സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻവെബ് പോർട്ടൽ പ്രവർത്തനം ആരംഭിച്ചിച്ചു

Share News

നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹം. അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണ്. നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിൻ്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുക എന്നതും അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ […]

Share News
Read More

രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന.|വി.എം.സുധീരൻ

Share News

ഒരു അഭ്യര്‍ത്ഥന : ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സ്‌നേഹപൂര്‍വ്വം വി.എം.സുധീരൻ

Share News
Read More

ഇന്നത്തെ ബെൻസ് കാറിന്റെ ചെറിയ ചരിത്രങ്ങളിലൊന്നാണിത്…|വെറുതെ ബെർത്ത ബെൻസ് എന്ന് ഗൂഗിളിൽ നോക്കിയാൽ മതി..

Share News

പെണ്ണൊരുത്തി “എന്താ പറഞ്ഞേ…?” മൂക്കിൻ്റെ തുമ്പത്തിരുന്ന കണ്ണട നേരെയാക്കി അവളെ അയാൾ സൂക്ഷിച്ചു നോക്കി. ചെളി പുരണ്ട വസ്ത്രങ്ങളുമായി ഫാർമസിയിലേക്ക് കേറി വന്നേക്കുന്നൊരു പെണ്ണ്… . പ്രാന്തിയാണെന്നാണ് ആദ്യം കരുതിയത്. ഇഷ്ടമില്ലായ്മയുടെ ലക്ഷണങ്ങൾ അയാളുടെ മുഖത്ത് പ്രകടമായി… അതിനെ ഗൗനിക്കാതെ തൻ്റെ ചോദ്യം വീണ്ടുമവൾ ആവർത്തിച്ചു. “എനിക്ക് പത്ത് ലിറ്റർ ലിഗ്രോയ്ൻ വേണം…”. അന്നത്തെ കാലത്ത് വസ്ത്രങ്ങളുടെ കറ കളയാൻ ഉപയോഗിച്ചിരുന്ന ദ്രാവകങ്ങളിലൊന്നാണത്… “വെറും ഒരു ലിറ്റർ ഉണ്ടെങ്കി നിൻ്റെ ഡ്രസിലെ മുഴുവൻ കറയും കളയാല്ലോ പെണ്ണേ…” […]

Share News
Read More

ഓരോ നാലു മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Share News

സ്ത്രീകളിലെ കാന്‍സര്‍ അഥവാ ഗൈനക്കോളജിക്കല്‍ കാന്‍സര്‍ഗൈനക്കോളജിക്കല്‍ കാന്‍സറുകളുടെ ലിസ്റ്റില്‍ സ്ത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറുകളും സ്തനാര്‍ബുദവും ആണ് ഉള്‍പ്പെടുന്നത്. സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സര്‍ സ്തനാര്‍ബുദം ആണ്. ഓരോ നാലു മിനിറ്റിലും ഇന്ത്യയില്‍ ഒരാള്‍ക്ക് സ്തനാര്‍ബുദം കണ്ടുപിടിക്കപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്തനാര്‍ബുദം സ്ത്രീകളിലാണ് കൂടുതലും കാണപ്പെടുന്നതെങ്കിലും കുറച്ചു ശതമാനം പുരുഷന്മാരിലും അത് കാണപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ സ്തനാര്‍ബുദത്തെ സത്രീകളില്‍ മാത്രം കാണപ്പെടുന്ന കാന്‍സറായിട്ട് കാണാന്‍ സാധിക്കില്ല. സ്ത്രീകളില്‍ മാത്രം കണ്ടുവരുന്ന ആറു കാന്‍സറുകള്‍/ ഗൈനക് […]

Share News
Read More

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍

Share News

വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍ ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്. സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി […]

Share News
Read More

ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…!|T.J Vinod MLA

Share News

ജോർജ് ചേട്ടാ… ഇത്തരത്തിൽ ഒരു വിട പറയൽ ഒരിക്കലും പ്രതീക്ഷിച്ചില്ല…! ഇന്നലെയും ഓഫീസിൽ വന്നിരുന്നു… മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനുള്ള ആളുകളുടെ പൂരിപ്പിച്ച അപേക്ഷ ഫോം നൽകിയിട്ട് കെ.വി.പി കൃഷ്ണകുമാർ എന്നെ അന്വേഷിച്ചാൽ ഞാൻ കോർപറേഷൻ ഓഫീസിലേക്ക് പോയിട്ടുണ്ട് എന്ന് പറയാൻ ഏല്പിച്ചിട്ട് ധൃതിയിൽ ഇറങ്ങി പോയത് മനസ്സിൽ ഇപ്പോഴും മായാതെ നില്കുന്നു. ധൃതിയിലുള്ള ആ യാത്ര പറച്ചിൽ അവസാന യാത്രപറച്ചിൽ ആവുമെന്ന് കരുതിയില്ല. അവസാന നിമിഷം വരെ കർമ്മനിരതനായ ഒരു പൊതുപ്രവർത്തകൻ… നടക്കാനിരിക്കുന്ന കോർപറേഷൻ ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ […]

Share News
Read More

ലിംഗനീതിയിൽ അധിഷ്ഠിതമായ സമൂഹം വാർത്തെടുക്കാൻ നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.-മുഖ്യമന്ത്രി |വനിതാ ദിന ആശംസകൾ.

Share News

ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ പ്രവർത്തനം ആരംഭിക്കുകയാണ്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ല സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം […]

Share News
Read More

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍

Share News

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. ലീഗ് ഉന്നതാധികാര സമിതിയോഗമാണ് സാദിഖലിയെ നേതാവായി തെരഞ്ഞെടുത്തത്. നിലവിലെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തെത്തുടര്‍ന്നാണ് സാദിഖലിയെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. സാദിഖലി തങ്ങളെ തെരഞ്ഞെടുത്ത വിവരം മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ ആണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 12 വർഷമായി മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലീ​ഗ് ഉന്നതാധികാര സമിതി അം​ഗമാണ്. എംകെ എസ്എസ്എഫ് […]

Share News
Read More