ഷൈൻ ചേട്ടൻ എല്ലാ അർത്ഥത്തിലും എല്ലാവർക്കും ചേട്ടനാണ്… മാതൃഭൂമിയിൽ നിന്നും വിരമിച്ച ചേട്ടന് ആശംസകൾ.

Share News

മാതൃഭൂമിയിൽ എത്തും മുമ്പേ കണ്ണിൽ കുരുങ്ങിയ പേരാണ് വി.എസ്. ഷൈൻ.. . ആഴമുള്ള ചിത്രങ്ങൾ… അത് പ്രകൃതി ആയാലും മനുഷ്യനായാലും… ഫ്രെയിമുകളുടെ കണിശത.. . ഇത്ര അനായാസമായി ചിത്രങ്ങൾ പകർത്തുന്നത് എങ്ങിനെ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.. ആദ്യമൊക്കെ ഒപ്പം പോകുമ്പോൾ ചെറിയ ആശങ്ക തോന്നിയിരുന്നു… അധികം ചിത്രങ്ങളെടുക്കില്ല… ചാഞ്ഞും ചെരിഞ്ഞും വലിഞ്ഞു കയറിയുമൊന്നും ഫോട്ടോ എടുക്കുന്ന പതിവില്ല… പക്ഷേ ചിത്രം കൈയ്യിലെത്തുമ്പോൾ നമ്മൾ ആഗ്രഹിച്ചതിലേറെ മികവും മിഴിവും.. .ഫോട്ടോഗ്രഫിയിലെന്ന പോലെ ജീവിതങ്ങൾ വരച്ചിടുന്ന എഴുത്തും അതീവ ഹൃദ്യമായിരുന്നു… അതു […]

Share News
Read More

ഈ ചെറു പാലങ്ങൾ എ സി റോഡിൽ അശാസ്ത്രീയമായ രീതിയിൽ പണിതിട്ടും ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചോ?

Share News

എ സി റോഡിൽ ലക്ഷങ്ങൾ മുടക്കി പണിത എന്തിനുവേണ്ടി എന്ന് അറിയാത്ത ചെറു പാലങ്ങൾ പൊളിക്കാൻ തുടങ്ങി ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കൂടി പോകുന്ന എല്ലാ ആളുകളും ചോദിച്ച ഒരേ ഒരു ചോദ്യമാണ് മനക്കച്ചിറ, മാമ്പുഴക്കരി, കിടങ്ങറ ഒന്നാം പാലം, മങ്കൊമ്പ്, ഒന്നാംകര എന്നിവിടങ്ങളിൽ എന്തിന് വേണ്ടിയാണ് ഈ ചെറു പാലങ്ങൾ പണിതത്. ലക്ഷങ്ങൾ മുടക്കി പണിത ഇതുപോലുള്ള ചെറു പാലങ്ങൾ പൊളിച്ച് കളയുമ്പോൾ എന്തിനുവേണ്ടിയാണ് ഇത് നിർമ്മിച്ചതെന്നും കൂടി പറഞ്ഞാൽ നന്നായിരുന്നു. കാട്ടിലെ തടി തേവരുടെ ആന […]

Share News
Read More

പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021)

Share News

പ്രിയപ്പെട്ട സാധു ഇട്ടിയവിരസാറിന് ഇന്നു് 99-ാം ജന്മദിനം (18/3/2021) കോതമംഗലത്തിന്റെ ആദരണീയനായ ജ്ഞാനവൃന്ദനും, ആൽബർട്ട് ഷ്വെറ്റ്സർ അന്താരാഷ്ട്ര പുരസ്കാര ജേതാവുമായ ‘സാധുജി’ യ്ക്ക് ജന്മദിനാശംസകൾ നേരുന്നു. – സ്മൃതി, കോതമംഗലം.

Share News
Read More

”ഹരിപ്പാട് തനിക്ക് അമ്മയെ പോലെ”: പ്രചാരണത്തിനിടെ വിങ്ങിപ്പൊട്ടി രമേശ് ചെന്നിത്തല

Share News

ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹരിപ്പാട്ടെ ജനതയുടെ സ്നേഹത്തിന് വിങ്ങിപ്പൊട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഹരിപ്പാട്ടെ ജനങ്ങള്‍ തന്നെ ചേര്‍ത്തുനിര്‍ത്തിയതായി ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് തനിക്ക് അമ്മയെ പോലെ ആണെന്നും ഒരു അമ്മ മകനെ എന്ന പോലെയാണ് ഹരിപ്പാട് തന്നെ സ്നേഹിക്കുന്നതെന്ന് ഹരിപ്പാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ’26-ാമത്തെ വയസില്‍ ഈ മണ്ഡലത്തില്‍നിന്നും ഇവിടുത്തെ ജനങ്ങള്‍ എന്നെ നിയമസഭയിലേക്ക് ജയിപ്പിച്ച്‌ […]

Share News
Read More

പ്രകാശം പരത്തുവാൻ നിലമ്പൂരിൽ പ്രകാശ്

Share News

മലപ്പുറം ജില്ലയുടെ കിഴക്ക്, നിലമ്പൂരിൽ പ്രകാശം പരത്തുവാൻ ഉദിച്ച് ഉയരുന്ന…. … നാട്ടുകാരുടെ പ്രിയങ്കരനായ നേതാവാണ് പ്രകാശേട്ടൻ എന്ന അഡ്വ.വി.വി.പ്രകാശ്. സാധാരണക്കാരിൽ സാധാരണക്കാരനായ, ആർക്കും ഏപ്പോഴും എന്തിനും സമീപിക്കാവുന്ന നാടിൻ്റെ സ്വന്തം നാട്ടുകാരൻ. ഇരുപതിനായിരം കോടിയുടെ ഖനിയില്ല, എസ്റേററ്റ് ഇല്ല, തടയണയില്ല, ഗുണ്ടായിസമില്ല, അങ്ങനെ യാതൊരു അവകാശവാദങ്ങളും ഇല്ല. സൗമ്യനും’ ശാന്തനും, നാടിൻ്റെ പ്രിയങ്കരനുമായ സ്വന്തം നേതാവ്… . പെരുമാറ്റം കൊണ്ട് എതിരാളിയുടെ പോലും പ്രശംസ പിടിച്ച് പറ്റുന്ന, അദ്ദേഹം ജയിച്ച് വരണം. നാട് വിട്ട് ആഫ്രിക്കൻ […]

Share News
Read More

കൂടെയുണ്ടാകണം|ഡെന്നിസ് കെ ആൻ്റണി

Share News

ചാലക്കുടി നോര്‍ത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും രാവിലെ 11ന് കോവിഡ് മാനദണ്ഡം പാലിച്ച് ഇടതുപക്ഷ മുന്നണി പ്രവര്‍ത്തകരോടൊപ്പം പ്രകടനമായി പുറപ്പെട്ട് 11.15ന് ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ സംബുദ്ധ മജുംദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബി.ഡി. ദേവസി എം.എല്‍.എ., സി.പി.ഐ ചാലക്കുടി മണ്ഡലം സെക്രട്ടറി പി.എം. വിജയന്‍, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം യു.പി. ജോസഫ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.ഐ. മാത്യു, എല്‍.ജെ.ഡി.ജില്ലാ പ്രസിഡന്റ് യൂജിന്‍ മൊറേലി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 2098 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 255, കോഴിക്കോട് 246, കൊല്ലം 230, തിരുവനന്തപുരം 180, കോട്ടയം 169, മലപ്പുറം 163, പത്തനംതിട്ട 156, കണ്ണൂര്‍ 139, തൃശൂര്‍ 137, കാസര്‍ഗോഡ് 131, ആലപ്പുഴ 91, പാലക്കാട് 75, ഇടുക്കി 67, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് 19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (101), സൗത്ത് […]

Share News
Read More

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ രാജ്യത്ത് വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചതായി റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകള്‍ അടച്ചിടാനുള്ള ആലോചനയിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. മഹാരാഷ്ട്രയില്‍ മാത്രം കഴിഞ്ഞ […]

Share News
Read More