കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്കെന്ന തിരിച്ചറിവ് സ്വാഗതാർഹം.| പ്രൊ ലൈഫ്

Share News


കൊച്ചി. കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ അംഗീകരിക്കുവാനും, ആദരി ക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ആന്ധ്ര , തമിഴ് നാട് മുഖ്യമന്ത്രിമാർ മുന്നോട്ടുവന്നതിനെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു.


പ്രായമായവരുടെ എണ്ണം വർദ്ധിക്കുകയും, ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറയുകയും ചെയ്യുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ സാമൂഹ്യപ്രതിബദ്ധതയോടെയുള്ള തിരിച്ചറിവാണ് ആന്ധ്ര , തമിഴ്നാട് സർക്കാരുകൾ സ്വീകരിച്ചിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

sabu jose,president kcbc pro life samithi


മനുഷ്യരാണ് സമുഹ ത്തിന്റെ യഥാർത്ഥ സമ്പത്തെന്ന് മനസ്സിലാക്കി കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് കൂടുതൽ ആനുകുല്യങ്ങളും അവകാശങ്ങളും പ്രഖ്യാപിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. “കൂടുതൽ കുട്ടികൾ നാടിന്റെ നന്മയ്ക്ക്, വലിയ കുടുംബം സന്തുഷ്ട കുടുംബം “എന്നതാണ് പ്രൊ ലൈഫ് ജീവസമൃദ്ധി പദ്ധതിയിലൂടെ 2011 മുതൽ അവതരിപ്പിക്കുന്നത്

Share News