24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്ക് കോവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 77,266 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 33.87 ലക്ഷമായി. നിലവിൽ രാജ്യത്ത് 33,87,501 പേർക്കാണ് കോവിഡ് 19 ബാധിച്ചത്. ഇതിൽ 7,42,023 പേർ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 25,83,948 പേരാണ് കോവിഡ് മുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,057 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. 61,529 കോവിഡ് മരണങ്ങളാണ് ഇന്ത്യയിൽ ഇതുവരെ […]
Read Moreമികച്ചത് മാത്രം മറ്റുള്ളവർക്ക് നൽകുക! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 28 08 2020
സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]
Read Moreവിലക്ക് നീക്കി: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം
തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും പൂക്കള്‍ വില്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. പൂക്കൾ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ […]
Read Moreമദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മദര്‍ തെരേസ തന്നെ സന്ദര്‍ശിച്ച സന്ദര്‍ഭം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു. പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് പനിച്ചു കിടക്കുകയായിരുന്നു. മദര്‍ കിടക്കയ്ക്ക് അരുകില്‍ വന്നിരുന്നു തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. ഒരുപാട് വര്‍ഷക്കാലം അങ്ങനെ പ്രവര്‍ത്തിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും സൗഹൃദം […]
Read Moreസെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് വരുന്നതോടെ തീപിടിത്തത്തെ കുറിച്ച് വ്യക്തത വരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുളള സംഘം ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഇനി ഇത്തരത്തിലുളള സംഭവം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ […]
Read Moreമത്സ്യത്തൊഴിലാളികൾക്ക് രക്ഷയൊരുക്കി മറൈൻ ആംബുലൻസുകൾ
പ്രതീക്ഷയ്ക്ക് ഫ്ളാഗ് ഓഫ്, പ്രത്യാശയും കാരുണ്യയും നീരണിഞ്ഞുഎറണാകുളം : മത്സ്യത്തൊഴിലാളികൾക്ക് രക്ഷാകവചമൊരുക്കി മൂന്ന് അത്യാധുനിക മറൈൻ ആംബുലൻസുകൾ കടല്‍പ്പരപ്പിലേക്ക്. ആദ്യത്തെ ആംബുലന്‍സ് പ്രതീക്ഷയുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. മറ്റ് രണ്ട് ആംബുലന്‍സുകളായ പ്രത്യാശ, കാരുണ്യ എന്നിവയും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ നീരണിഞ്ഞു. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, ഫിഷറീസ് വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് ഈ യാനങ്ങളെ വെള്ളത്തിലിറക്കിയത്.മത്സ്യബന്ധനത്തിനിടെ ഉണ്ടാകുന്ന അപകടങ്ങളിൽ കാര്യക്ഷമമായ രക്ഷാപ്രവര്‍ത്തനവും ദുരന്തമുഖങ്ങളില്‍ […]
Read Moreഅച്ഛൻ ബസ് ഡ്രൈവർ , മകൾ കണ്ടക്ടർ..
ഇരിങ്ങാലക്കുട: ഘണ്ഠാകർണൻ ബസിൽ കയറുന്നവരെല്ലാം ഡ്രൈവർ ഗോപകുമാറിനോട് ചോദിക്കും. ഇതാരാ പുതിയ കണ്ടക്ടർ. എന്റെ മകൾ ശ്രദ്ധ- മറുപടി പറഞ്ഞ് ഗോപി അഭിമാനത്തോടെ മകളുടെ മുഖത്തേയ്ക്ക് നോക്കും. 25 വർഷമായി ഇരിങ്ങാലക്കുട-ആമ്പല്ലൂർ – എറവക്കാട് റൂട്ടിലോടുന്ന ഘണ്ഠാകർണൻ ബസിന്റെ ഉടമയും ഡ്രൈവറുമാണ് പടിയൂർ സ്വദേശി കാറളത്തുവീട്ടിൽ ഗോപകുമാർ. മകൾ കെ.ജി. ശ്രദ്ധയാണ് കണ്ടക്ടർ. പ്ലസ്ടു കഴിഞ്ഞ് സി.എ. ഇന്റർമീഡിയറ്റ് പാസ്സായി ഫൈനലിന് തയ്യാറെടുക്കുകയായിരുന്നു ശ്രദ്ധ. അതിനിടെയാണ് കോവിഡിന്റെ വരവ്. മൂന്നുമാസം ബസ് ഓടിയില്ല. മൂന്നുവർഷം മുമ്പാണ് പഴയ […]
Read More