വിഴിഞ്ഞം തുറമുഖം പിറന്നത് ഡി. ബാബുപോളിന്റെ തലയില്‍; സ്വപ്‌നമെന്ന് പരിഹസിച്ച കാലഹരണപ്പെട്ട മസ്തിഷ്‌കത്തിന് കാലത്തിന്റെ മറുപടിയായി വിഴിഞ്ഞം അന്താരാഷ്ട്ര സീ പോര്‍ട്ട് |Vizhinjam International Seaport

Share News

വിഴിഞ്ഞത്ത് ഒരു ബങ്കറിങ്ങ് തുറമുഖം നിര്‍മ്മിക്കുകയെന്ന എന്ന ആശയം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന ഡോ. ഡി. ബാബുപോളിന്റേതായിരുന്നു. 1989-91 കാലഘട്ടത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ തലപ്പത്ത് എത്തിയപ്പോഴായിരുന്നു ബാബു പോള്‍ ഈ ആശയം മുന്നോട്ട് വെച്ചത്. സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രയോജനം കിട്ടുമെന്ന ബാബു പോളിന്റെ ആശയം അന്നത്തെ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഗുലാത്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അത് ഒരു മുന്‍ഗണനയായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. പിന്നീട്, ഗുലാത്തിക്ക് പകരം വന്ന ‘കാലാഹരണപ്പെട്ട മസ്തിഷ്‌കമാകട്ടെ’ വിഴിഞ്ഞം […]

Share News
Read More

കോടതികൾക്ക് മുന്നിൽ കുമ്പിടുന്നത് എന്തിന് ?|പൊതുനീതിയുടെ സംരക്ഷകരായാണ് അഭിഭാഷകരെ കണക്കാക്കുന്നത്.

Share News

|..അഭിഭാഷകർ മൗലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നു. കോടതികള്‍ നീതിയുടെ ദേവാലയമാണങ്കിലും ജഡ്ജിമാരെ ദൈവങ്ങളായി കരുതി തൊഴുത് വീഴേണ്ടതില്ല; എന്ന ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നടത്തിയ അഭിപ്രായപ്രകടനം ചർച്ച ആയല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വരുന്നവര്‍ അത്യാവശ്യം മാന്യതയും ഔചിത്യബോധവും പാലിക്കണമെന്നല്ലാതെ തൊഴുതു പറയേണ്ട കാര്യമില്ല. തനിക്കെതിരേ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴുകൈയും കണ്ണീരുമായി കോടതിയെ സമീപിച്ച ഹര്‍ജിക്കാരിയോടാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇത് അഭിഭാഷകരാടല്ല ഉദ്ദേശിച്ചതെന്ന് വ്യക്തം. കാരണം അഭിഭാഷകരും കോടതിയും പരസ്പരം കുമ്പിടുന്നവരാണ്. ഭരണഘടനാപരമായ അവകാശത്തിനു വേണ്ടിയാണ് […]

Share News
Read More

കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു.

Share News

കേരളത്തിന്റെ വികസനക്കുതിപ്പിൽ നാഴികക്കല്ലാവുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർണായകമായ ഒരു ഘട്ടം പൂർത്തിയായിരിക്കുന്നു. തുറമുഖത്ത് ആദ്യമായി ഹെവി ലോഡ് കാരിയർ ‘ഷെൻ ഹുവ 15’ എത്തിയതോടെ ലോക തുറമുഖ ഭൂപടത്തിലേക്കുള്ള വിഴിഞ്ഞത്തിന്റെ പ്രയാണം അതിവേഗം സാധ്യമാവുകയാണ്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളുമാണ് ഇതുവഴി സൃഷ്ടിക്കപ്പെടാൻ പോകുന്നത്. അത്യാധുനിക ഗതാഗത സംവിധാനങ്ങളും ചരക്കുനീക്കത്തിനുള്ള സൗകര്യങ്ങളും പശ്ചാത്തല സൗകര്യവികസനവുമൊരുക്കി കേരളത്തിന്റെ മുഖഛായ മാറ്റാൻ വിവിധ പദ്ധതികൾ എൽഡിഎഫ് സർക്കാർ നടപ്പിലാക്കി വരികയാണ്. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിനുള്ള പ്രധാന ഹബ്ബായി വിഴിഞ്ഞം […]

Share News
Read More

സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

ഇന്ത്യൻ ശിക്ഷാ നിയമം 1860|1860 ഒക്ടോബർ ആറിനാണ് ഇന്നുള്ള ഇന്ത്യൻ ശിക്ഷാ നിയമം അംഗീകരിക്കപ്പെട്ടത്.

Share News

നിയമം നിലവിൽ വന്നതാകട്ടെ, 1862 ജനുവരി ഒന്ന് മുതല്ക്കും. ഇന്ത്യയിൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നവർക്ക് നൽകപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന ഏകീകൃത കോഡ് ആണിത്.ഇന്ത്യയ്ക്ക് പൊതുവായി ഒരു ശിക്ഷാനിയമം ആവശ്യമായതിനാൽ നിയമമാക്കപ്പെട്ട ഒരുകൂട്ടം നിയമങ്ങൾ അടങ്ങിയതാണ്‌ ഇന്ത്യൻ ശിക്ഷാനിയമം 1860. പഴയ ശിക്ഷാ നിയമം ഇപ്പോൾ പരിഷ്കരിച്ച് ‘ഭാരതീയ നിയമ സംഹിത’ ആക്കുവാൻ ആണല്ലോ പുതിയ നീക്കം. ശിക്ഷാ നിയമത്തിൽ പറഞ്ഞിട്ടുള്ളതിനു വിരുദ്ധമായോ വീഴ്ചവരുത്തിയോ ഇന്ത്യയ്ക്കുള്ളിൽ പ്രവർത്തിച്ച് കുറ്റക്കാരനാകുന്ന ഏതൊരു വ്യക്തിയേയും ഈ നിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് ശിക്ഷാർഹനായി […]

Share News
Read More

പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്.

Share News

പതിറ്റാണ്ടുകൾ നീണ്ട കേരളത്തിന്റെ കാത്തിരിപ്പിന് അറുതി വരുത്തി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യത്തെ കപ്പൽ നാളെ (ഒക്ടോബർ 15ന്) എത്തിച്ചേരുകയാണ്. ഷെൻ ഹുവ -15 എന്ന ചരക്കുകപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടുന്നതോടെ നാടിന്റെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തിൽ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താൻ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്പത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കും. രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു […]

Share News
Read More

കൊലക്കളമാകുന്ന ഗർഭപാത്രം | കുഞ്ഞിനെ കൊല്ലുവാൻ അനുമതിതേടി അമ്മ സുപ്രിംകോടതിയിൽ | ദീപിക മുഖപ്രസംഗം.

Share News

കൊലക്കളമാകുന്ന ഗർഭപാത്രം – ദീപിക എഡിറ്റോറിയൽ, 14 ഒക്ടോബർ യുദ്ധരംഗത്ത്‌ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളുടെ വേദനയിൽ ലോകം തേങ്ങുമ്പോഴാണ്‌ അമ്മയുടെ ഗർഭപാത്രത്തെ കൊലക്കളമാക്കാൻ അമ്മതന്നെ കോടതിയെ സമീപിക്കുന്നത്‌. നമ്മുടെ മനുഷ്യാവകാശ വായാടിത്തങ്ങളും ധാർമിക പ്രഭാഷണങ്ങളുമൊക്കെ സ്വാർഥതയുടെയും നുണയുടെയും ചെളിപുരണ്ടതാണെന്നു ചുണ്ടിക്കാണിക്കാൻ നാം ഗർഭപാത്രത്തിലിട്ടു കൊന്നുതള്ളിയ കുഞ്ഞുങ്ങളുടെ ആത്മാവിനുപോലും കഴിയാതെ വന്നിരിക്കുന്നു. തന്നെ കൊല്ലാൻ അനുമതി തേടി അമ്മ നിയമത്തിന്റെ വഴി തേടുകയാണെന്നറിയാതെയാണ്‌ ആ കുഞ്ഞ്‌ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ഗർഭപാത്ര ത്തിൽ സുഖസുഷുപ്തിയിലാണ്ടിരിക്കുന്നത്‌. 26- ആം ആഴ്ചയിലെ ഗർഭഛിദ്രത്തിന്‌ […]

Share News
Read More

വ്യാജ ലൈസൻസ് കൈവശം വെച്ചയാളെ അറസ്റ്റ് ചെയ്തു

Share News

കാസർഗോഡ് ആർ.ടി.ഓ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് വ്യാജ ലൈസൻസ് കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂരിലെ ബഷീർ മൻസിൽ ,അബ്ദുൽ റഹ്മാൻ മകൻ ഉസ്മാനെയാണ് വ്യാജലൈസന്‍സ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് വ്യാജലൈസൻസ് നിർമ്മിക്കാൻ ഒത്താശ ചെയ്ത എസ് ആൻഡ് എസ് ഡ്രൈവിംഗ് സ്കൂളിലെ പ്രൊപ്രൈറ്റർ ശ്രീജിത്തിനെയും അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്റ് എ.എം.വി ഐ മാരായ ശ്രീ.ജിജോ വിജയ് സി.വി വിജേഷ് പി വി, ഡ്രൈവർ മനോജ് കുമാർ […]

Share News
Read More

ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.

Share News

ഇടുക്കിയെ മിടുക്കിയാക്കണമെങ്കിൽ വ്യവസായങ്ങൾ കടന്നുവരേണ്ടതുണ്ടെന്ന കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിൽ ഒരു വ്യവസായ പാർക്ക് ആരംഭിക്കുന്നതിനുള്ള തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിൽ ഏറ്റവും ഗുണമേന്മയുള്ള സുഗന്ധവ്യഞ്ജന വസ്തുക്കളുടെ ഉൽപാദനവും വിപണനവും ലക്ഷ്യമിട്ടുകൊണ്ട് കിൻഫ്ര സ്പൈസസ് പാർക്ക് എന്ന ആശയം ഉടലെടുക്കുന്നത് ഇവിടെനിന്നാണ്. സുഗന്ധവ്യഞ്ജന വ്യവസായത്തിൽ രാജ്യത്ത് തന്നെ ഒന്നാമതുള്ള കേരളത്തിൽ അതിവേഗം പദ്ധതി പൂർത്തിയാക്കാൻ നമുക്ക് സാധിച്ചു. ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം 15ന് കിൻഫ്ര സ്പൈസസ് പാർക്ക് സംരംഭകർക്കായി തുറന്നുകൊടുക്കുകയാണ്. […]

Share News
Read More

വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി ഒക്ടോബര്‍ 17ന് ഉപവാസ പ്രാര്‍ത്ഥന: ആഹ്വാനവുമായി ജെറുസലേം പാത്രിയാർക്കീസ്

Share News

ജെറുസലേം: വിശുദ്ധ നാട്ടില്‍ സമാധാനം സംജാതമാകാന്‍ ഉപവാസ പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി ജെറുസലേം ലത്തീന്‍ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബറ്റിസ്റ്റ പിസബല്ല. ഒക്ടോബര്‍ 17 അടുത്ത ചൊവ്വാഴ്ച വിശുദ്ധ നാട്ടില്‍ സമാധാനത്തിനായി പ്രാർത്ഥന, വർജ്ജനം, ഉപവാസം എന്നിവയ്ക്കായി സമയം നീക്കിവെയ്ക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇപ്പോള്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ വേദനയും നിരാശയും വളരെ വലുതാണ്. ദുഷ്‌കരമായ സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ ശക്തിയും ശാന്തതയും ഈ വിധത്തിൽ മാത്രമേ നമുക്ക് നേടാനാകൂ, പ്രാർത്ഥനയിലും മധ്യസ്ഥതയിലും അവനിലേക്ക് തിരിയുക, ഈ വേദനകൾക്കിടയിൽ […]

Share News
Read More