‘പ്രീതി വ്യക്തിപരമല്ല’: ഗവര്‍ണര്‍ നോക്കേണ്ടത് നിയമ ലംഘനം ഉണ്ടോയെന്ന്’: ഹൈക്കോടതി
കൊച്ചി: ഭരണഘടന അനുശാസിക്കുന്ന ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ലെന്ന് ഹൈക്കോടതി. നിയമപരമായ പ്രീതിയെക്കുറിച്ചാണ് ഭരണഘടന പറയുന്നത്. ആരെങ്കിലും നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും, കേരള സര്‍വകലാശാലാ സെനറ്റ് കേസിന്റെ വാദത്തിനിടെ ഹൈക്കോടതി പറഞ്ഞു. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ് ഗവര്‍ണറുടെ അപ്രീതിയുണ്ടാവുന്നത്. ചീത്ത വിളിച്ചാല്‍ പ്രീതി നഷ്ടപ്പെടില്ല. ബോധപൂര്‍വമായ നിയമ ലംഘനം നടക്കുന്നുണ്ടോയെന്നാണ് ഗവര്‍ണര്‍ നോക്കേണ്ടതെന്നും കോടതി പറഞ്ഞു. വിസിയെ നിര്‍ദേശിക്കുന്നതിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കു പ്രതിനിധിയെ നിശ്ചയിക്കാത്ത സെനറ്റിന്റെ നടപടിയെ കോടതി വിമര്‍ശിച്ചു. വിസി ഇല്ലാതെ സര്‍വകലാശാല എങ്ങനെ […]
Read Moreനമ്മുടെ മുഖവും പതിയട്ടെ!|കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം.
കേരളപ്പിറവി ദിന ആശംസകൾ. കേരളമൊന്നാകെ വലിയൊരു പോരാട്ടത്തിനായി കൈകൾ ചേർക്കുന്ന ദിനമാണ് ഇന്ന് – ലഹരിക്കെതിരായ പോരാട്ടം. നമ്മുടെ നാടിന്റെയും കുട്ടികളുടെയും ഭാവി സുരക്ഷിതവും ആരോഗ്യകരവുമാക്കാൻ ഈ പോരാട്ടം നമ്മൾ ഓരോരുത്തരും ഏറ്റെടുത്തേ മതിയാകൂ. കാരണം, അത്രമേൽ രൂക്ഷവും വ്യാപകവുമാണ് കേരളത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരിയുടെ വേരുകൾ. ഈ വിപത്തിനെതിരായ പോരാട്ടത്തിൽ, കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിഭവങ്ങളുമായാണ് നവംബർ ഒന്നിലെ മലയാള മനോരമ ദിനപത്രം അണിയിച്ചൊരുക്കിയിട്ടുള്ളത്.ഇന്നത്തെ പത്രത്തിന്റെ ഒന്നാം പേജ് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. എല്ലാ വായനക്കാർക്കും […]
Read Moreപെന്‍ഷന്‍ പ്രായം അറുപതാക്കി; ധനവകുപ്പ് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ പെന്‍ഷന്‍ പ്രായം അറുപതായി ഏകീകരിച്ചു. ഇതുസംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. പൊതുമേഖ സ്ഥാപനങ്ങളില്‍ പലതരത്തിലുള്ള പെന്‍ഷന്‍ പ്രായമാണ് നിലനില്‍ക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്നും സമിതി നിര്‍ദേശിച്ചിരുന്നു. അതേസമയം, കെഎസ്ഇബി, കെഎസ്ആര്‍ടിസി, കേരള വാട്ടര്‍ അതോറിറ്റി എന്നിവയെ പെന്‍ഷന്‍ പ്രായം ഏകീകരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. അതേസമയം, പെന്‍ഷന്‍ […]
Read Moreആ കുട്ടി ജീവിച്ചിരിപ്പുണ്ടോ? നീചനായ ആ ഫോട്ടോഗ്രാഫ ർ ഫോട്ടോ പകർത്താൻ നിൽക്കാതെ എന്തുകൊണ്ട് ആ കുട്ടിയെ രക്ഷിച്ചില്ല?
ഒരു ഫ്ലാഷ് വെളിച്ചത്തിൽ മറഞ്ഞ കെവിൻ കാർട്ടർവാക്കുകളേക്കാൾ ഏറെ ശക്തി പലപ്പോഴും ചിത്രങ്ങൾക്കാണ്. ലോകത്തെ മാറ്റിമറിച്ച പലസംഭവങ്ങൾക്കും ചിത്രങ്ങൾ കാരണമാ യിട്ടുണ്ട്. സർഗ്ഗചേതനയുടെ മനസ്സിനുടമകൾ ഒപ്പിയെടുക്കുന്ന നിശ്ചല ചിത്രങ്ങൾ പലപ്പോഴും സമൂഹ മനസ്സാക്ഷിയെ തൊട്ടുണർ ത്തുകയും, അതിനൊപ്പം വിവാദങ്ങൾക്കും കാരണമായിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയും, ജന്മസിദ്ധ വാസനയും ഒത്തുചേരുമ്പോൾ രൂപംകൊള്ളുന്ന സൃഷ്ടികൾ സൃഷ്ടിക്കുന്ന തരംഗങ്ങൾ മഹത്തായസൃഷ്ടി നടത്തിയ വ്യക്തിയെത്തന്നെ വേട്ടയാടിയാലോ? തൻറെ ക്യാമറ കണ്ണിലൂടെ ലോകമനസാക്ഷിയുടെ കണ്ണു തുറപ്പിച്ച ശേഷം സമൂഹത്തിൻറെ നിരന്തര പീഡനങ്ങൾ ഏറ്റുവാങ്ങി പൊലിഞ്ഞുപോയ ഒരു […]
Read Moreമാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്. പതിനാലാം വയസ്സില്‍ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും […]
Read Moreതേക്കിൻകാട് ജോസഫിന് മേരി ബനീഞ്ഞ സാഹിത്യ അവാർഡ്
പാലാ: മേരി ബനീഞ്ഞ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ മേരി ബനീഞ്ഞ സാഹിത്യ അവാർഡ് പ്രശസ്ത എഴുത്തുകാരൻ തേക്കിൻകാട് ജോസഫിന് നല്കും . വാനമ്പാടി അവാർഡ് ഫാ. ജസ്റ്റിൻ ഒ.സി.ഡിക്കു നല്കും.ഡിസംബർ രണ്ടിന് പാലാ സി.എം.സി. പ്രൊവിൻഷ്യൽ ഹൗസിൽ ചേരുന്ന ബനീഞ്ഞ അനുസ്മരണ സമ്മേളനത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡ് സമ്മാനിക്കും. 10001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്ദീപിക പത്രാധിപസമിതി അംഗമായിരുന്ന തേക്കിൻകാട് ജോസഫ് ഇപ്പോൾ കോട്ടയം പ്രസ് ക്ലബ് ജേണലിസം […]
Read Moreപുന്നപ്ര വയലാർ രക്തസാക്ഷികളുടെ ഉജ്ജ്വല സ്മരണയ്ക്ക് 76 വയസ്സ്.
ദിവാൻ ഭരണത്തിനും ജന്മിത്തത്തിന്റെ നിർദ്ദയമായ അടിച്ചമർത്തലുകൾക്കും മുതലാളിത്തചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ നടന്ന ഐതിഹാസികമായ ചെറുത്തുനിൽപ്പാണ് പുന്നപ്ര-വയലാർ സമരം. ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ കർഷകർ ജന്മിമാരുടെ രൂക്ഷമായ ചൂഷണത്തിനുവിധേയരായിരുന്നു. ദിവാൻ സിപി രാമസ്വാമി അയ്യരുടെയും അദ്ദേഹത്തിന്റെ പോലീസ് സേനയുടെയും പിന്തുണയിലായിരുന്നു ജന്മിമാരുടെ ചൂഷണം. തിരുവതാംകൂറിലെ രാജവാഴ്ചയ്ക്കും ദിവാൻ ഭരണത്തിനുമെതിരെ കമ്യൂണിസ്റ്റ് പാർട്ടി കർഷകരെ അണിനിരത്തി പോരാടാൻ തീരുമാനിച്ചു. തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്ന അമേരിക്കൻ മോഡൽ ഭരണക്രമത്തിനെതിരെയും പ്രായപൂർത്തി വോട്ടവകാശം അംഗീകരിച്ച് നടപ്പിലാക്കുന്നതിനുവേണ്ടിയും തൊഴിലാളിവർഗം ശബ്ദമുയർത്തി.1946 ഒക്ടോബർ […]
Read Moreനാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ്; രജിസ്റ്റർ ചെയ്തത് 1024 കേസുകൾ
തിരുവനന്തപുരം. എക്‌സൈസ് വകുപ്പ് നാർക്കോട്ടിക് സ്‌പെഷ്യൽ ഡ്രൈവ് ശക്തമാക്കിയതിന്റെ ഭാഗമായി ഇതുവരെ രജിസ്റ്റർ ചെയ്തത് 1024 കേസുകൾ. കേസിലുൾപ്പെട്ട 1038 പേരെ അറസ്റ്റ് ചെയതു. സെപ്തംബർ 16 മുതൽ ഒക്ടോബർ 20 വരെയുള്ള കണക്കാണിത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 147.7 കിലോഗ്രാം കഞ്ചാവ്, 181 കഞ്ചാവ് ചെടികൾ, 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയിൽ, 187.6 ഗ്രാം നാർകോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ എന്നിവ ഉദ്യാഗസ്ഥർ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിലെ 8 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 411 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. എല്ലാ എക്‌സൈസ് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ […]
Read Moreശുചീകരണ തൊഴിലാളി മുരുകന് അഭിനന്ദനവുമായി മന്ത്രി എം.ബി. രാജേഷ് എത്തി
തിരുവനന്തപുരം .മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ആയുധങ്ങൾക്കു കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ശുചീകരണ തൊഴിലാളി കെ. മുരുകന് അഭിനന്ദനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എത്തി. ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന്് അഭിനന്ദനങ്ങൾ അറിയിച്ചശേഷം മന്ത്രി പറഞ്ഞു. തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു. കേരളം ഇപ്പോൾ ലഹരിക്കെതിരേ നടത്തുന്ന പോരാട്ടംപോലെ മാലിന്യത്തിനെതിരായ പോരാട്ടത്തിനു തുടക്കമിടണമെന്നു […]
Read More