“തെല്ലും ഭയം ഇല്ലാതെ ഒരു സ്ത്രീ മുന്നോട്ടു വരികയും മുന്നിൽ കണ്ട വാഹനത്തിൽ കയറ്റി യാത്രയിൽ പ്രാഥമിക ശ്രുശ്രുഷ – CPR കൊടുത്ത് ഹൃദയമിടിപ്പ് പുനസ്ഥാപിച്ചു ശ്വാസോച്ഛ്വാസത്തിന് വഴിയൊരുക്കി, പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.”
ഇതൊരു നന്ദികുറിപ്പ് ആണ്.
പറഞ്ഞില്ലെങ്കിൽ വലിയ നന്ദികേട് ആയതു കൊണ്ട് കുറിപ്പ് ഇടുകയാണ്.
02-02-2023 രാവിലെ 8.00 ന് കണ്ടെയ്നർ റോഡിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായ പരിക്ക് പറ്റി രക്തം വാർന്ന് കിടന്ന സ്ത്രീക്ക് മുന്നിൽ ഭയത്തോടെയും ആശങ്കയോടെയും പകച്ചു നിൽക്കാനേ ചുറ്റും കൂടിയ ആളുകൾ അടക്കം എല്ലാവർക്കും സാധിച്ചുള്ളൂ.
ഈ അവസരത്തിൽ തെല്ലും ഭയം ഇല്ലാതെ ഒരു സ്ത്രീ മുന്നോട്ടു വരികയും മുന്നിൽ കണ്ട വാഹനത്തിൽ കയറ്റി യാത്രയിൽ പ്രാഥമിക ശ്രുശ്രുഷ – CPR കൊടുത്ത് ഹൃദയമിടിപ്പ് പുനസ്ഥാപിച്ചു ശ്വാസോച്ഛ്വാസത്തിന് വഴിയൊരുക്കി, പരമാവധി വേഗത്തിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
ചികിത്സ തുടങ്ങാൻ ഉള്ള നിർദ്ദേശവും നൽകി വസ്ത്രത്തിലും ശരീരത്തിലും രക്തവുമായിതിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ, ഒരു നന്ദിവാക്ക് പോലും കേൾക്കാൻ നിൽക്കാതെ പോയ അവർ യൂണിഫോമിൽ തിരികെ വന്നു,എറണാകുളം കസബ പോലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റ്റി.നിഷാമോൾഅനക്കം ഒന്നുമില്ലാതെ കിടന്ന സ്ത്രീയെ കൃത്യ സമയത്ത് CPR നൽകാൻ സാധിച്ചതാണ് അപകട നില തരണം ചെയ്യാൻ ഏറെ സഹായകമായതെന്ന് അറിയുന്നു.
ചെറിയ ശതമാനം ആളുകൾ ചെയ്യുന്ന കുറ്റങ്ങളുടെ ഭാരം സേനയിലെ മുഴുവൻ പോലീസ്കാരുടെയും ചുമലിൽ ഇടുമ്പോൾ ഇവർ ചെയ്യുന്ന മികവിനെയും ഉയർത്തിക്കാണിക്കണം എന്ന് തോന്നി.
Vikram Ramachandran