വീടിന്റെ അടുത്തുള്ളവർക്ക് കോവിഡ് വന്നാൽ ചെയ്യേണ്ടത്.?
നിങ്ങളുടെ വീടിനു അടുത്തുള്ള ഒരു വ്യക്തിക്കോ അതോ ഒരു കുടുംബത്തിനോ കോവിഡ് വന്നാൽ എന്താണ് ചെയ്യേണ്ടത്.? എത്നിക് ഹെൽത്ത് കോർട്ട് വിശദീകരിക്കുന്നു
Read Moreകോവിഡ് 19: മെയ് 7ന് ഭാരതത്തില്‍ ഉപവാസ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് സിബിസിഐ
മുംബൈ: ഭാരതത്തില്‍ കോവിഡ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മെയ് 7ന് രോഗികള്‍ക്ക് വേണ്ടി ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കണമെന്ന ആഹ്വാനവുമായി ദേശീയ കത്തോലിക്ക മെത്രാന്‍ സമിതി (സി.ബി.സി.ഐ). കൊറോണയുടെ രണ്ടാം വരവ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുനാമിപോലെയാണെന്നു സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഇതുസംബന്ധിച്ച് ഇന്നലെ പുറത്തിറക്കിയ കത്തില്‍ പറയുന്നു. പകര്‍ച്ചവ്യാധി അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുവാന്‍ ഇരിക്കുന്നതേ ഉള്ളൂയെന്ന മുന്നറിയിപ്പും കത്തിലുണ്ട്. ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, […]
Read Moreകോവിഡ് വാക്സിൻഅർഹതയുള്ളവർക്കെല്ലാംസൗജന്യമായി നൽകണമെന്ന് പ്രൊ ലൈഫ് സമിതി
കൊച്ചി:അർഹതയുള്ള മുഴുവൻ വ്യക്തികൾക്കും വേഗത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുവാൻ സർക്കാർ ശ്രദ്ധിക്കണമെന്ന് കെസിബിസിപ്രൊ ലൈഫ് സമിതി അവശ്യപ്പെട്ടു. വാക്സിൻ എല്ലാവരിലേക്കും എത്തിക്കുവാൻ സാമ്പത്തിക ശേഷിയുള്ള വ്യക്തികളും പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളെ സഹായിക്കുവാനും മുന്നോട്ടുവരണമെന്ന് പ്രസിഡൻ്റ് സാബു ജോസ് ആവശ്യപ്പെട്ടുജനങ്ങളുടെ ജീവനും ജീവിതത്തിനും സുരക്ഷിതത്തം ഉറപ്പാക്കുവാനുള്ള ചുമതലകളിൽ വിട്ടുവീഴ്ചഉണ്ടാകരുത്.കമ്പനികൾ സി എസ് ആർ ഫണ്ടിൽ ഒരു ഭാഗം വാക്സിൻ വാങ്ങാൻ സർക്കാരിന് നൽകാൻ ശ്രദ്ധിക്കണം. തദേശ സ്ഥാപനങ്ങൾ ഒരു വിഹിതം ഇതിനായി മാറ്റി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read Moreഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും കഴിഞ്ഞില്ലല്ലോ!
ഫ്രാൻസിൽ കോവിഡ് മരണസംഖ്യ കഴിഞ്ഞയാഴ്ച ഒരു ലക്ഷം കടന്നപ്പോൾ അന്നാട്ടുകാരിയായ Julie Grasset, ആ ഒരു ലക്ഷത്തിലൊരാളായ തന്റെ അപ്പനെ ഓർത്തു. 2020 മാർച്ച് 25! കോവിഡ് ബാധിച്ച് അപ്പൻ മരിച്ചെന്ന വാർത്ത കേട്ട് പാരീസ് നഗരത്തിന്റെ പ്രാന്തപ്രദേശത്തു നിന്ന് പാഞ്ഞെത്തിയ മകളുടെ നേർക്ക് ഒരു പേടകത്തിലടച്ച ഒരു പിടി ചാരം വച്ചു നീട്ടി അവർ പറഞ്ഞു: “ഇതാ നിങ്ങളുടെ പിതാവ്!” ഹൃദയം നൊന്തിട്ട് മകൾ ഒരു വാക്കുമുരിയാടിയില്ല. അവസാനമായി അപ്പന്റെ മുഖം ഒന്നു കാണാൻ പോലും […]
Read Moreപുസ്തകദിനാശംസകൾ.
വിശ്വ സാഹിത്യത്തിലെ അതികായരായ ഷേക്സ്പിയർ, മിഗ്വെൽ ഡി സെർവാന്റെസ്, ഗാർസിലാസോ ഡേ ലാ വെഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23. ഈ മഹാന്മാരോടുള്ള ആദര സൂചകമായാണ് ഈ ദിനം ലോക പുസ്തക ദിനമായി ആചരിക്കാൻ 1995- ലെ യുനെസ്കോ പൊതു സമ്മേളനത്തിൽ തീരുമാനിച്ചത്.ഓരോ ദിവസവും പുതിയ പുതിയ വായനാനുഭവങ്ങൾ എല്ലാ പുസ്തക സ്നേഹികൾക്കും ഉണ്ടാകട്ടെ.
Read Moreപെരുമ്പടവത്തിൻ്റെ ‘അശ്വാരൂഢൻ്റെ വരവ്’ എന്ന ക്ലാസിക് നോവൽ അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു.
അനിതയുമായുള്ള ജീവിതത്തിനു മൂന്നര പതിറ്റാണ്ടിന്റെ മധുരം. വിവാഹ വാർഷികത്തിൽ പലപ്പോഴും ഒരുമിച്ചുണ്ടാകുക പോലുമില്ല. എങ്കിലും വിശേഷ ദിവസങ്ങളിൽ വീട്ടിലെത്താനും കുടുംബത്തോടൊപ്പം കഴിയാനും ശ്രമിക്കാറുണ്ട്.കോവിഡിന്റെ പശ്ചാത്തലത്തിൽ വീട്ടിലിരിക്കാൻ തുടങ്ങിയതോടെയാണ് എല്ലാവരും വിശേഷ ദിനങ്ങളിൽ ഒരുമിച്ചുണ്ടാകാൻ തുടങ്ങിയത്. മുപ്പത്തി അഞ്ചാമത് വിവാഹ വാർഷികം ആയ ഏപ്രിൽ 23 പുസ്തകദിനം കൂടി ആയതിനാൽ ഒരു ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ നൽകാം എന്ന ആശയം മകൻ രമിത്താണ് പറഞ്ഞത്. മികച്ച ലൈബ്രറിയായി പേര് കേട്ട തിരുവനന്തപുരം നെല്ലിമൂട് ദേശാഭിവർദ്ധിനി ഗ്രന്ഥശാലയ്ക്ക് 35 പുസ്തകങ്ങൾ […]
Read Moreഅശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം?
കോവിഡിൽ നീറുന്ന വീട്ടകങ്ങൾ അശാന്ത മനസ്സുകൾക്ക്കൈത്താങ്ങേകാൻ നാംഉടനെ എന്തു ചെയ്യണം? രണ്ടാം തരംഗത്തോടെ മുമ്പത്തേക്കാൾ രൂക്ഷമായ പ്രശ്നങ്ങളിലേക്ക് നമ്മളെ വലിച്ചിടുകയാണ് കോവിഡ്. ചികിത്സാപ്രതിസന്ധികളും ആരോഗ്യപ്രശ്നങ്ങളും ഒരു വിധം കടന്നുകിട്ടാൻ സാധിച്ചാൽപ്പോലും,തൊഴിൽപ്രതിസന്ധികളും അതിന്റെ സന്തതിയായി വറുതിയും വ്യാപകമായി തുറിച്ചുനോക്കുമെന്നത് കാണാതിരിക്കാൻ പറ്റുന്നില്ല. അതിനേക്കാൾ മാരകമായ വിപത്ത് അപ്പോഴും നമ്മൾ കാണാതെ പോകലാണ് പതിവ്. കണ്ടാലും പരിഹാരത്തിന് സംവിധാനമൊരുക്കാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു മേഖലയാണത് – നമ്മുടെയൊക്കെ കുടുംബങ്ങളിലെ മാനസികാരോഗ്യത്തെക്കുറിച്ചാണ് പറയുന്നത്. കുട്ടികളും പ്രായംചെന്ന മാതാപിതാക്കളും തൊട്ട്, യുവതീയുവാക്കളും […]
Read Moreസംസ്ഥാനത്ത് ഇന്ന് 28,447 പേർക്ക് കോവിഡ്: 27 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധന്‍, വ്യാഴം ദിവസങ്ങളിലായി 2,90,262 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ […]
Read Moreരാജ്യത്ത് കോവിഡ് കുതിക്കുന്നു: ഇന്നലെ രോഗം ബാധിച്ചത് 3,32,730 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ 1,62,63,695 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 1,36,48,159 പേര്‍ രോഗമുക്തരായി. ഇതുവരെ കോവിഡ് മൂലം മരിച്ചത് 1,86,920 പേര്‍. നിലവില്‍ 34,28,616 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇന്നലെ വരെ 13,54,78,420 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് സ്ഥിതിഗതികള്‍ […]
Read More