കുഞ്ഞിനെ തരുന്ന നിമിഷംമുതൽ പരിശുദ്ധ മാതാവ് കരുതലും കാവലുമായി കൂടെയുണ്ടാകും. ജീവൻെറ സുവിശേഷം -അമ്മയാകാനുള്ള അവസരം സന്തോഷത്തോടെ ഓരോ സ്ത്രീയും സ്വീകരിക്കണം .

Share News

2006ഇൽ നീണ്ട പതിനേഴു വർഷത്തെ ജോലിക്കു ശേഷം ഞങ്ങളുടെ വീട് പണിയുന്നതുമായി ബന്ധപെട്ടു എറണാകുളംഐസക്ക്സ് ഗ്രൂപ്പ് എന്ന സ്ഥാപനത്തിൽ നിന്നും ഞാൻ വിരമിച്ചു . കച്ചേരിപ്പടിയിലെ സ്‌ഥലത്തു വീട് പണിആരംഭിച്ചപ്പോളായിരുന്നു വളരെ നല്ല ജോലി ഉപേക്ഷിച്ചത് . പ്രേഷിത പ്രവർത്തനത്തിൽ ഇനിയുള്ള നാളുകളിൽ സമയം കണ്ടെത്തണമെന്ന ആഗ്രഹവും എനിക്കുണ്ടായിരുന്നു ..അപ്പോഴാണ് പാലാരിവട്ടം Love & Care എന്ന കാരുണ്യശുശ്രുഷയിൽ സഹകരിക്കുവാൻ അവസരം ലഭിച്ചത് . അഗതികൾക്ക് സ്നേഹവും സംരക്ഷണവുമായി വസ്ത്രങ്ങളും ഭക്ഷണവും കൊടുത്ത് സേവനം നടത്തുന്ന ശുശ്രുഷ […]

Share News
Read More

വിജയത്തില്‍ മതിമറക്കരുത് പരാജയത്തില്‍ ഇടറുകയുമരുത്

Share News

പരീക്ഷാഫലങ്ങള്‍ പുറത്തുവരുന്ന സന്ദര്‍ഭമാണ്. ഉന്നതവിജയം നേടുന്നവരോടൊപ്പം പരാജയപ്പെ ടുന്നവരും ഉണ്ടാകും. ചിലര്‍ക്ക് ഉദ്ദേശിച്ചത്ര മാര്‍ക്ക് ചില വിഷയങ്ങളില്‍ ലഭിച്ചിട്ടുണ്ടാകില്ല. ഓരോ കുട്ടിയും ആദ്യം ശ്രദ്ധിക്കേണ്ടത് മനസ്സിന്‍റെ ധൈര്യം കൈവെടിയാതിരിക്കുക എന്നതിലാണ്. വിജയത്തില്‍ അമിതമായ ആഹ്ലാദത്താല്‍ മതിമറക്കരുത്. ഒപ്പം പരാജയം സംഭവിച്ചതില്‍ ഇടറുകയുമരുത്. മാതാപിതാ ക്കള്‍ പരീക്ഷാഫലത്തിലെ വിജയവും പരാജയവും വച്ച് മക്കളെ അളക്കരുത്. കൂടുതല്‍ ഉയരങ്ങളിലേക്ക് പറക്കാന്‍ അവര്‍ക്ക് താങ്ങാകുക. ചെറിയ പരാജയങ്ങളില്‍പോലും അവര്‍ക്ക് തുണയും കരുത്തുമാകുക. ജീവിതത്തിലെ പല പരീക്ഷകളില്‍ ഒന്നുമാത്രമാണിത്.പത്താംക്ലാസ്, പ്ലസ് ടു എന്നിവ […]

Share News
Read More

ദുബായ് മാർത്തോമാ ഇടവകയുടെ ചാർട്ടേർഡ് വിമാനം പറത്തിയത് മാർത്തോമക്കാരനായ മലയാളി പൈലറ്റ്….

Share News

ദുബായ് മാർത്തോമാ ഇടവക പ്രവാസികൾക്കായി ഒരുക്കിയ ആദ്യവിമാനം കൊച്ചിയിലേക്ക് പറത്തിയത് മലയാളിയായ ക്യാപ്റ്റൻ ജെ .എം തോമസ് . ഡൽഹിയിൽ സ്ഥിരതാമസമാക്കിയ ക്യാപ്റ്റൻ തോമസ് ഡൽഹി ദ്വാരക St. JAMES മാർത്തോമാ ഇടവക അംഗമാണ്. ഇതിനു വേണ്ട അനുമതികൾ വേഗം ലഭിക്കുവാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ എടുത്തുപറയേണ്ടതാണ് . ഇതിന്റെ എല്ലാ ഘട്ടങ്ങളിലും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്തു. ദുബായിൽ നിന്നും പോയ രണ്ടു വിമാനങ്ങളും കൃത്യ സമയത്തു ഇവിടെ നിന്ന് പുറപ്പെടുകയും നാട്ടിൽ എത്തിച്ചേരുകയും ചെയ്തു. […]

Share News
Read More

സംസ്ഥാന കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

Share News

കൃഷിവകുപ്പിന്റെ 2020ലെ കർഷക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. മിത്രാനികേതൻ പത്മശ്രീ ശ്രീ.കെ വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്, കർഷകോത്തമ, യുവകർഷക, യുവകർഷകൻ, കേരകേസരി, ഹരിതമിത്ര, ഉദ്യാനശ്രേഷ്ഠ, കർഷകജ്യോതി, കർഷകതിലകം (വനിത), ശ്രമശക്തി, കൃഷി വിജ്ഞാൻ, ക്ഷോണിസംരക്ഷണ, ക്ഷോണി രത്‌ന, കർഷകഭാരതി, ഹരിതകീർത്തി, ഹരിതമുദ്ര, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി നടത്തുന്ന മികച്ച റെസിഡൻസ് അസോസിയേഷൻ, ഹൈടെക് ഫാർമർ, മികച്ച കൊമേഴ്‌സ്യൽ നഴ്‌സറി, കർഷകതിലകം (സ്‌കൂൾ വിദ്യാർത്ഥിനി), കർഷക പ്രതിഭ (സ്‌കൂൾ വിദ്യാർത്ഥി), മികച്ച […]

Share News
Read More

എറണാകുളം മാർക്കറ്റിൽ വ്യാപാരികൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു മാർക്കറ്റുകളിലും അതീവ ശ്രദ്ധ വേണം. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തുന്ന സ്ഥിതി ഉണ്ടാവരുത്

Share News

ജില്ലയിലെ കോവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് പോലീസ് പരിശോധന കർശനമാക്കും. മാസ്ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിലെ സ്ഥിതി നിലവിൽ നിയന്ത്രണ വിധേയമാണ്. പക്ഷെ ജാഗ്രത അനിവാര്യമാണ്. ആദ്യ പരിഗണന കോവിഡ് പ്രതിരോധത്തിന് ആയിരിക്കും. കൊച്ചി പോലുള്ള നഗരത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തരത്തിലുള്ള വ്യാപനത്തെ സർക്കാർ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണുന്നത്. കോവിഡ് ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. പനി, ശ്വാസതടസം, തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ […]

Share News
Read More

രക്തദാനം: ജോമോൻ തോമസും ബി ഡി കെ യും ഇടപെട്ടാൽ നോ ടെൻഷൻ നോ ബിപി

Share News

ഇത് ജോമോൻ തോമസ് ( Jomon Thomas ). ബി ഡി കെ അഥവാ ബ്ലഡ് ഡോണേഴ്സ് കേരളയുടെ കോ-ഓഡിനേറ്റർ. 9961766611 ഇന്നലെ പാലായിൽ ഉള്ള ഒരാൾ മേരിഗിരി ആശുപത്രിയിൽ കഴിയുന്ന ഒരു രോഗിക്കായി A പോസിറ്റീവ് രക്തം സംഘടിപ്പിക്കാമോ എന്നു ചോദിച്ചു. ബ്ലഡ് ആരെങ്കിലും ആവശ്യപ്പെട്ടാൽ ആദ്യം ഓർമ്മ വരുന്ന മൂന്നു പേരിൽ ഒരാൾ ഈ ജോമോൻ ആണ്. പിന്നെ, സുനിൽ പയ്യപ്പള്ളി, തോമസുകുട്ടി മുകാല എന്നിവരാണ്.ഇന്നലെ ജോമോനെ വിളിച്ചു വിവരം പറഞ്ഞ ശേഷം ആവശ്യക്കാരൻ്റെ […]

Share News
Read More

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! !

Share News

കൂട്ടുനിൽക്കരുത് ഈ കുരുതിയ്ക്ക് !! ഫാ .ജോർജ് പനന്തോട്ടം സി എം ഐ ഗർഭച്ഛിദ്രം ഭാരതത്തിൽ സാധരണമാകുന്ന ഭീകര അവസ്ഥ നിലവിൽ ഉണ്ട് . നിയമ പരിരക്ഷ നിലനിൽക്കുന്നതു കൊണ്ട് ആര് കോടതിയെ സമീപിച്ചാലും വളരെ ആവേശത്തോടെ കോടതി ഈ മനുഷ്യ കുരുതിക്കു പച്ചക്കൊടി കാട്ടുന്നുണ്ട് . ഒരു കുഞ്ഞു ഉണ്ട് ഇനിയും ഒരു കുഞ്ഞിനേയും കൂടി നോക്കാൻ മടിയാണ് എന്ന കാരണം പറഞ്ഞു ആശുപത്രിയിൽ എത്തി വളരെ ലാഘവത്തോടെ ഗർഭച്ഛിദ്രം നടത്തി പോയ വിദ്യാസമ്പന്നയായ ഒരു […]

Share News
Read More

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം.

Share News

കടൽക്കൊല കേസ് തീരുമാനത്തിൽ വലിയ സന്തോഷം. നൂറ്റാണ്ടുകൾക്കു മുൻപ് കൊളച്ചൽ യുദ്ധത്തിനുശേഷം കേരളം ഒരു വിദേശ കപ്പൽ പിടിച്ചെടുക്കുന്ന ആദ്യ സംഭവം. ഡ്യൂട്ടിയിലുള്ള വിദേശസൈനികരെ കേരളാ പോലീസ് അറസ്റ്റ് ചെയ്ത ആദ്യ സംഭവം. മൽസ്യത്തൊഴിലാളികൾക്കു കടൽസുരക്ഷ ഉറപ്പാക്കാൻ പോലീസ് സുസജ്ജമാണ് എന്നു തെളിയിച്ച ആദ്യ സംഭവം. കൊല്ലം പോലീസും സംസ്ഥാന പോലീസ് ആസ്ഥാനവും കൊച്ചി പോലീസും കോസ്റ്ഗാർഡും നേവിയും എല്ലാം എണ്ണയിട്ട യന്ത്രം പോലെ യാതൊരു താമസവുമില്ലാതെ അതിവേഗത്തിൽ ഒരുമിച്ചു പ്രവർത്തിച്ച ആദ്യ സംഭവം. അല്പം പോലും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 03 07 2020

Share News

സുപ്രിം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More