വാണിജ്യ വ്യവസായ സേവനങ്ങൾ |Packaging Machines from T-TECH
https://www.youtube.com/channel/UCUA41SYjz3BoHTmSf0ZRaew CONTACT For business, inquiries email us here: thekkanatht@gmail.com Phone no: +91 9947816125✅ Website: https://thekkanath.in/
Read Moreശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും സമ്മാനിക്കും.
ശാസ്ത്രപ്രതിഭകൾക്ക് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം ഇന്ത്യൻ ശാസ്ത്രരംഗത്തെ മഹാരഥന്മാരായ പ്രൊഫ. എം. എസ് സ്വാമിനാഥനും, പ്രൊഫ. താണു പത്‌മനാഭനും ഇത്തവണ സമ്മാനിക്കും. ആജീവനാന്ത സംഭാവനകൾ പരിഗണിച്ചാണ് രണ്ടു പേരേയും പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. മുരടിച്ചു നിന്നിരുന്ന നമ്മുടെ കാർഷികമേഖലയെ ആധുനിക ശാസ്ത്രരീതികളിലൂടെ അടിമുടി പരിഷ്കരിച്ചുകൊണ്ട് നേട്ടങ്ങളിലേയ്ക്ക് നയിച്ച ഹരിതവിപ്ലവത്തിൻ്റെ ആസൂത്രകനാണ് പ്രൊഫ. എം.എസ് സ്വാമിനാഥൻ. പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകർഷണം, ക്വാണ്ടം ഗുരുത്വം തുടങ്ങി ഭൗതികശാസ്ത്രത്തിൻ്റെ വിവിധമേഖലകളിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ […]
Read Moreചൊവ്വാഴ്ച 21,613 പേര്‍ക്ക് കോവിഡ്; 18,556 പേര്‍ രോഗമുക്തി നേടി
August 17, 2021 ചികിത്സയിലുള്ളവര്‍ 1,75,167; ആകെ രോഗമുക്തി നേടിയവര്‍ 35,29,465 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,623 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം 1155, പത്തനംതിട്ട 824, വയനാട് 619, കാസര്‍ഗോഡ് 509, ഇടുക്കി 414 എന്നിങ്ങനേയാണ് […]
Read Moreനവീകരിച്ച കുർബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി|സീറോമലബാർ സിനഡ് ആരംഭിച്ചു
സീറോമലബാർ സിനഡ് ആരംഭിച്ചു കാക്കനാട്: സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ […]
Read Moreഓഗസ്റ്റ് 14 ഇനി വിഭജന ഭീതിയുടെ അനുസ്മരണ ദിനം: പ്രധാനമന്ത്രി
ന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. “വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും”, മോദി ട്വിറ്ററിൽ കുറിച്ചു. സാമൂഹിക വിഭജനം, പൊരുത്തക്കേട് […]
Read Moreഅത്തം പിറന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണ്.
കോവിഡ് മഹാമാരി തീർത്ത പ്രതികൂലമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നതിനാൽ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ഉത്തരവാദിത്വത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. സാഹോദര്യത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കാം. എല്ലാവർക്കും ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreസംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ […]
Read Moreപൂർണമായും കൊച്ചിയിൽ നിർമ്മിച്ച ഇന്ത്യയുടെ സ്വന്തം വിമാനവാഹിനിക്കപ്പൽ വിക്രാന്ത് വിജയകരമായി ആദ്യ സീട്രയൽ നടത്തിയത് നമ്മെയെല്ലാം സന്തോഷിപ്പിക്കുന്ന കാര്യമാണ്.
കൊച്ചി കപ്പൽശാല രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ലോകശ്രദ്ധ ആകർഷിക്കുന്ന വിധത്തിൽ ഏറ്റവും ആധുനികമായ രീതിയിലാണ് വിക്രാന്ത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (SILK), കെൽട്രോൺ, ഓട്ടോകാസ്റ്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങൾ വിക്രാന്തിൻ്റെ നിർമ്മാണത്തിൽ സഹകരിച്ചു എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം അഭിമാനം നൽകുന്നു. ഒരു ദിവസം ശരാശരി മൂവായിരത്തോളം പേർക്ക് വിക്രാന്തിൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് തൊഴിൽ ലഭിച്ചു. 6 സീട്രയലുകളാണ് പൂർത്തിയാക്കേണ്ടത്. അത് വിജയകരമായി നടത്താൻ കൊച്ചി കപ്പൽശാലയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ഭാവുകങ്ങളും.
Read More