ഈ 49 ഹോട്ടലുകളുടെ ഉടമകളെ അറസ്ററ് ചെയ്ത് ഹോട്ടലുകളുടെയും ഉടമക ളുടെയും പേരും ഫോട്ടോയും പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം . |സർക്കാരിനും മാധ്യമങ്ങൾക്കും കടപ്പാടും ഉത്തരവാദിത്തവും ജനങ്ങളോടാണോ അതോ സുനാമി കോഴി വിതരണക്കാരോടാണോ?

Share News

ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുടെ പേര് , അയാളുടെ അച്ഛന്റെ പേര് , വീട്ടുപേര് , പൂർണവിലാസം , വില്ലേജ് ഇനിയെന്തെല്ലാമോ അതെല്ലാം പത്രത്തിൽ പരസ്യമായി വരുന്നുണ്ട് . ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയുടെയും വിവരങ്ങൾ ഇത് പോലെ കൊടുക്കാൻ ഒരു നിയമം ഉണ്ടാക്കാൻ എന്താ ഒരു വഴി ?

ചീഞ്ഞ കോഴിയിറച്ചി കുറഞ്ഞ വിലക്ക് വാങ്ങി നാട്ടുകാർക്ക് കൂടിയ വിലക്ക് ഭക്ഷണമായി കൊടുത്ത 49 പ്രമുഖ ഹോട്ടലുകൾ എറണാകുളത്തു ഉണ്ടത്രേ . ആ മഹദ്‌വ്യക്തികളെ ടൗൺഹാളിൽ സ്വീകരണം വെച്ച് ആദരിച്ചാല് ചിലപ്പോ ഈ പത്രക്കാര് അവരുടെ പേരും വിവരോം ഫോട്ടോ അടക്കം കൊടുക്കുവായിരിക്കും .

ആർക്കും മനസ്സിലാവാത്ത ചില പകുതി പേരുകൾ അല്ലാതെ ആ 49 പ്രമുഖ ഹോട്ടലുകളുടെ ലിസ്റ്റ് പൂർണമായി പുറത്തു വരില്ല . പരസ്യം നഷ്ടപെടുത്തിയുള്ള ഒരു ധാർമികപത്രപ്രവർത്തനവും ഈ നാട്ടിലില്ല .

ഇഷ്ടമുള്ള ഹോട്ടലിൽ കയറാനുള്ള അവകാശം പോലെ പ്രധാനമാണ് വിഷ ഭക്ഷണം വിളമ്പുന്ന ഇടങ്ങൾ മുൻകൂട്ടി അറിയുക എന്നത് .

ഈ 49 ഹോട്ടലുകളുടെ ഉടമകളെ അറസ്ററ് ചെയ്ത് ഹോട്ടലുകളുടെയും ഉടമക ളുടെയും പേരും ഫോട്ടോയും പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം .

സർക്കാരിനും മാധ്യമങ്ങൾക്കും കടപ്പാടും ഉത്തരവാദിത്തവും ജനങ്ങളോടാണോ അതോ സുനാമി കോഴി വിതരണക്കാരോടാണോ?

Litto Palathingal

കളമശ്ശേരിയിലെ ആ പഴകിയ കോഴി ഇറച്ചി വാങ്ങി പാചകം ചെയത് പൊതുജനങ്ങൾക്ക് വിളമ്പാൻ റെഡിയായി നിന്ന അൻപതോളം ഹോട്ടലുകൾ കൊച്ചിയിലുണ്ട് പോലും . ഈ ലിസ്റ്റ് പുറത്ത്‌ വന്നാൽ എത്ര പേർ ഛർദ്ദിക്കും? ഹോട്ടൽ ശാപ്പാട് കഴിക്കുന്ന മിക്കവാറും എല്ലാവരും പെട്ടേക്കും. നടപടി എടുക്കലല്ല ഭക്ഷ്യ സുരക്ഷയെന്ന് ഇനിയും സ്ഥാപിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ കേൾക്കുന്ന പറവൂർ ഭക്ഷ്യ വിഷബാധ അതിന്റെ മറ്റൊരു ട്രാജഡി.
( ഡോ . സി ജെ ജോൺ)






Share News