യുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

Share News

മോസ്‌കോ: യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കും.

Share News
Read More

നേത്രദാന ചലഞ്ചുമായി സഹൃദയ വനിതാദിനാചരണം നാളെ (06/03/2022)

Share News

എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹൃദയ സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹനയനം നേത്രദാന പദ്ധതിക്ക് വനിതാദിനാഘോഷത്തിൽ തുടക്കമാകും. അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹൃദയ സ്വയം സഹായ സംഘാംഗങ്ങളായ എഴുപതിനായിരത്തിൽപരം കുടുംബങ്ങൾ ആദ്യഘട്ടത്തിൽ നേത്രദാനസമ്മതപത്രം നൽകും. നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നൽകി പരമാവധി പേരെ പങ്കാളികളാക്കുകയും മരണാനന്തരം നേത്രപടലം സ്വീകരിച്ച് അന്ധത മൂലം ദുരിതപ്പെടുന്നവർക്ക് വെളിച്ചം പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ […]

Share News
Read More

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.|5 വർഷത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയവർ 36000.

Share News

കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു. ഡൽഹി. വിവാഹ ജീവിതത്തിലെ താ ളപിഴകളിൽ മനം നീറി ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനറിപ്പോർട്ട്‌. കുടുംബപ്രശ്നങ്ങളുടെ പേരിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 36000-ലധികം പേരെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെകാർഡ്‌സ് ബ്യുറോ (എൻ. സി ആർ. ബി )യുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ് സയ്ഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.2016മുതൽ 2020-വരെ 36872 പേരാണ് വിവാഹജീവിതത്തിലെ പ്രശ്നത്താൽ ആത്മഹത്യ ചെയ്തത്. വിവാഹ […]

Share News
Read More

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങൾ…

Share News
Share News
Read More

ഒരു നാടിന്റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന അനവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം.

Share News

രാവിലെ നല്ല പൂ പോലത്തെഇഡ്ഡലിയും നല്ലപോലെ കുറുകിയ തേങ്ങചമ്മന്തിയും അല്ലെങ്കിൽ ചൂടു പുട്ടും നല്ല പോലെ തേങ്ങാക്കൊത്തും ചെറിയഉള്ളി ഒക്കെ ചേർത്തു കടുവറുത്ത കടലകറിയും. പാലപ്പം, വെള്ളയപ്പം. അതിനു കൂട്ടായി മീൻമപ്പാസ്. ഉച്ചക്ക് വാട്ടിയ വാഴയിലയിൽ തൈരും തേങ്ങാ ചമ്മന്തിയും ഉരുളക്കിഴങ്ങു മെഴുക്കുപെരട്ടിയും ഇച്ചിരി അച്ചാറും ഒരു മൊട്ട പൊരിച്ചതും ഒരു മത്തി വറുത്തതും വെച്ച പൊതിച്ചോറും. വൈകുന്നേരം നല്ല മഴ പെയ്യുമ്പോൾ തൊട്ടാൽ പൊടിയുന്നപോലെയുള്ള കപ്പ പുഴുങ്ങി പച്ച മുളക് ചെറിയഉള്ളി ഉപ്പും കൂട്ടി ചതക്കണം. […]

Share News
Read More

“എന്റെ കൂടെ നിന്ന് ഈ സ്വിച്ച് ഓൺ കർമ്മം നടത്തുന്നത് ആരാണെന്നു എല്ലാവർക്കും അറിയാമെന്നു കരുതുന്നു, ഇത് ചേരാനല്ലൂർ ഗ്രാമപഞ്ചായത്തിലെ കുറങ്കോട്ട ദ്വീപിലെ എന്റെ പ്രിയ ചങ്ങാതി വൈഷ്ണവ്.” |ടി ജെ വിനോദ് MLA

Share News

ഞാൻ ആദ്യമായി എം.എൽ.എ ആയ 2019 ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് കുറങ്കോട്ട ദ്വീപിൽ എത്തിയപ്പോൾ എന്റെ കൈവിരലിൽ പിടിച്ചു നടന്ന് എനിക്ക് തുണയായി എന്റെ കൂടെ ദ്വീപ് മുഴുവൻ നടന്ന എന്റെ ചങ്ങാതി… ഈ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിനും കൃത്യ സമയത്ത് വൈഷ്ണവ് എത്തി സഹായത്തിനു കൂടെ… കഴിഞ്ഞ ദിവസം എം.എൽ.എ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമാണം പൂർത്തിയാക്കിയ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ആയിരുന്നു. പ്രദേശവാസികളും പാർട്ടി പ്രവർത്തകരും എം.എൽ.എ എന്ന നിലയിൽ എന്നെ കൊണ്ട് […]

Share News
Read More

ആലപ്പുഴയുടെ പുതിയ ജില്ലാ കളക്ടർ ആയി ചുമതലയേറ്റ ഡോക്ടർ രേണു രാജ് IAS.|Congratulations

Share News

Chengannur Nattukoottam

Share News
Read More

സിപിഐ എം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫൈൽ പിക്‌‌ചർ ക്യാമ്പയിനിൽ ഇതുവരെ ഒരു ലക്ഷം പേർ പങ്കെടുത്തു.

Share News

. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും അടക്കമുള്ള നേതാക്കളും ക്യാമ്പയിന്റെ ഭാഗമായി. ഇന്ന് രാവിലെ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടന വീഡിയോ ലൈവ് കണ്ടവരുടെ എണ്ണം ഫേസ്‌ബുക്കിൽ മാത്രം രണ്ടുലക്ഷത്തോടെടുക്കുന്നു. ഒരാഴ്‌ചയിലേറേയായി സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്ന മുതിർന്ന പാർട്ടി നേതാക്കളുടെ സമ്മേളന ഓർമ്മ വീഡിയോകൾ കണ്ടത് ലക്ഷക്കണക്കിന് ആളുകളാണ്. ഫെയ്‌സ്‌ബുക്കും വാട്സ്ആപ്പും മാത്രമല്ല, ചെറുതും വലുതുമായ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും സിപിഐ എം ഉപയോഗിക്കുന്നുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചരണമാണ് […]

Share News
Read More

യുദ്ധഭൂമിയിലെ ചിറകില്ലാത്ത മാലാഖമാർ

Share News

അപ്രതീക്ഷിതമായി റഷ്യയും ഉക്രൈനും തമ്മിലുണ്ടായ യുദ്ധത്തിൻ്റെ ഇരകളായി ലക്ഷക്കണക്കിന് ആൾക്കാർ ഉക്രൈനിൽ നിന്നും പാലായനം ചെയ്തപ്പോൾ ആ രാജ്യത്തെ ഭയാനകമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നെട്ടോട്ടമോടുകയായിരുന്നു ആയിരക്കണക്കിന് മലയാളി വിദ്യാർത്ഥികൾ അടങ്ങിയ ഇന്ത്യാക്കാർ. ഉക്രൈനിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മൂന്നുനാലു ദിവസം നടന്ന് അതിർത്തിയിലെത്തി കൊടുംതണുപ്പിൽ കിലോമീറ്ററുകൾ നീണ്ട ക്യൂവിൽ മണിക്കൂറുകൾ കാത്തുനിന്നിട്ടും ബോർഡർ കടക്കാൻ കഴിയാതെ നിസ്സഹായരായി തിരിച്ചുനടക്കാൻ പ്ലാൻ ചെയ്യുമ്പോഴാണ് അങ്കമാലിക്കാരിയായ സിസ്റ്റർ ലിജി പയ്യപ്പിള്ളിയുടെ കോൾ അവരെ തേടിയെത്തുന്നത്. അവശരായ വിദ്യാർത്ഥികളുടെ വേദന […]

Share News
Read More

യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക.

Share News

യുദ്ധത്തില്‍ നിന്ന് പാലായനം ചെയ്യുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് എവിടെയെങ്കിലും പോയി സമാധാനത്തോടെ ജീവിക്കാമെന്ന് കരുതുന്നവര്‍. യുക്രെയ്ന്‍ – പോളണ്ട് അതിര്‍ത്തിയിലെ ദൃശ്യമാണിത്. കാറുകള്‍ ക്യൂ പാലിച്ച് നില്‍ക്കുന്നത് കാണുക. https://twitter.com/AFP/status/1498490080004308992/photo/1 ഇവിടെ ഒരു ട്രാഫിക് സിഗ്നലില്‍ പോലും കാണും ഇതിലുമേറെ കുത്തിക്കയറ്റവും കുത്തിത്തിരിപ്പും. കഴിഞ്ഞദിവസം ഒരു സ്ഥലത്ത് സ്വന്തം മക്കളെയും കൂട്ടി ക്യൂവിൽ ഇടിച്ചുകയറുന്ന രക്ഷിതാക്കളെയും നേരില്‍ കണ്ടു. അവരും ഇത് കാണണം. അവരുടെ മക്കളെയും കാണിക്കണം. Romy Mathew

Share News
Read More