
“കേരള മദ്യനിരോധന ഐക്യവേദി’യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി 2021 ഒക്ടോബർ രണ്ടാം തീയതി രണ്ട് പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്..
ക്ഷണക്കത്ത് ; പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു..!!!
ക്ഷണക്കത്ത്
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
പ്രിയപ്പെട്ട സുഹൃത്തേ, സർ, മാഡം,
ഗാന്ധി നാമത്തിൽ ആശംസകൾ നേരുന്നു..!
കേരള തലത്തിൽ മദ്യനിരോധന സമിതികളുടെ ഏകോപനം സാധ്യമാക്കി ‘കേരള മദ്യനിരോധന സമിതി’യുടെ പഴയ പ്രതാപം പുന:സ്ഥാപിക്കുക; കേരളത്തിൽ പടർന്നു പരക്കുന്ന മദ്യം-ലഹരികൾക്കെതിരെ ഒരു ജനകീയ പ്രസ്ഥാനം എന്ന നിലയിൽ കേരള മദ്യനിരോധന സമിതിയുടെ ‘മദ്യ വിമോചന യജ്ഞ’ത്തിന് തുടക്കം കുറിക്കുക എന്നിവ അടിസ്ഥാനമാക്കി “കേരള മദ്യനിരോധന ഐക്യവേദി’ രൂപം കൊണ്ടവിവരം അങ്ങയെ അറിയിച്ചു കൊള്ളുന്നു.
“കേരള മദ്യനിരോധന ഐക്യവേദി’യുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി 2021 ഒക്ടോബർ രണ്ടാം തീയതി രണ്ട് പരിപാടികൾ സംഘടിപ്പിച്ചിരിക്കുകയാണ്..! രണ്ടിലും അങ്ങയുടെ സാന്നിധ്യം പ്രത്യേകം ക്ഷണിക്കുന്നു..!!
==ഒന്നാമത്തേത്…
―――――――――――――
രാവിലെ 9.30മണിമുതൽ ഒരു മണി വരെ സെക്രട്ടറിയേറ്റ് നടയിൽ.
★★★ മദ്യ വിമോചന സമര പ്രഖ്യാപന സത്യാഗ്രഹം ★★★
ഉദ്ഘാടനം: ഡോ.എൻ. രാധാകൃഷ്ണൻ.
===രണ്ടാമത്തേത്…
――――――――――――――
ഉച്ചയ്ക്ക് മൂന്നു മണിക്ക് തൈക്കാട് ഗാന്ധി ഭവനിൽ.
★★★ കേരള മദ്യനിരോധന ഐക്യവേദി തിരുവനന്തപുരം ജില്ലാ സമിതി രൂപീകരണ യോഗം.★★★
ഒരിക്കൽകൂടി അങ്ങയുടെ സാന്നിധ്യം അഭ്യർത്ഥിച്ചു കൊണ്ട്…
വിനയപൂർവ്വം,
== ഡോ. എൻ. രാധാകൃഷ്ണൻ, ചെയർമാൻ, കേരള ഗാന്ധി സ്മാരക നിധി + സംസ്ഥാന രക്ഷാധികാരി, കേരള മദ്യനിരോധന ഐക്യവേദി.
== അഡ്വ. വിഎസ്. ഹരീന്ദ്രൻനാഥ്, സംസ്ഥാന രക്ഷാധികാരി, കേരള മദ്യനിരോധന ഐക്യവേദി.
== ജി. സദാനന്ദൻ, ജില്ലാ രക്ഷാധികാരി, കേരള മദ്യനിരോധന ഐക്യവേദി.
== കെപി. ദുര്യോധനൻ, സംസ്ഥാന വർക്കിങ് പ്രസിഡന്റ്, കേരള മദ്യനിരോധന ഐക്യവേദി.
== ഡോ. എഫ്എം. ലാസർ, സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള മദ്യനിരോധന ഐക്യവേദി.