ഉന്നത വിദ്യാഭ്യാസം: കേരളം എവിടെ?|മുരളി തുമ്മാരുകുടി
ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് ‘ഇന്ത്യ ടുഡേ’യുടെ ‘The best colleges of India’ എന്ന പ്രത്യേക ലക്കം കാണുന്നത്. ഉടനെ വാങ്ങി. വിമാനം ടെക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ വായിച്ചുതുടങ്ങി. വായിച്ചും ചിന്തിച്ചും എട്ട് മണിക്കൂർ പോയതറിഞ്ഞില്ല. ആർട്സ്, സയൻസ്, എഞ്ചിനീയറിംഗ്, കൊമേഴ്‌സ്, മെഡിക്കൽ, ഡെന്റൽ സയൻസ്, ആർക്കിടെക്ച്ചർ, ലോ, മാസ് കമ്മ്യുണിക്കേഷൻ, ഹോട്ടൽ മാനേജ്‌മെന്റ്, ബി. ബി. എ., ബി. സി. എ., ഫാഷൻ ഡിസൈൻ, സോഷ്യൽ വർക്ക് എന്നിങ്ങനെ പതിനാല് വിഷയങ്ങളിൽ ഇന്ത്യയിലെന്പാടുമുള്ള കോളേജുകളെ […]
Read Moreജനങ്ങളാണ് രാജ്യത്തിന്റെ പ്രധാന സമ്പത്തും സ്രോതസ്സും.|സാബു ജോസ്
എതൊരു രാജ്യത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട സമ്പത്തും വികസന സ്രോതസും ആ രാജ്യത്തെ ജനങ്ങളാണ്. ലോകത്തില്‍ ജനിക്കുവാന്‍ അവസരം ലഭിച്ച വ്യക്തികള്‍ മറ്റു മനുഷ്യര്‍ക്കുകൂടി ജനിക്കുവാനും ജീവിക്കുവാനും അവസരവും സാഹചര്യവും ഒരുക്കുന്നതു നാടിന്റെ ജീവന്റെ (ജീവ )സംസ്‌കാരത്തിന്റെ സവിശേഷതയാണ് . സ്വാര്‍ത്ഥതയുള്ള വ്യക്തികള്‍ക്കും ഉപഭോഗസംസ്‌കാരത്തിനും വരും തലമുറയെ മുന്‍കൂട്ടി കാണുവാനും ആഗ്രഹിക്കുവാനും അവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിച്ചുകൊണ്ടും കുട്ടികള്‍ക്ക് ജന്മം നല്‍കുവാന്‍ സാധ്യമല്ല. രാജ്യത്തിന്റെ വികസനവും ജനസംഖ്യയും തമ്മില്‍ അഭേദ്യമായ ബന്ധങ്ങളുണ്ടെന്ന് ആധുനിക പഠനങ്ങളും അനുഭവങ്ങളും വ്യക്തമാക്കുന്നു. സ്‌നേഹ സംരക്ഷണ […]
Read Moreഎലിസബത്ത് കെ മാത്യുടീച്ചർ നിര്യാതയായി
എരമല്ലൂർ : എഴുപുന്ന സെന്റ് റാഫേൽസ് ഹയർ സെക്കണ്ടറി സ്ക്കൂൾ റിട്ട. അധ്യാപിക തട്ടാരു പറമ്പിൽ എലിസബത്ത് കെ മാത്യു (ദില്ലി – 66) നിര്യാതയായി. സംസ്കാരം ജൂലൈ 19 ചൊവ്വ രാവിലെ 11 ന് എഴുപുന്ന സെന്റ് റാഫേൽസ് പള്ളിയിൽ . ഭർത്താവ് മാത്യു തട്ടാരു പറമ്പിൽ (മാത്യൂസ് ഹാർഡ് വെയേഴ്സ് .എരമല്ലൂർ )മകൻ : നിഖിൽ മാത്യു (വിദ്യാർത്ഥി .എസ് എച്ച് കോളേജ് തേവര ) മുൻ മന്ത്രി ടി വി തോമസിന്റെ സഹോദരി […]
Read Moreബുദ്ധനും ശങ്കരനും പിന്നെ ഞാനും
രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി മുരളി തുമ്മാരുകുടി
Read Moreസന്തോഷ് ട്രോഫി താരം ബിബിന്‍ അജയന്പാരിതോഷികമായി ജനസേവ വക 7 സെന്റ് സ്ഥലം:വീടൊരുക്കാന്‍ സുമനസുകളുടെ സഹായം വേണം
ആലുവ ജനസേവ ശിശുഭവനിലെ സന്തോഷ് ട്രോഫി താരം ബിബന്‍ അജയന് ഇനി സ്വന്തമായി ഒരു വീട് കൂട്ടാം. ജനസേവ ശിശുഭവന്‍ തന്നെയാണ് അതിനായി സ്ഥലം നല്കുന്നത്. അത്താണിക്ക് സമീപം മേയ്ക്കാട് നേരത്തെ ബോയിസ്‌ഹോം പ്രവര്‍ത്തിച്ചിരുന്ന കോമ്പൗണ്ടില്‍ നിന്നാണ് 7 സെന്റ് സ്ഥലം നല്കുന്നത്. ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയുടെ നിര്‍ദ്ദേശപ്രകാരം പ്രസിഡന്റ് അഡ്വ. ചാര്‍ളിപോളിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ബിബിന് സ്ഥലം പാരിതോഷികമായി നല്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച രേഖകള്‍ ബിബിന് കൈമാറി. തന്റെ അമ്മയേയും […]
Read Moreകേരളത്തില്‍, “ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍”, ലോകത്തിലെ പ്രഥമ ടൂറിസം സര്‍വ്വകലാശാല ആരംഭിക്കുകയാണെങ്കിൽ കേരളം വീണ്ടും തിളങ്ങും.
കേരള ടൂറിസം യൂണിവേഴ്സിറ്റി 1994 മുതല്‍ കരിയര്‍ ഗൈഡന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന എനിക്ക് ഇതുവരെ പതിനഞ്ചിലധികം കരിയര്‍ ഗൈഡന്‍സ് ഡയറക്ടറികള്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞു. ലോകത്തിലാകെ മുവായിരത്തി അഞ്ഞൂറോളം തൊഴിൽ മേഖലകളാണുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ കൊവിഡ് കാലത്താണ് ലോകത്തിലെ ഓരോ തൊഴില്‍ മേഖലകളെക്കുറിച്ചും പ്രത്യേകമായി പഠിക്കുവാന്‍ തുടങ്ങിയത്. ടൂറിസത്തിലെത്തിയപ്പോഴാണ് ടൂറിസമാണ് നമ്മുടെ മുഖ്യവരുമാന മാർഗ്ഗങ്ങളിലൊന്നെങ്കിലും ടൂറിസം വിദ്യാഭ്യാസത്തിന് കേരളവും ഭാരതവും വേണ്ട പ്രാധാന്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് ബോധ്യപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഒരു മാസം ഈ മേഖലയെ ആഴത്തില്‍ പഠിച്ചു. […]
Read Moreനാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന് അപമാനമാണ്..|ഉമ തോമസ് എം എൽ എ
നാക്കിന് ലൈസൻസ് ഇല്ലാത്ത എം.എം. മണി യുടെ പ്രസ്താവനകൾ കേരളത്തിന് അപമാനമാണ്..MM മണി അറിയണം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ സംസാരിച്ച K K രമയുടെ ഇന്നത്തെ ജീവിതം അവരുടെ വിധിയല്ലCPM രമയുടെ ഭർത്താവ് TP ചന്ദ്രശേഖരനെ കൊന്നതാണ്..കെ.കെ രമ എം.എൽ.എയ്ക്കെതിരെ എം.എം മണി നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ പ്രതിഷേധിച്ച് നിയമസഭ വിട്ടിറങ്ങി, സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ എം.എം മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് നിയമസഭയ്ക്കു മുന്നിൽ പ്രതിഷേധിച്ചു.. ഉമ തോമസ് എം എൽ എ
Read Moreകേരളത്തിൻ്റെ അഭിമാനമായ എം.ടി വാസുദേവൻ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്.
കേരളത്തിൻ്റെ അഭിമാനമായ എം.ടി വാസുദേവൻ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ പ്രതിഭയാണ് എം. ടി. സാഹിത്യത്തിലും ചലച്ചിത്ര രംഗത്തും അദ്ദേഹം നൽകിയ സംഭാവനകൾ മലയാളിയുടെ കലാ ഭാവുകത്വത്തെ നിർമ്മിക്കുന്നതിൽ അനുപമമായ പങ്കാണ് വഹിച്ചത്. തൻ്റെ സൃഷ്ടികളിലൂടെ യാഥാസ്ഥിതിക മൂല്യങ്ങൾക്കും വർഗീയ രാഷ്ട്രീയ സംഹിതകൾക്കും എതിരെ എം.ടി ഉയർത്തിയ സ്വരം പുരോഗമന ചിന്തക്ക് എക്കാലവും പ്രചോദനം പകരും. പ്രിയ എം.ടിയ്ക്ക് ഹൃദയപൂർവം ആശംസകൾ നേരുന്നു. .മുഖ്യമന്ത്രി പിണറായി വിജയൻ
Read Moreകേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതി കെ-ഫോണിനെ ഔദ്യോഗിക ഇന്റർനെറ്റ് സേവനദാതാവായി കേന്ദ്രസർക്കാർ അംഗീകരിച്ചത് അഭിമാനർഹമായ നേട്ടമാണ്.
കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡിന് (കെ-ഫോൺ) ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസ് നൽകിക്കൊണ്ട് കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിറക്കി. കേരളത്തിന്റെ അഭിമാന പദ്ധതിക്ക് സംസ്ഥാന പരിധിക്കകത്ത് ഇന്റർനെറ്റ് സേവന സൗകര്യങ്ങൾ നൽകാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ സ്വന്തമായി ഐഎസ്പി ലൈസൻസും ഇന്റർനെറ്റ് പദ്ധതിയുമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കെ-ഫോൺ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഐഎസ്പി കാറ്റഗറി ബി ലൈസൻസ് ഒരു സർവീസ് മേഖലാപരിധിക്കകത്ത് […]
Read More