എന്തുകൊണ്ടാണ് മദ്യപന്മാർ കള്ളക്കഥകൾ പറയുന്നത്?

Share News

🔵 എന്തുകൊണ്ടാണ് കുടിയന്മാർ പരസ്പരം പോരടിക്കുന്നത്?🔴

എന്തുകൊണ്ടാണവർ ചെളിയിൽ കിടന്ന് ഉരുളുന്നത്? കിടിലോൽക്കിലൻ ഉത്തരം!- ഉത്തരം കിടക്കുന്നത് ലിയോ ടോൾസ്റ്റോയുടെ ‘ദ ഇംപ് ആൻഡ് ക്രസ്റ്റ് ‘ എന്ന ചെറുകഥയിലാണ്:” നീ മദ്യം ഉണ്ടാക്കിയപ്പോൾ അതിൽ ആദ്യം കുറുക്കൻ്റെ രക്തം ഒഴിച്ചു. അതുകൊണ്ട് അവർ കള്ളക്കഥകൾ പറഞ്ഞു. പിന്നെ, കാട്ടുപോത്തിൻ്റെ രക്തം ചേർത്തു. അതുകൊണ്ട് അവർ പോരടിച്ചു. പിന്നെ പന്നിയുടെ രക്തവും ചേർത്തിരിക്കണം അല്ലാതെ എങ്ങനെയാണ് അവർ ഇതുപോലെ ചെളിയിൽ കിടന്ന് ഉരുളുന്നത്?”

ഉരുളുന്നവരുടെ കേരളം!-ഇന്നത്തെ (തിങ്കൾ, ആഗസ്റ്റ് 2, 2021) പത്ര(The Hindu) വാർത്ത പ്രകാരം നമ്മുടെ എറണാകുളം, കേരളത്തിലെ ഏറ്റവുമധികം മദ്യപാനരോഗമുള്ളവരുടെ ജില്ലയായി കഴിഞ്ഞിരിക്കുന്നു! – ലജ്ജാകരമായ ‘നേട്ടം.’ ദേശീയതലത്തിലുമുണ്ട് നമ്മുടെ ‘മുന്നേറ്റം.’ കേന്ദ്ര ഗവൺമെൻറിൻ്റെ കീഴിലുള്ള സാമൂഹ്യ നീതി വകുപ്പിൻ്റെ ഒരു സർവ്വേ അനുസരിച്ച് മദ്യ-മയക്കുമരുന്ന് ഉപഭോഗത്തിൽ ഇന്ത്യയിൽ മുന്നിൽ നിൽക്കുന്ന 272 ജില്ലകൾ ഒന്നിൽപ്പെടും നമ്മുടെ കൊച്ചി! കഷ്ടം! ദൗർഭാഗ്യകരം. ഇവിടെ, നൂറിൽ 29 പേരും മദ്യം ഉപയോഗിക്കുന്നവരാണത്രേ! ദേശീയ ശരാശരിപോലും അതിനു താഴെയാണ് 100 ന് 27.

‘മദ്യ’സ്ഥാനം മധ്യസ്ഥാനമാകരുത് ‘: എന്തുകൊണ്ട്?-ജീവിതത്തിൻ്റെ മധ്യസ്ഥാനം ആത്മീയമൂല്യങ്ങൾക്കും മദ്യസ്ഥാനം പടിക്കു പുറത്തുമാകണം. കാരണങ്ങൾ:

ഒന്ന്-മദ്യം:

പാമ്പിനെപ്പോലെ കടിക്കും അണലിയെപ്പോലെ കൊത്തും.

“ദുരിതവും ദുഃഖവും കലഹവും ആവലാതിയും ആര്‍ക്കാണ്? ആര്‍ക്കാണ് അകാരണമായ മുറിവുകള്‍? ആരുടെ കണ്ണാണു ചുവന്നു കലങ്ങിയത്?” ഉത്തരം, “വീഞ്ഞു കുടിച്ചു സമയം പോക്കുന്നവര്‍ക്കും വീഞ്ഞു കലര്‍ത്തി രുചി പരീക്ഷിക്കുന്നവര്‍ക്കും തന്നെ.”അതുകൊണ്ട്, “ചഷകങ്ങളില്‍ വീഞ്ഞു ചെമന്നു തിളങ്ങി കവിഞ്ഞൊഴുകുന്നതു നോക്കിയിരിക്കരുത്. അവസാനം അതു പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും. അപ്പോള്‍ നീ വിചിത്രകാഴ്ചകള്‍ കാണുകയും വികടത്തം ജല്‍പിക്കുകയും ചെയ്യും.(സുഭാ 23:30-33)

രണ്ട്മദ്യം ഒരു കോമാളിയും, കൊലപാതകിയുമാക്കുന്ന പൈശാചികവിഷമാണ്-

” മദ്യം എന്ന പൈശാചിക വിഷം മനുഷ്യനിൽ ഉൾപ്രവേശിച്ചാൽ അവൻ കാട്ടികൂട്ടുന്ന കോമാളിത്തരങ്ങളും അനർത്ഥങ്ങളും എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. അത്:🔵 കാമക്രോധാദി വികാരങ്ങളെ മദ്യപാനം ഉണർത്തുകയും വർധിപ്പിക്കുകയും ചെയ്യുന്നു. 🔴 ഇത്തരം വികാരങ്ങൾ മനുഷ്യരുടെ ഹൃദയങ്ങളിൽ ഉറങ്ങിക്കിടക്കുന്ന വിഷസർപ്പങ്ങളാകുന്നു. 🔵ഇത് ക്രൈസ്തവ ഭവനങ്ങൾ നരക തുല്യമാകുന്നു.🔴 മനുഷ്യഹൃദയങ്ങളെ സകല ദുർഗുണങ്ങളിലേക്കും ആകർഷിക്കുകയും തിന്മയിൽ കഠിനരാക്കുകയും ചെയ്യുന്ന ഒരു കൊലപാതകിയാക്കുന്നു മദ്യം” (കുര്യാളശ്ശേരി പിതാവ്)

മൂന്ന്മദ്യം ദൈവമക്കളുടെ നിലവാരത്തിന് യോജിച്ചതല്ല

-കാരണം, “വീഞ്ഞ് പരിഹാസകനും,മദ്യം കലഹക്കാരനുമാണ്; അവയ്ക്ക് അടിമപ്പെടുന്നവനു വിവേകമില്ല.”(സുഭാ 20:1) ദൈവപുത്രനും, പുത്രിയുമാകാൻ ഭാഗ്യം ലഭിച്ച നാം ജീവിതത്തിൽ ആ നിലവാരം കാത്തുസൂക്ഷിക്കാൻ കടപ്പെട്ടവരാണ്. അതിനാൽത്തന്നെ പരിഹാസവും കലഹപ്രിയവും, ദൈവതനയർക്കു ചേർന്നതല്ല. അത് നിലവാരത്തകർച്ചയുടെ സൂചകമാണ്. ഒന്ന് ആലോചിച്ചുനോക്കൂ വിവേകമില്ലാത്ത മനുഷ്യൻ്റെ നിലവാരമെന്താണ്?

“വിജാതീയര്‍ ചെയ്യാനിഷ്ടപ്പെടുന്നതുപോലെ, അഴിഞ്ഞാട്ടത്തിലും ജഡമോഹത്തിലും മദ്യപാനത്തിലും മദിരോത്‌സവത്തിലും നിഷിദ്ധമായ വിഗ്രഹാരാധനയിലും മുഴുകി നിങ്ങള്‍ മുമ്പു വളരെക്കാലം ചെലവഴിച്ചു. (1 പത്രോ 4:3) ഇനി, “നിങ്ങള്‍ വീഞ്ഞുകുടിച്ച് ഉന്‍മത്തരാകരുത്. അതില്‍ ദുരാസക്തിയുണ്ട്. മറിച്ച്, ആത്മാവിനാല്‍ പൂരിതരാകുവിന്‍ ” (എഫേ 5:18)മദ്യലഹരിയിൽ വ്യാപരിക്കാതെ പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം (റോമാ 13:13 )

നിറുത്തും മുമ്പ്,”മദ്യപാനവും മദിരോത്സവവും ജഡത്തിന്റെ വ്യാപാരങ്ങളാണ് ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളിലും എര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല”(ഗലാ: 5:19-21) – സൈ

Simon Varghese

Share News