീണ്ടെടുത്ത ഭൂപ്രദേശം, കന്യാകുമാരി മുതല്‍ ഗോകര്ണ്ണം വരെയുള്ള ഒരു സുരഭില സുന്ദര […]

Share News
Read More

ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു?

Share News

ഡോ. ബി. ആർ. അംബേദ്കർ എന്തുകൊണ്ട് ബുദ്ധമതം സ്വീകരിച്ചു? ഡോ. ​​ബി.ആർ. അംബേദ്കർ ഹിന്ദു മതം ഉപേക്ഷിച്ചു ബുദ്ധ മതം സ്വീകരിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു? ഹിന്ദു സമുദായത്തിൽ നിലനിന്ന ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനവും സാമൂഹിക അസമത്വവുമാണ് ഹിന്ദുമതത്തെ ഉപേക്ഷിക്കാൻ അംബേദ്‌കറെ പ്രേരിപ്പിച്ചത് എന്നു ചരിത്രം പറയുന്നു. ജാതി വ്യവസ്ഥയെ ക്രോഡീകരിക്കുകയും ദലിതരുടെ പാർശ്വവൽക്കരണത്തെ ശക്തിപ്പെടുത്തുകയും ചെയ്ത “മനുസ്മൃതി” അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി. ഹിന്ദുമതത്തെ ഉള്ളിൽ നിന്ന് പരിഷ്കരിക്കാൻ അദ്ദേഹം വളരെയേറെ ശ്രമങ്ങൾ നടത്തിയെങ്കിലും, ഹിന്ദു മതത്തിന്റെ അടിസ്ഥാന […]

Share News
Read More

ചിന്ത മാറ്റിയാൽ ജീവിതം മാറുന്നത് എങ്ങനെ ? | miracles of thought control 

Share News
Share News
Read More

ഭൂമി വാങ്ങുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട ചില രേഖകൾ താഴെ കൊടുക്കുന്നു :-

Share News

നമ്മളിൽ പലരുടെയും ജീവിത അഭിലാഷമാണ് സ്വന്തമായി അൽപ്പം ഭൂമി എന്നത്. പലപ്പോളും ഒരുപാട് നാളത്തെ അദ്ധ്വാനഫലവും ആയുഷ്‌ക്കാലത്തെ നീക്കിയിരിപ്പും നൽകിയായിരിക്കും അത് സ്വന്തമാക്കുന്നത്. പക്ഷെ ചെറിയ ചില പാളിച്ചകൾ മതി വസ്തു ഇടപാടിൽ ചതിക്കപ്പെടാൻ. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലം വാങ്ങി രെജിസ്റ്റ്റേഷൻ കഴിഞ്ഞ് അതിൽ വീടും പണിത് താമസം തുടങ്ങി കഴിഞ്ഞായിരിക്കും ആ സ്ഥലത്തിന് മുകളിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനം അറ്റാച്ച്മെന്റ് കൊണ്ട് വരുന്നത് അതും വലിയ തുകയുടെ. മുൻപത്തെ ഉടമ ഏതെങ്കിലും കാലത്ത് ആ […]

Share News
Read More

യുറോപ്പിലായിരിക്കുമ്പോൾ ഇന്ത്യൻ രീതികളും ഇന്ത്യയിലെത്തിയാൽ യൂറോപ്യൻ രീതികളും എന്തുകൊണ്ട് എന്നും മനസിലാകുന്നില്ല.

Share News

യൂറോപ്പും കുടിയേറ്റവും കൊച്ചു കുട്ടികളെ ഒറ്റക്ക് കളിക്കാൻ വിട്ടിട്ട് പോകാനുള്ള ധൈര്യം കേരളത്തിൽ ഇന്നാർക്കും ഉണ്ടെന്ന് കരുതുന്നില്ല. എന്നാൽ യൂറോപ്പിൽ ജീവിക്കുന്ന കുടിയേറ്റക്കാരിൽ അതുള്ളവരുണ്ട് എന്ന് ദീർഘകാലത്തെ അനുഭവത്തിൽ നിന്നും എനിക്ക് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട്. കുട്ടികൾ സുരക്ഷിതരായിരിക്കുമെന്നും സുരക്ഷിതരായിരിക്കണമന്നും സുരക്ഷിതത്വം തങ്ങളുടെ അവകാശമാണെന്നും അവർ കരുതുന്നു. കേരളത്തിലാണെങ്കിൽ വീട്ടിനുള്ളിൽപോലും മറ്റാരിലും ഒരു സുരക്ഷിത്വവും കാണില്ലതാനും. അപരിചിതമായ നാട്ടിൽ ഭാഷയും സംസ്‌ക്കാരവും അറിയില്ലെങ്കിലും സ്വന്തം നാട്ടിൽ എടുക്കുന്നതിൽ കൂടുതൽ സുരക്ഷിതത്വബോധവും സ്വാതന്ത്ര്യവും തോന്നാൻ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. കേരളത്തിലാണെങ്കിൽ […]

Share News
Read More

ഏലിക്കുട്ടി മുള്ളൂർ (88)നിര്യാതയായി.|ആദരാജ്ഞലികൾ

Share News

ഇടിവണ്ണ. നിലമ്പുർ ഇടിവണ്ണ പരേതനായ മുള്ളൂർ ചെറിയാന്റെ ഭാര്യ ഏലികുട്ടി( 88)നിര്യാതയായി. താമരശ്ശേരി കുടുംബാ ഗമാണ്. സംസ്കാര ശുശ്രുഷകൾ നാളെ ( സെപ്റ്റംബർ 24- ബുധനാഴ്ച )രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇടിവണ്ണ സെന്റ്. തോമസ് പള്ളിയുടെ സെമിത്തെ രിയിൽ.മക്കൾ :തങ്കച്ചൻ, ജോബി, ജെസ്സി,പരേതനായ സോജൻ,സോമി , സോയി, സിസ്റ്റർ സോളി എസ്‌ ഏ ബി എസ്‌ -പുല്ലൂരാംപാറ, സോജി.മരുമക്കൾ :ഡെയ്സി ( എളുകുന്നേൽ ),കൊച്ചുത്രേസ്യ ( കൊന്നക്കൽ ),പരേതനായ ബാബു കാണാക്കാലിൽ,ഡെയ്സി ( പാലക്കൽ […]

Share News
Read More

വിമാന യാത്രയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഇരുന്ന് ഇമെയിൽ അയയ്ക്കുകയോ റീൽ കാണുകയോ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണ്?

Share News

വിമാന യാത്രയിൽ ആയിരക്കണക്കിന് അടി ഉയരത്തിൽ ഇരുന്ന് ഇമെയിൽ അയയ്ക്കുകയോ റീൽ കാണുകയോ ചെയ്യാൻ കഴിയുന്നത് എങ്ങനെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 35,000 അടി ഉയരത്തിൽ സഞ്ചരിക്കുന്ന ഒരു വിമാനത്തിൽ മൊബൈൽ ടവറുകളോ ഫൈബർ കേബിളുകളോ ഇല്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ എങ്ങനെ ലഭിക്കുന്നുവെന്ന സംശയം പലരുടെയും മനസിലുണ്ടാകും. ലോകമെമ്ബാടുമുള്ള എയർലൈനുകൾ ഇപ്പോൾ സന്ദേശമയയ്ക്കൽ മുതൽ സ്ട്രീമിംഗ് സേവനങ്ങൾ വരെ വ്യത്യസ്‌ത തലത്തിലുള്ള ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്നുണ്ട്. വിമാനങ്ങൾ എങ്ങനെ വൈഫൈയിലേക്ക് കണക്റ്റ് ചെയ്യുന്നുവെന്നാണ് ഇനി പറയാൻ പോകുന്നത്. […]

Share News
Read More

“അവരെ വഴിയിൽ ഇറക്കി വിട്ട് അടുത്ത ബസിന് പോരട്ടേയെന്നു നമ്മൾ വിചാരിച്ചാൽ അതിലൊരു കുഴപ്പമുണ്ട്.”|കണ്ടക്ടർ രാജേഷ്

Share News

കഴക്കൂട്ടം ബൈപ്പാസിലൂടെ കെഎസ്ആർടിസിയിൽ ബസ്സിൽ പാറ്റൂരിൽ നിന്ന് പോത്തൻകോട്ടേയ്ക്കു യാത്ര ചെയ്യുകയായിരുന്നു. വെഞ്ഞാറമ്മൂട് ബസാണ് . കഴക്കൂട്ടത്തുനിന്ന് ഒത്തിരി കുട്ടികൾ കയറി. ഏറെയും പെൺകുട്ടികൾ. തിരക്കായി. മധ്യഭാഗത്തുനിന്നും ‍ഞാനിരുന്ന സീറ്റിന് മുന്നിലൂടെ എന്തോ പുറത്തേക്കു പറന്നുപോകുന്നതു കണ്ടു. ‘അയ്യോ പോയല്ലോ..’ എന്നൊരു കുട്ടി കരച്ചിലിന്റെ വക്കിൽ നിന്നു പറയുന്നു. അവൾ നീട്ടിയ ബസ് കൺസഷൻ കാർഡ് കണ്ടക്ടർ പിടിക്കും മുൻപേ കാറ്റിൽ പുറത്തേക്കു പറന്നു പോവുകയായിരുന്നു. എല്ലാ മുഖങ്ങളും ഒരുപോലെ ബസ്സിനു പുറത്തേക്കു കണ്ണു പായിച്ചു. കുറച്ചുദൂരം […]

Share News
Read More

ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്.

Share News

മറ്റേതൊരു ഗൃഹോപകരണവും പോലെ ആയി മാറിയിരിക്കുകയാണ് ഇന്ന് CCTV ക്യാമറ. വീടുകളിലും ഓഫിസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് സിസിടിവി. സുരക്ഷാ പ്രാധാന്യമുള്ള ഈ ഉപകരണം പക്ഷെ വേണ്ടവിധമല്ല ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് എങ്കിൽ അവകൊണ്ട് ഉപകാരമുണ്ടാകില്ല. ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്. 1. ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറയുടെ ആവശ്യം കൂടുതൽ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക. ഉള്ളിൽ സ്ഥാപിക്കാൻ ഡോം ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന […]

Share News
Read More

നാടുവിടുന്ന വിടുന്ന യൗവനങ്ങൾ, വൃദ്ധരുടെ നാടായി മാറാൻ പോകുന്ന കേരളം.

Share News

40 ലക്ഷം യുവതി യുവാക്കളാണ് കഴിഞ്ഞ 10 വർഷത്തിനിടെ കേരളത്തിൽ നിന്നും നാടുവിട്ട് യൂറോപ്പിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും സ്ഥിരജീവിതം ആരംഭിച്ചത്. 2018 ൽ 1.3 ലക്ഷം പേർ ആയിരുന്നു പോയതെങ്കിൽ കഴിഞ്ഞ വർഷം 2.5 ലക്ഷമായി വർദ്ധിച്ചു. ആ വർധനവിന്റെ തോത് കുതിച്ചുയരുകയാണ്. 15 ലക്ഷം വീടുകളാണ് കേരളത്തിൽ ആളില്ലാതെ അടച്ചിട്ടിരിക്കുന്നത്. നാടുവിടുന്ന വിടുന്ന യൗവനങ്ങൾ, വൃദ്ധരുടെ നാടായി മാറാൻ പോകുന്ന കേരളം. ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ രണ്ട് പതിറ്റാണ്ടുകൾക്കകം യുവ തലമുറ ഇല്ലാത്ത […]

Share News
Read More