വിഴിഞ്ഞം തുറമുഖ നിർമ്മാണങ്ങളുടെ ഫലമായി തീരദേശ ജനസമൂഹങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭയാശങ്കകൾ സർക്കാർ അടിയന്തരമായി പരിഹരിക്കണമെന്ന് എറണാകുളത്ത് ചേർന്ന സാമൂഹ്യ പ്രവർത്തകരുടെയും സംഘടനകളുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു.
തുറമുഖ നിർമ്മാണം കേരളത്തിന്റെ പാരിസ്ഥിതിക സാമ്പത്തിക ഘടനകളിൽ ഏല്പ്പിക്കുന്ന ആഘാതം വിനാശകരവും ഭയാനകവും ആണ്. കേരളത്തിന്റെ കരയും കടലും രാജ്യത്തെ ധനാധിപത്യ ശക്തികൾക്ക് അടിയറവ് വയ്ക്കുന്നത് അപകടകരമാണ്. അദാനിയല്ല കേരളമാണ് തുറമുഖ നിർമ്മാണത്തിനാവശ്യമായ സാമ്പത്തിക ചെലവുകൾ വഹിക്കുന്നത്. അദാനിയുടെ സാമ്പത്തിക വിഹിത സമാഹരണത്തിന് 350 ഏക്കർ ഭൂമിയും കേരളം നല്കണം. എന്നാൽ 16 വർഷത്തിനു ശേഷം ലാഭത്തിന്റെ ഒരു ശതമാനം കേരളത്തിന് തിരികെ ലഭ്യമാകും. പദ്ധതി രൂപരേഖയിൽ തന്നെ 550 പേർക്കാണ് തൊഴിൽ സാധ്യതി കണക്കാക്കിയിട്ടുള്ളത്. കൊച്ചിയെ […]
Read More