
ട്വൻ്റി20 പാർട്ടിയുടെ ജനപ്രതിനിധികളെക്കുറിച്ചും ജനകീയ പ്രവർത്തനത്തെക്കുറിച്ചും പറയാനാണ് ഈ പോസ്റ്റ്.
കിഴക്കമ്പലം ” ട്വൻ്റി20 ” യുടെ ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ 22/12/2023 ന് പോയി 6510 രൂപയുടെ നിത്യോപയോഗ സാധനങ്ങളും ചിക്കനും, മത്സ്യവും വാങ്ങിച്ചപ്പോൾ സബ്ബ്സിഡിയായി 2877 രൂപ ലഭിച്ചു.!!

ക്രിസ്തുമസ്സ് അടുത്ത സമയമായതിനാലും 7 പഞ്ചായത്തുകളിലെ ആളുകൾക്ക് ട്വൻ്റി 20 കാർഡ് കൊടുത്തിട്ടുള്ളതുകൊണ്ടും ട്വൻ്റി20 ഭക്ഷ്യ സുരക്ഷ മാർക്കറ്റിൽ വലിയ തിരക്കായിരുന്നു. സപ്ലൈക്കോയിലും മറ്റും സബ്ബ്സിഡി സാധങ്ങൾ ഇല്ല. പൊതുമാർക്കറ്റിൽ വലിയ വിലക്കയറ്റം. അതാണ് വലിയ തിരക്കിന് കാരണം. നിരവധി ട്രക്കുകളിൽ നിരന്തരം എത്തിക്കുന്ന സാധനങ്ങൾ വളരെ പെട്ടെന്ന് തീർന്നു പോകുന്നു.!!
ട്വൻ്റി20 പാർട്ടിയുടെ ജനപ്രതിനിധികളെക്കുറിച്ചും ജനകീയ പ്രവർത്തനത്തെക്കുറിച്ചും പറയാനാണ് ഈ പോസ്റ്റ്.

സാധനങ്ങൾ ട്രോളിയിൽ എടുത്ത് ബിൽ കൗണ്ടറിൽ വന്നപ്പോൾ ഒരു സഹോദരി എൻ്റെ ട്രോളിയിൽ നിന്നും സാധനങ്ങൾ എടുത്ത് ബിൽ ടേബിളിൽ വയ്ക്കുന്നു. ഞാൻ എടുത്തു വച്ചോളാം എന്നു പറഞ്ഞെങ്കിലും അവർ ചിരിച്ചു കൊണ്ട് സാരമില്ല ഞാനും സഹായിക്കാം എന്ന് പറഞ്ഞു. ട്വൻ്റി20 സ്റ്റാഫ് ആണോ എന്ന് ഞാൻ ചോദിച്ചപ്പോൾ അല്ല ഞാൻ ഐക്കരനാട് പഞ്ചായത്ത് 13 വാർഡ് മെമ്പറാണെന്ന് പറഞ്ഞു. ഭക്ഷ്യ സുരക്ഷ മാർക്കറ്റിലെ തിരക്കു കാരണം സഹായത്തിനു വന്നതാണെന്നും പറഞ്ഞു. ഞാൻ ആ സഹോദരിയുടെ സഹായത്തിന് നന്ദി പറഞ്ഞു.

എനിക്ക് അത്ഭുതം തോന്നി. ഒരു ജന പ്രതിനിധി സമൂഹത്തിന് വേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ പഞ്ചായത്ത് മെമ്പർ. ശ്രീ: സാബു.എം.ജേക്കബ്ബിൻ്റെ ഈ മാതൃകയാണ് ട്വൻ്റി20 യെ ജനമനസ്സുകളിൽ ചേർത്തുവെക്കുന്നത്.!!

പോൾ വർഗീസ്
കുന്നത്തുനാട് പഞ്ചായത്ത്.