“എൻ്റെ പി ടി യുമായി താരതമ്യം ചെയ്യുവാനില്ലെന്ന് “പലതവണ ഉമ തോമസ് പലവട്ടം പറഞ്ഞിരുന്നു .തനിക്ക് കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഉറപ്പാണെങ്കിലും അത് പറയുവാൻ തയ്യാറായില്ല .

Share News

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി ശ്രീമതി ഉമ തോമസ് കേരള നിയമസഭയിലേക്ക് .

“പി ടിക്ക് ഒരു വോട്ട്” -എന്നതായിരുന്നു പി ടി തോമസിൻെറ പ്രിയപ്പെട്ട സഹധർമ്മിണി ,രണ്ട് മക്കളുടെ ആ മാതാവ് തൃക്കാക്കരയിലെ വോട്ടർമാരോട് അഭ്യർത്ഥിച്ചത് . പി ടി യുടെ ആത്മാവ് എന്നെ നയിക്കുന്നു എന്നായിരുന്നു ഉമ തോമസ് ആവർത്തിച് പറഞ്ഞിരുന്നു . ആ അഭ്യർത്ഥന തൃക്കാക്കരയിലെ മഹാഭൂരിപക്ഷം സന്തോഷത്തോടെ സ്വീകരിച്ചു .

ഉമ തോമസ് തൃക്കാക്കരയിൽ വിജയം ഉറപ്പാണെന്ന് അറി യാമെങ്കിലും അത് പരസ്യമായി പറയുവാൻ ഭൂരിപക്ഷം മാധ്യമങ്ങളും തയ്യാറായില്ല .

പി ടി തോമസിനോടുള്ള അടുപ്പം മാത്രമല്ല ഉമയുടെ വിജയത്തിന് പിന്നിൽ .മണ്ഡലത്തിന് യോജിച്ച മികച്ച സ്ഥാനാർത്ഥിയെന്ന് ഉമ തോമസ് പ്രചരണത്തിൻെറ തുടക്കം മുതൽ തെളിയിച്ചിരുന്നു .

സാധാരണ രാഷ്ട്രിയനേതാവിൽനിന്നും വ്യത്യസ്തമായി നല്ലൊരു നേതാവും ഒരു അമ്മയുമായി മാറുന്ന അവസ്ഥയാണ് കണ്ടത് .

ഇടതുപക്ഷത്തിൻെറ ആഗ്രഹം 100 എന്നാണെന്ന് അറിഞ്ഞപ്പോൾ 99 -ൽ തന്നെ തുടരുന്നതല്ലേ നല്ലതെന്ന ചിന്തയാണ് ഉമ തോമസ് പങ്കുവെച്ചത് .99 -ആണ് നല്ലതെന്ന ചിന്ത തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാരും ഏറ്റെടുത്തു .

യൂ ഡി എഫ് വളരെ കൃത്യമായി അച്ചടക്കത്തോടെ പ്രവർത്തിച്ചു .മുൻ മന്ത്രി കെ വി തോമസ് പരസ്യമായി ഇടതുപക്ഷ മുന്നണി സ്ഥാനാർഥിക്കുവേണ്ടി രംഗത്തുവന്നെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്ന് മാത്രമല്ല ,കോൺഗ്രസ് പ്രവർത്തകർ കൂടുതൽ താൽപര്യത്തോടെ ഉമതോമസിനുവേണ്ടി പ്രവർത്തിക്കുന്ന സാഹചര്യവും ഉണ്ടായി .കെ വി തോമസിൻെറ കൂടെ വിരലിലെണ്ണാവുന്ന അനുഭാവികൾപോലുമില്ലെന്ന് അറിഞ്ഞ ഇടതുപക്ഷം അദ്ദേഹത്തെ പ്രചാരണത്തിനിന്നും മാറ്റിനിർത്തിയിരുന്നു .

മുഖ്യമന്ത്രിയും മന്ത്രിമാരും തൃക്കാക്കരയിൽ നിറഞ്ഞുനിന്നെങ്കിലും വോട്ടർമാരുടെ മനസ്സിൽ അവർക്കൊന്നും സ്ഥാനം ലഭിച്ചില്ല .ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായി തൃക്കാക്കര മാറി . പണക്കൊഴുപ്പ് വളരെ വ്യക്തമാക്കിയ പ്രചാരണങ്ങൾ ഇടതുപക്ഷം നടത്തിയിരുന്നു .പ്രധാന പത്രങ്ങളിലെല്ലാം ഇടതുമുന്നണിയുടെ പരസ്യം നൽകിയിരുന്നു .പരസ്യവരുമാനം നൽകി മാധ്യമങ്ങളുടെ പിന്തുണ നേടാമെന്നും കരുതിക്കാണും . സർക്കാർ വലിയ സാമ്പത്തിക ബാദ്ധ്യതയിലൂടെ കടന്നുപോകുമ്പോഴും വലിയ തുക മുടക്കി പരസ്യം നൽകുന്നത് വോട്ടർമാർക്ക് ഉൾക്കൊള്ളുവാൻ സാധിക്കുന്നതായിരുന്നില്ല .

സർക്കാരിൻെറ വിവിധ പരസ്യവരുമാനവും സ്വാധിനവും ഉറപ്പുവരുത്തുവാൻ മാധ്യമങ്ങൾ വലിയ മത്സരം നടക്കുന്നതായി പ്രചരണം നടത്തിയിരുന്നു .എന്നാൽ ഇടതുപക്ഷത്തിൻെറ സ്വാധിനം വർദ്ധിപ്പിക്കുന്ന സാഹചര്യവും ഉണ്ടായില്ല .

മുന്നണികൾ തമ്മിലാണ് മത്സരമെങ്കിലും വോട്ടർമാർ പരിഗണിക്കുന്നത് സ്ഥാനാർത്ഥികളെയായിരുന്നു .മികച്ച സ്ഥാനാർത്ഥിയെ അവതരിപ്പിക്കുവാൻ യു ഡി എഫിന് സാധിച്ചു .

പി ടി യുടെ വേര്പാടിന് ശേഷം ഉമ പൊതുവേദികളിൽ വരുകയോ പിൻഗാമിയായി മത്സരിക്കുന്നതിൻെറ യാതൊരു സൂചനയും നൽകിയില്ല .പാർട്ടി സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾമാത്രമാണ് ഉമ മാധ്യമങ്ങൾക്ക് മുന്നിൽ വന്നത് .അപ്പോഴും വലിയൊരു നേതാവിൻെറ ഭാര്യയെന്ന സൂചനപോലും അവരുടെ വാക്കിലോ പ്രവർത്തനത്തിലോ ഇല്ലായിരുന്നു .

എറണാകുളം ജില്ലാ കോൺഗ്രസും യൂ ഡി എഫും വളരേ കൃത്യമായി ആസൂത്രണം ചെയ്‌തിരുന്നു .പാർട്ടി നിര്ദേശിക്കുംപോലെ ഉമ വേദികളിൽ നിറഞ്ഞുനിന്നു .

സിൽവർലൈൻ വേണ്ടെന്ന് പറയുവാനുള്ള അവസരമായി മിനികേരളമായി മാറിയ തൃക്കാക്കര തെളിയിച്ചു .ഭരണപക്ഷത്തിൻെറ അമിതമായ ആത്മവിശ്വാസമോ അഹങ്കാരമോ തകർന്നടിയുന്നു .കോൺഗ്രസിന് ലഭിക്കുന്ന പൊളിറ്റിക്കൽ ഓക്സിജൻ ആയി തൃക്കാക്കരയിലെ വലിയ വിജയം തെളിയിക്കുന്നു .

പി ടി തോമസിൻെറ എം എൽ എ ഓഫീസ് ഒഴിഞ്ഞുകൊടുത്തിരുന്നില്ല .ആ ഓഫീസ് വളരെ കാര്യക്ഷമമായി ഇത്തവണയും പ്രവർത്തിച്ചു .പാർട്ടി സംവിധാനങ്ങൾ പ്രവർത്തിക്കുന്നതോടൊപ്പം പി ടി യുടെ അടുത്ത സുഹൃത്തുക്കൾ ശ്രീ ഡിജോ കാപ്പനടക്കം വളരെ കാര്യക്ഷമമായി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വളരെ സജീവമായിരുന്നു .പോളിങ്‌കുറഞ്ഞപ്പോഴും ഉമ തോമസ് പി ടി തോമസിന് ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ടുകൾ ലഭിക്കുമെന്ന് ഡിജോ കാപ്പൻ പ്രഖ്യാപിച്ചിരുന്നു . സ്ത്രീകൾ ,ഇടതുപക്ഷമുന്നണി പ്രവർത്തകർ എന്നിവരുടെ വലിയ പിന്തുണ നേരിട്ടുകണ്ട അനുഭവം ഡിജോ പങ്കുവെച്ചിരുന്നു .

പാർട്ടിയിൽ സജീവമായി പ്രവർത്തിക്കാത്ത വ്യക്തികളെ കെട്ടിയിറക്കിയാൽ പാർട്ടിപ്രവർത്തകർപോലും വോട്ടുചെയ്യില്ലെന്ന് ഫലം തെളിയിക്കുന്നു ഒരു ക്രൈസ്തവ നാമധാരിയായ ഡോക്ടറെ സ്ഥാനാര്ഥിയാക്കിയാൽ .പാർട്ടി ചിഹ്നത്തിൽ ക്രൈസ്തവർ അടക്കം വോട്ടുചെയ്യുകയില്ലെന്ന് തെളിയിക്കപ്പെട്ടു .സഭയുടെ സ്ഥാപനത്തിൽ നാടകിയമായി വേദിഒരുക്കി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ വോട്ടുകൾ ലഭിക്കുമെന്ന തെറ്റിദ്ധാരണയെന്നും തെളിയിക്കപ്പെട്ടു . കത്തോലിക്കർ, ക്രൈസ്തവർ ഉമതോമസിന് പിന്നിൽ ഉറച്ചുനിന്നു . ഉമയും കോൺഗ്രസ് നേതാക്കളും സീറോ മലബാർ സഭയുടെ മേജർആർച്ചുബിഷപ്പും ,കെസിബിസി പ്രെസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ നേരിട്ട്കണ്ട് പിന്തുണ അഭ്യർത്ഥിച്ചിരുന്നു . വോട്ടെടുപ്പ് ദിവസം രാവിലെ കലൂരിലെ കത്തോലിക്കാ പള്ളിയിലെത്തി പ്രാര്ഥനയോടെയാണ് പ്രവർത്തനം തുടങ്ങിയത് .അത് മാധ്യമങ്ങളോട് പറയുവാനും മടിച്ചില്ല .

“പാർട്ടി എന്നെ ഒരു ജോലി ഏൽപ്പിച്ചു ,അത് ഞാൻ നന്നായി നിർവഹിച്ചു . പരാജയം എന്റെതല്ല “എന്ന് ഡോ .ജോ ജോസഫ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ പറഞ്ഞിരിക്കുന്നു .കരാറിൽ ഒരു ജോലിചെയ്തതുപോലെ അദ്ദേഹം പ്രതികരിച്ചിരിക്കുന്നു .ഇന്നലെത്തന്നെ അദ്ദേഹം ലിസ്സി ആശുപത്രിയിൽ അദ്ദേഹത്തിൻെറ പഴയ ജോലിയിൽ വീണ്ടും പ്രവേശിച്ചു .മുമ്പ് പി ടി തോമസിന് എതിരെ മത്സരിച്ച മറ്റൊരു ഡോ .ജോയ്ക്ക് ലഭിച്ച വോട്ടുകൾപോലും ഇത്തവണ ഡോ .ജോ ജോസഫിന് ലഭിച്ചില്ല .

ഉമ തോമസിൻെറ മനോഹരമായ പോസ്റ്ററുകൾ വളരെ ആകര്ഷകമായിരുന്നു .ആദരവ് തോന്നിക്കുന്ന ചിത്രം ,അമ്മയുടെ ഭാവം ,പെരുമാറ്റം ,വാക്കുകൾ ..എല്ലാം വോട്ടുകളായി മാറുവാൻ സഹായിക്കുന്നതായിരുന്നു .

ഉമ ഉറപ്പായും ജയിക്കണമെന്ന് എല്ലാവിഭാഗം ജനങ്ങളും ആഗ്രഹിച്ചു .അതിൻെറ ഫലമാണ് ഈ വലിയ വിജയം .സ്വന്തം ബൂത്തിൽ 217 വോട്ട് ലീഡ് നേടി വിജയം ഉറപ്പാക്കുവാൻ ഉമയ്ക്ക് സാധിച്ചു .2011 -ൽ ബെന്നി ബെഹനാൻ നേടിയ 22406 നേടിയ ഭുരിപക്ഷത്തേക്കാൾ വലിയ ഭൂരിപക്ഷം നേടിയാണ് ഉമ കേരള നിയമസഭയിൽ കാലുകുത്തുന്നത് .അനുമോദനങ്ങൾ ശ്രീമതി ഉമ തോമസ്

കോൺഗ്രസിന് പുതുജീവൻ ലഭിച്ചിരിക്കുന്നു .ഭരണപക്ഷ മുന്നണിയിൽ ആശങ്കവർദ്ധിക്കുന്നു .

മുഖ്യമന്ത്രിയും ഇടതുമുന്നണിയും തൃക്കാക്കരയിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച എല്ലാ കാര്യങ്ങളും ശ്രീമതി ഉമ തോമസിലുടെ നടപ്പിലാക്കണമെന്ന് അഭ്യർത്ഥിക്കുന്നു .ജനാധിപത്യവ്യവസ്ഥിതിയിൽ ഭരണ പ്രതിപക്ഷ വേർതിരിവ് വികസനം നടപ്പാക്കുമ്പോൾ പാടില്ലല്ലോ .

എസ് ജെ എറണാകുളം

Share News