നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി
സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു
. ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് ജനങ്ങളുടെ പരിശോധനയ്ക്കും അറിവിലേക്കും അഭിപ്രായം രേഖപെടുത്തുന്നതിനുമായി ഉടന്‍ ലഭ്യമാക്കും. – മുഖ്യ മന്ത്രി അറിയിച്ചു