രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്.

Share News

ലോക്സഭാംഗമായിരിക്കെ രാജ്യസഭാ സീറ്റിനായി അതിരുകവിഞ്ഞ അതിമോഹവും അത്യാർത്തിയും കാണിക്കുകയും അങ്ങനെ രാജ്യസഭാംഗത്വം നേടിയവർ ആ സ്ഥാനം രാഷ്ട്രീയ കച്ചവടത്തിനായി ദുരുപയോഗിക്കുകയും ചെയ്യുന്ന അസാധാരണമായ വികൃത കാഴ്ചയാണ് കേരളം കാണുന്നത്. രാഷ്ട്രീയ ഭാഗ്യാന്വേഷത്തിന്റെയും അധികാര ദുർമോഹത്തിന്റെയും പ്രതീകങ്ങളായ ഇത്തരം അവതാരങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ അതീവ വ്യഗ്രതയോടെ വെമ്പുന്ന ഇടതുനേതാക്കൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കേരള രാഷ്ട്രീയത്തിന് തന്നെയും തീർത്താൽ തീരാത്ത അപമാനമാണ് വരുത്തിവെക്കുന്നത്. VM Sudheeran

Share News
Read More

മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം.

Share News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്ന മന്ത്രി കെ ടി ജലീൽ കേരളത്തിന് അപമാനമാണ്. കേന്ദ്ര അനുമതി കൂടാതെ വിദേശ സഹായം സ്വീകരിക്കുക വഴി ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ടിന്റെ ലംഘനം, പ്രോട്ടോകോളിന് വിരുദ്ധമായ പ്രവർത്തനം, വിശുദ്ധ മതഗ്രന്ഥങ്ങളുടെ മറവിൽ സ്വർണം കടത്തിയെന്ന സംശയം തുടങ്ങിയ ആരോപണങ്ങളാണ് മന്ത്രിക്ക് നേരെ ഉയർന്നു വന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടാൻ കെ ടി ജലീൽ തയ്യാറാകണം. VM Sudheeran

Share News
Read More

പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനം തലതിരിഞ്ഞ നയം, ഉടനടി പിന്‍വലിക്കണം;വി എം സുധീരൻ

Share News

തിരുവനന്തപുരം: പുതിയ പരിസ്ഥിതി ആഘാത നയത്തിന്റെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺ​ഗ്രസ് നേതാവ് വി എം സുധീരൻ. പരിസ്ഥിതി ആഘാത പഠനം നടത്താതെ തന്നെ പല പദ്ധതികളും തുടങ്ങാമെന്നത് തലതിരിഞ്ഞ നയമാണ്. ‘പരിസ്ഥിതി ആഘാത പഠന  കരട് വിജ്ഞാപനം ‘ (Environment Impact Assessment Notification Draft 2020) ഉടനടി പിന്‍വലിക്കാന്‍  കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. നിലവിലുള്ള പരിസ്ഥിതി നിയമങ്ങളെ  അട്ടിമറിക്കുന്നതും അപ്രസക്തമാക്കുന്നതുമാണ് വിജ്ഞാപനമെന്നും സുധീരൻ അഭിപ്രായപ്പെട്ടു.  വനമേഖലകൾക്ക് സമീപത്തുള്ള പ്രദേശങ്ങളിൽ വ്യവസായ, വികസനപദ്ധതികൾക്ക് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള […]

Share News
Read More