ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. |ആദരാഞ്ജലികൾ

Share News

ഹരിത വിപ്ലവത്തിൻറെ ആചാര്യൻ എംഎസ് സ്വാമിനാഥൻ (98) അന്തരിച്ചു. ആദരാഞ്ജലികൾ💐 ഇന്ത്യയുടെ ഹരിത വിപ്ലവത്തിൻറെ ഉപഞ്ജാതാവ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്. മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്നാണ് അദ്ദേഹത്തിൻറെ മുഴുവൻ പേര്. ഇദ്ദേഹത്തിന്റെ പരിശ്രമങ്ങളാണ് തെക്കു കിഴക്കേഷ്യയിലെ മിക്ക രാജ്യങ്ങളെയും പട്ടിണിയിൽ നിന്നും കരകയറ്റിയത്. 1952 ൽ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ജനിതകശാസ്ത്രത്തിൽ പി.എച്ച് ഡി നേടിയ അദ്ദേഹം ഇന്ത്യയിലെത്തി കാർഷിക രംഗത്തിന്റെ അതികായനായി. ഇന്ത്യയുടെ കാലാവസ്ഥക്ക് ഇണങ്ങുന്ന അത്യുല്പാദനശേഷിയുള്ളതുമായ വിത്തുകൾ വികസിപ്പിച്ചെടുക്കുകയും അത് കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തതാണ് […]

Share News
Read More

അമിതഭാരം കുറയ്ക്കാൻ ശെരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നതിന് പകരം തെറ്റായ ഡയറ്റ് പ്ലാൻ അതായത് ഫാഡ് ഡയറ്റ് (Fad Diet) സ്വീകരിക്കുന്നത് ഗുണത്തേക്കാളേറെ ശരീരത്തിന് ദോഷമുണ്ടാക്കുന്നു.|Dr Arun Oommen

Share News

“എനിക്ക് വണ്ണം കൂടുതലാ അതുകൊണ്ടു രാവിലത്തെ ബ്രെക്ഫാസ്റ് വേണ്ട” ഇതും പറഞ്ഞു ബാഗ് എടുത്തു സ്കൂളിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു ഒൻപതാം ക്ലാസ്സുകാരി വന്ദന. ഇത് മിക്കവീടുകളിലെയും സ്ഥിരസംഭവമാണ് . അമിതവണ്ണം എന്നതിന്റെ പേരിൽ കണ്ടുവരുന്ന ഈ ഒരു ഡയറ്റിങ് ഒട്ടുമുക്കാൽ മാതാപിതാക്കൾക്കും തീർത്തും സുപരിചിതമാണ്. പലപ്പോഴും ഡയറ്റിങ് എന്നുള്ളത് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുന്നു. യുവതലമുറ പലപ്പോഴും ഡയറ്റിങ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭക്ഷണം ഒഴിവാക്കുന്നതിനെയാണ്. എന്നാൽ അത് കൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയെന്ന് ഉള്ള അറിവില്ലായ്മയാണ് ഇത്തരത്തിലുള്ള ഡയറ്റിങ്ങിന്റെ പിറകെ […]

Share News
Read More

ചില ദ്വയാർത്ഥ സാദ്ധ്യതകൾ കാർട്ടുണിസ്റ്റുകൾക്ക് ഉത്സവമാകുന്നത് കാണുക. വെളുത്ത ചോറിലെ കറുത്ത വറ്റ് കാർട്ടൂൺ കണ്ണ് കണ്ടപ്പോൾ

Share News

ചില ദ്വയാർത്ഥ സാദ്ധ്യതകൾ കാർട്ടുണിസ്റ്റുകൾക്ക് ഉത്സവമാകുന്നത് കാണുക. വെളുത്ത ചോറിലെ കറുത്ത വറ്റ് കാർട്ടൂൺ കണ്ണ് കണ്ടപ്പോൾ ഇതാണ് ലോക വാർത്ത ദിന കാഴ്ച. (സി ജെ ജോൺ) Drcjjohn Chennakkattu

Share News
Read More

ആദിവാസി ഊരിൽ നിന്ന് മൂന്നു മക്കളേയും ഡോക്ടറാക്കിയ ഒരച്ഛൻ..!|മരുമകളും ഡോക്ടർ..!

Share News

ഇക്കൊല്ലം ഒരു മലയിലാണെങ്കിൽ അടുത്ത കൊല്ലം വേറൊരു മലയിൽ. മുമ്പ് കഴിഞ്ഞിടത്തുള്ളതൊക്കെ ഉപേക്ഷിച്ച് പൂജ്യത്തിൽ നിന്ന് വീണ്ടും വീണ്ടും തുടങ്ങുന്ന ഊരു തെണ്ടൽ.. ഇതിനിടയ്ക്ക് എവിടുന്നോ ഉള്ളിൽ വീണ വിദ്യാഭ്യാസത്തിന്റെ വെളിച്ചത്തിൽ രാഘവനു മനസ്സിലായി, ഈ പോക്ക് പോയാൽ ജീവിതത്തിനെന്നും പൂജ്യത്തിന്റെ വിലയേ കാണൂ എന്ന്.. ആ തിരിച്ചറിവിൽ നിന്നാണ് തന്റെ മൂന്നു മക്കളേയും എന്തു കഷ്ടപ്പാടും സഹിച്ച് പഠിപ്പിക്കണം എന്ന വാശി വരുന്നത്.. രാഘവനോടൊപ്പം രാവും പകലും പണിയെടുത്ത് ഭാര്യ പുഷ്പയും നിന്നപ്പോൾ കുട്ടമ്പുഴ ഇളംപ്ലാച്ചേരി […]

Share News
Read More

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ.

Share News

അന്താരാഷ്ട്ര ബധിരവാരം ആഘോഷിക്കുന്ന ഈ വേളയിൽ തന്നെ രാജ്യത്തിനും ലോകത്തിനും മാതൃക തീർത്ത് പുതുചരിത്രം കുറിച്ച മിടുക്കിയായ അഭിഭാഷക സാറാ സണ്ണിയ്ക്ക് ആശ്ലേഷങ്ങൾ. കേൾവി-സംസാര പരിമിതിയുള്ള അഭിഭാഷകയായ സാറാ സണ്ണി സുപ്രീം കോടതിയിൽ ആദ്യമായി ആംഗ്യഭാഷയിൽ കേസ് വാദിച്ചാണ് ചരിത്ര വനിതയായിരിക്കുന്നത്. ജഡ്ജിക്ക് മനസ്സിലാകാൻ ആംഗ്യഭാഷ വ്യാഖ്യാതാവ് സൗരവ് റോയ്‌ ചൗധരിയുടെ സഹായത്തോടെ മൊഴി മാറ്റിയായിരുന്നു വാദം. ഓൺലൈനായിട്ടാണ് കേസ് പരിഗണിച്ചത്. അഭിഭാഷകക്കൊപ്പം വ്യാഖ്യാതാവിനെ പങ്കെടുക്കാൻ ആദ്യം മോഡറേറ്റർ അനുവദിച്ചില്ലെങ്കിലും പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് […]

Share News
Read More

പരസ്പര ബഹുമാനം ഏറെ വേണ്ട പൊതുനിരത്തിൽ നമ്മുടെ ഹെഡ് ലൈറ്റ് മറ്റൊരു കുടുംബത്തിൻ്റെ പ്രകാശം കെടുത്തരുതെന്ന് നമുക്ക് ഉറപ്പാക്കാം!

Share News

MVD Kerala

Share News
Read More

മക്കളെക്കുറിച്ച് ചിന്തയുള്ളവരാകുക I FR. DR. JOSHY MAYYATTIL I തിരുവചനപദസാരം

Share News

https://youtu.be/Xo343uKp8CY

Share News
Read More

കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Share News

ഒരു കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അമ്മ. രാഷ്ട്രീയത്തിലും സമൂഹത്തിലും ഊർജ്ജസ്വലനായിരുന്ന ഭർത്താവ് അസുഖബാധിതനായി കുറെ നാളായി വീട്ടിൽ തന്നെയാണ്. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുവാൻ ആഗ്രഹിക്കുന്ന പുത്രൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ തീരുമാനം വരുന്നത്; മക്കൾ-രാഷ്ട്രീയം പ്രൊത്സാഹിപ്പിക്കരുത്. എന്തു ചെയ്യും? നല്ല ശതമാനം രാഷ്ട്രീയക്കാരെ പോലെ അതിമോഹിതനായ ആ മകൻ തന്റെ സ്വപ്നം സഫലമാക്കാൻ സാഹചര്യം പ്രതികൂലമാണെന്ന് കണ്ടപ്പോൾ പതിയെ ബിജെപിയിലേക്ക് നടന്നു കയറി. വിഷണ്ണനായി നിന്നിരുന്ന അവനെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് […]

Share News
Read More

സ്വാ​​​ത​​​ന്ത്ര്യ​​​വും വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ത്തെ പി​​​ആ​​​റും പൗ​​​ര​​​ത്വവും മ​​​റ്റു​​​മാ​​​ണു കു​​​ട്ടി​​​ക​​​ളെ മോ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​ത്.|മാ​റ​ട്ടെ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെമ​നോ​ഭാ​വം, സം​സ്‌​കാ​രം |വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം |ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ|ദീപിക.

Share News

പറന്നകലുന്ന പറവകൾ|മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം-|ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ ലോകത്തോളം വളരണം, കേരളം മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ വി​​​ദേ​​​ശ കു​​​ടി​​​യേ​​​റ്റം -04 / ജോ​ര്‍​ജ് ക​ള്ളി​വ​യ​ലി​ല്‍ മാ​റ​ട്ടെ മ​നോ​ഭാ​വം, സം​സ്‌​കാ​രം കേ​ര​ളം​പോ​ലെ മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​ദേ​ശ​ത്ത് അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും വി​ദേ​ശ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​കൂ​ടി സ്വീ​കാ​ര്യ​വും താ​ത്പ​ര്യ​വു​മു​ള്ള സി​ല​ബ​സും പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളും അ​ത്യാ​വ​ശ്യം സ്വാ​ത​ന്ത്ര്യ​വും ന​ല്‍​കു​ക​യും ചെ​യ്താ​ല്‍ അ​ന​ന്ത സാ​ധ്യ​ത​ക​ളാ​കും തു​റ​ക്കു​ക. ഇ​തി​നാ​യി പു​തി​യ സ്വ​കാ​ര്യ ക​ല്‍​പി​ത സ​ര്‍​വ​ക​ലാ​ശാ​ല​ക​ളും ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. നി​ല​വി​ലു​ള്ള കോ​ള​ജു​ക​ള്‍​ക്കും ഇ​ത്ത​ര​ത്തി​ലു​ള്ള മാ​റ്റ​ത്തി​നു ക​ഴി​യ​ണം. Click […]

Share News
Read More

നാട്ടാരെ പ്രാർത്ഥിക്കാൻ ശീലിപ്പിക്കുന്ന നാടുവാഴികൾ!|മലയാളികൾക്ക് ഇനി ചെയ്യാനാകുന്നത്, തങ്ങൾ ഉറങ്ങുമ്പോൾ ദുരന്തം സംഭവിക്കരുതേ എന്നു ദൈവത്തോടു പ്രാർത്ഥിക്കുക മാത്രമാണ്.

Share News

വടക്കുകിഴക്കൻ ലിബിയയിൽ വെറും അമ്പത്തിമൂന്നു വർഷം മുമ്പു മാത്രം പണിതു തീർത്ത അബു മൻസൂർ, ദെർണ എന്നീ രണ്ടു ഡാമുകൾ ഇക്കഴിഞ്ഞ പതിനൊന്നാം തീയതി വെളുപ്പിനു തകർന്നപ്പോൾ ദെർണനഗരത്തിൽ മരിച്ചത് പതിനൊന്നായിരത്തിലേറെ പേരാണ്; കാണാതായത് പതിനായിരത്തോളം പേരെയും! തൊണ്ണൂറായിരം മനുഷ്യരാണ് ആ പ്രദേശത്തു താമസിച്ചിരുന്നത്. അവരിൽ ഇരുപതിനായിരം പേർ ഇന്നില്ല! 230 ലക്ഷം ക്യൂബിക് മീറ്റർ ജലമാണ് 74 മീറ്റർ ഉയരമുള്ള അബു മൻസൂറിൽ സംഭരിച്ചിരുന്നത്. പട്ടണത്തിൽ നിന്ന് 14 കി.മീ. ദൂരത്താണ് അബു മൻസൂർ സ്ഥിതിചെയ്തിരുന്നത്; […]

Share News
Read More