“കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു.” |ഡോ .സി ജെ ജോൺ
പുതിയ ഇടങ്ങൾ തീർക്കാൻ കോപ്പ് കൂട്ടുന്നവർ പഴയ ഇടങ്ങളെ പരിഷ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. അതിനായി ചൊല്ലുന്ന ന്യായങ്ങൾ മനുഷ്യരെ വേർതിരിക്കും വിധത്തിലാകരുത്.
മാറ്റങ്ങൾ മനുഷ്യ നന്മക്കായി വേണം. അത്തരമൊരു നിലപാട് ഇല്ലാതെ പോകുന്നതിലാണ് സങ്കടം.
കലോത്സവത്തിന്റെ ഊട്ട് പുരയിൽ മാംസ ഭക്ഷണം കൂടി വേണ്ടേയെന്ന വിഷയം കൈകാര്യം ചെയ്തപ്പോൾ, അതിൽ ഒതുങ്ങാതെ എന്തൊക്കെ കാര്യങ്ങൾ വിളമ്പി. ഇത് പലതും പൊതു ബോധത്തിൽ വിഷം പടർത്തുന്നവയായിരുന്നു.
പുതിയ ഇടങ്ങളുടെ ശൈലി ഇതാണ്. അത് കൊണ്ട് പഴയിടത്തിന്റെ സ്വമേധയായുള്ള പിൻവാങ്ങൽ മാന്യമാണ്. അവസരോചിതമാണ്. ഇതിൽ പൊള്ളിക്കുന്ന ഒരു സന്ദേശമുണ്ട്.ഇതൊന്നും ഉൾക്കൊള്ളാനുള്ള പ്രാപ്തി ഇപ്പോൾ പൊതു സമൂഹത്തിനില്ലെന്നതാണ് നൊമ്പരപ്പെടുത്തുന്ന സത്യം.
വർഗ്ഗീയത ചാനലുകളിൽ ഇരുന്ന് പോലും വിസർജ്ജിക്കാൻ മടിയില്ലാത്ത കാലമാണ് ഇത്. എന്തായാലും, ഈ കലോത്സവ മികവിനിടയിൽ ഇമ്മാതിരി ഒരു ടേക്ക് ഹോം മെസ്സേജ് വേണ്ടായിരുന്നു.
വിശ്വ പൗരനാകാൻ വേണ്ടി നാട് വിടാൻ പഠിക്കുന്ന യുവ തലമുറയുള്ള നാട്ടിലാണ് ഇമ്മാതിരി അല്പത്തരമെന്നതാണ് വൈരുദ്ധ്യം. ഇതൊക്കെ സൃഷ്ടിക്കുന്ന സൂക്കേടിനുള്ള ചികിത്സ ഉണ്ടാകുമോ?
ഡോ .സി ജെ ജോൺ
Dr c j john Chennakkattu