ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്

Share News

കൊറോണ വൈറസ് പ്രധാനമായും ശ്വാസകോശത്തേയാണ് ഗുരുതരമായി ബാധിക്കുന്നത്. അതിനാല്‍ തന്നെ മൂക്കിനും വായ്ക്കും വലിയ സംരക്ഷണം നല്‍കേണ്ടതുണ്ട്. ഇതിനായാണ് മാസ്‌കുകള്‍ ഉപയോഗിക്കുന്നത്. മറ്റ് ആളുകളുടെ കൂടെ നിന്ന് സംസാരിക്കുമ്പോള്‍ ഒരു കാരണവശാലും മാസ്‌ക് താഴ്ത്തിയിട്ട് സംസാരിക്കരുത്. ഇതേറെ അപകടമാണ്. മാസ്‌ക് വച്ചുകൊണ്ടു തന്നെ സംസാരിക്കാന്‍ ശീലിക്കണം. ഒരു മാസ്‌ക് 6 മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈര്‍പ്പമുള്ളതോ നനഞ്ഞതോ ആയ മാസ്‌കുകള്‍ ധരിക്കരുത്. മാസ്‌ക് ഇടയ്ക്കിടെ കൈ കൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ല. അബദ്ധവശാല്‍ സ്പര്‍ശിച്ചാല്‍ കൈകള്‍ സോപ്പുപയോഗിച്ചോ ആള്‍ക്കഹോള്‍ […]

Share News
Read More

കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ.

Share News

ഡോ .ടി .എം തോമസ് ഐസക് മനുഷ്യജീവന്റെ വിലയെന്ത്? കുറച്ചുപേർ മരിച്ചാലും സമ്പദ്ഘടന പ്രവർത്തിച്ചേതീരൂവെന്നാണ്പ്രസിഡന്റ് ട്രംപ് പറയുന്നത്. മരണം കൊണ്ടുള്ള നഷ്ടത്തേക്കാൾ വലുതാണ് സമ്പദ്ഘടന അടച്ചിട്ടാലുള്ള നഷ്ടം എന്നാണ് അദ്ദേഹത്തിന്റെ കണക്ക് കൂട്ടൽ. രണ്ടു ലക്ഷം പേർ മരിച്ചാലും കുഴപ്പമില്ലെന്ന് ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു.കൊളംബിയ സർവ്വകലാശാലയിലെ ഒരുകൂട്ടം സാമ്പത്തിക വിദഗ്ധർ ശരാശരി അമേരിക്കൻ പൗരന്റെ മരണം എന്തു നഷ്ടമുണ്ടാക്കുമെന്ന് കണക്കു കൂട്ടി. 10 ലക്ഷം ഡോളർ എന്നാണ് അവരുടെ നിഗമനം. കൊവിഡ് ബാധിച്ചു മരിക്കുന്നവരിൽ നല്ലൊരു […]

Share News
Read More

പിന്നാക്ക വിഭാഗ വികസന കോർപറേഷൻ 650 കോടിയുടെ പദ്ധതി നടപ്പാക്കും

Share News

കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ കോവിഡിന്റെ പശ്ചാത്തലത്തിൽ 650 കോടി രൂപയുടെ വായ്പാ പദ്ധതികൾ  നടപ്പിലാക്കും. ലോക്ഡൗണിനെ തുടർന്ന് വരുമാനമില്ലാതായ സംരംഭകർക്ക് ഇവ പുനരാരംഭിക്കുന്നതിന് പരമാവധി 5 ലക്ഷം രൂപ വരെ 6 ശതമാനം വാർഷിക പലിശ നിരക്കിൽ പ്രവർത്തന മൂലധനവായ്പ അനുവദിക്കും. ‘സുഭിക്ഷ കേരളം’- പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിനായി ഒബിസി വിഭാഗത്തിൽപ്പെട്ട വ്യക്തിഗത വനിതാ സംരംഭകർക്ക് അവരുടെ വീടുകളിലും പരിസരങ്ങളിലുമായി കൃഷി, മത്സ്യം വളർത്തൽ, പശു/ആടുവളർത്തൽ, പൗൾട്രിഫാം എന്നിവ ആരംഭിക്കുന്നതിന് പരമാവധി 2 ലക്ഷം […]

Share News
Read More

കോവിഡ് കാലത്തെ മറ്റൊരു അഴിമതി – രമേശ് ചെന്നിത്തല തത്സമയം സംസാരിക്കുന്നു

Share News

സ്മാർട് ഫോണും ഇന്റർനെറ്റ് സൗകര്യവും ടിവിയും ഇല്ലാത്ത കുട്ടികളെ വഴിയിൽ ഉപേക്ഷിക്കരുത് കോവിഡ് കാലത്ത് കുട്ടികൾക്കിടയിൽ സാമൂഹ്യ അകലം പാലിക്കുക അസാധ്യമായതിനാൽ ഓൺലൈൻ വിദ്യാഭ്യാസ രീതി അവലംബിച്ചത് സ്വാഗതാർഹം തന്നെ.. പക്ഷെ പൊതുവിദ്യാലയങ്ങളിലെ 2.6 ലക്ഷം കുട്ടികൾക്ക് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലെന്ന് സമഗ്ര ശിക്ഷ കേരള കണ്ടെത്തിയിരുന്നു. യഥാർത്ഥ കണക്ക് ഇതിന്റെ പലമടങ്ങ് ആണ്.ആദിവാസി- പിന്നോക്ക – മത്സ്യതൊഴിലാളി മേഖലകളിൽ നിന്ന് വരുന്ന ഭൂരിപക്ഷം കുട്ടികളെ അക്ഷരാർത്ഥത്തിൽ പുറംതള്ളികൊണ്ടാണ് വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്… ദുർബല […]

Share News
Read More

4 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ

Share News

കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്.‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉൽപത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും […]

Share News
Read More

ഇളവുകള്‍ വന്നാലും അതിജീവിക്കാന്‍ ജാഗ്രത

Share News

കൈ കഴുകൂ മാസ്‌ക് ധരിക്കൂ ഓരോരുത്തര്‍ക്കും വേണം കരുതൽ  സംസ്ഥാനത്ത് ലോക് ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ വരുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ നിന്നും ആരും പിന്നോട്ട് പോകാന്‍ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കൊറോണയോടൊപ്പം ജീവിക്കേണ്ട അവസ്ഥയാണ് ലോകത്തിന് വന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയും ഇത് സൂചിപ്പിച്ചു കഴിഞ്ഞു. പ്രതിരോധ വാക്‌സിനോ മരുന്നുകളോ കണ്ടെത്തുന്നതുവരെ കര്‍ശനമായ നിയന്ത്രണങ്ങളോടെ ജീവിതവൃത്തികള്‍ നടത്താന്‍ ഓരോരുത്തരും നിര്‍ബന്ധിതരാണ്. കൂടുതല്‍ മേഖലകളില്‍ ഇളവ് വരുന്നതോടെ സമൂഹവുമായി ഇടപെടേണ്ട അവസ്ഥയുണ്ടാക്കുന്നു. കൊറോണ വൈറസില്‍ […]

Share News
Read More

തിരികെയെത്തുന്ന പ്രവാസികൾക്ക് വിവരശേഖരണ പോർട്ടൽ

Share News

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന പ്രവാസി മലയാളികൾക്ക് സംരഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും സഹായിക്കുന്നതിനായി വ്യവസായ വകുപ്പ് പ്രവാസി വിവവരശേഖരണ പോർട്ടൽ തുടങ്ങി . പോർട്ടലിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. പ്രവാസികൾക്ക് അവരുടെ അടിസ്ഥാന വിവരങ്ങൾ, നൈപുണ്യ വിശദാംശം, താത്പര്യമുള്ള മേഖല എന്നിവ പോർട്ടലിൽ രേഖപ്പെടുത്താം. സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പദ്ധതി സംബന്ധിച്ച വിശദവിവരങ്ങളും നൽകാം. വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റ് www.industry.kerala.gov.in  ൽ പ്രവാസി വിവരശേഖരണ പോർട്ടൽ ലിങ്ക് ലഭിക്കും. കെൽട്രോണാണ് പോർട്ടൽ […]

Share News
Read More

താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍

Share News

തിരുവനന്തപുരം:കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനത്ത് താത്കാലികമായി വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പിന്‍വലിച്ചെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.ലോക്ക് ഡൗണിന് മുമ്പുള്ള നിരക്ക് പുനസ്ഥാപിച്ചു.മുഴുവന്‍ സീറ്റിലും ആളുകളെ കയറ്റാം.എന്നാല്‍ ആളുകളെ നിര്‍ത്തി യാത്ര അനുവദിക്കില്ലെന്നും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു. നാളെ മുതല്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് തുടങ്ങും. 2190 ഓര്‍ഡിനറി സര്‍വീസ് ഉള്ളത്. നിരക്ക് വര്‍ദ്ധന വേണമെന്ന് കെഎസ്‌ആര്‍ടിസിയും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ചര്‍ച്ചചെയ്യുമെന്നും മന്ത്രി പറഞ്ഞു . അതേസമയം സംസ്ഥാനത്ത് അന്തര്‍ജില്ലകളിലേക്കുള്ള പൊതുഗതാഗതം പുനരാരംഭിച്ചു. സംസ്ഥാനത്ത സ്വകാര്യ ബസ് […]

Share News
Read More

റോമൻ തെരുവുകളിൽ കഴിയുന്നരോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു ആംബുലൻസുകൾ

Share News

സുനിൽ ജോർജ്റോ വത്തിക്കാൻ റോമൻ തെരുവുകളിൽ കഴിയുന്നവർക്കുവേണ്ടിപാപ്പയുടെ ഔദ്യോഗിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള സമിതിയിലൂടെ ലഭ്യമാക്കിയ ആംബുലൻസുകൾ , പെന്തക്കുസ്താ ദിനത്തിൽ ഫ്രാൻസിസ് പാപ്പ ആശീർവദിക്കുന്നു. ആംബുലൻസുകൾ രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനു പുറമെ മൊബൈൽ ക്ലിനിക്കായും ഉപയോഗിക്കും.

Share News
Read More