സഭാ നേതൃത്വത്തിനും പ്രബോധനങ്ങള്‍ക്കുമെതിരായി പരസ്യമായ നിലപാട് സ്വീകരിക്കുന്നവരുടെ അച്ചടക്കലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ സിനഡ് നിര്‍ദ്ദേശം നല്കി.
സീറോ മലബാര്‍ സഭാ സിനഡ് സമാപിച്ചു കാക്കനാട്: കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓണ്‍ലൈനില്‍ നടന്നുവന്ന സീറോമലബാര്‍ സഭയുടെ സിനഡ് സമാപിച്ചു. രൂപതകളുടെ ചുമതലയുള്ളവരും വിരമിച്ചവരുമായ 59 മെത്രാന്മാര്‍ ആദ്യന്തം പങ്കെടുത്തു. വിവിധ ഭൂഖണ്ഡങ്ങളിലെ സമയവ്യത്യാസം പരിഗണിച്ചുകൊണ്ടാണ് സിനഡിന്‍റെ സമയക്രമം നിശ്ചയിച്ചത്. സമൂഹത്തെയും സഭയെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ സിനഡില്‍ ചര്‍ച്ച ചെയ്തു. രാജ്യ തലസ്ഥാനത്ത് 50 ദിവസത്തിലേറെയായി സമരം നടത്തുന്ന കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ തയ്യാറാകണമെന്ന് സിനഡ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന ഭീകരാക്രമണങ്ങളില്‍ […]
Read More