ജനകീയ വിഷയങ്ങളില്‍ സഭയുടെ സാമൂഹ്യ ഇടപെടലുകള്‍ ശക്തമായി തുടരും: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: ജനങ്ങളുടെ ജീവനും ജീവിത മാര്‍ഗ്ഗങ്ങള്‍ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങളില്‍ കത്തോലിക്കാസഭയുടെ സാമൂഹ്യ ഇടപെടല്‍ ശക്തമായി തുടരുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കപ്പെടണം. പക്ഷെ മണ്ണില്‍ പണിയെടുത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്ന കര്‍ഷകനെ ആട്ടിപ്പായിച്ചുകൊണ്ടാകരുത്. വന്യജീവി സങ്കേതങ്ങളുടെ സംരക്ഷണത്തിനുവേണ്ടി കര്‍ഷകരുടെ റവന്യൂ ഭൂമി കയ്യേറി ബഫര്‍ സോണായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും നടപ്പിലാക്കാന്‍ അനുവദിക്കില്ല. പരിഷ്കരിച്ച പട്ടയഉത്തരവുകള്‍ ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ പുനഃര്‍ചിന്തയ്ക്ക് വിധേയമാകണമെന്നും […]
Read More