കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം…|മുരളി തുമ്മാരുകുടി

Share News

കേരളമെന്ന പേരു കേൾക്കുമ്പോൾ അഭിമാനപൂരിതം… ഐക്യകേരളത്തിൻ്റെ ചരിത്രത്തിൽ ഉണ്ടായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഒറ്റ പ്രകൃതി ദുരന്തമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. രണ്ടായിരത്തി നാലിലെ സുനാമിയിൽ കേരളത്തിൽ നൂറ്റി എഴുപത്തി രണ്ടു പേർ മരിച്ചു എന്നാണ് കണക്ക്. അതായിരുന്നു ഇതിനു മുൻപിലെ ഏറ്റവും വലിയ ഒറ്റ ദുരന്തം. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിലും പെരുമഴയിലും നാനൂറ്റി എൺപത് പേർ മരിച്ചു. പക്ഷെ അത് പല ദിവസങ്ങളിൽ പലയിടത്തായിട്ടാണ് സംഭവിച്ചത്. ഇതിപ്പോൾ ഒരു മലഞ്ചെരുവിൽ ഒറ്റ രാത്രിയിൽ ആണ് ഇരുന്നൂറ്റി എഴുപത് […]

Share News
Read More

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും നവാസ് മീരാനും ഐ ആം റെസ്പോൺസിബിൾ അവാർഡ്.

Share News

കൊച്ചി . സമൂഹനന്മയ്ക്കായി ഉത്തരവാദിത്തോടെ ഇടപെടുന്ന വ്യക്തികൾക്കും സംഘടനകൾക്കും ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്സ് (I AM) ഏർപ്പെടുത്തിയ ഈ വർഷത്തെ 2024 അയാം റെസ്പോൺസിബിൾ അവാർഡ് വി-ഗാർഡ് ഗ്രൂപ്പ് ചെയർമാൻ ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും, ഗ്രൂപ്പ് മീരാൻ സി ഇ ഓ നവാസ് മീരാനും,IAM പ്രസിഡന്റും ചലച്ചിത്ര താരവുമായ ശ്രീ.സിജോയ് വർഗീസ് അവാർഡ് നൽകി ആദരിച്ചു. കൊച്ചിയിലെ മെറൈൻ ഇൻ ഹോട്ടലിൽ വച്ചു നടന്ന, ഇന്ത്യൻ ഫിലിം മേക്കേഴ്സിന്റെ I AM Expertalk Function-ൽ വച്ചായിരുന്നു […]

Share News
Read More

ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ ചികിത്സാ കേന്ദ്രങ്ങളിൽ എത്തിച്ച് ലഹരിമുക്തരാക്കിയ വെണ്ണല മാന്നംകേരി സി. ജോൺകുട്ടി (79) അന്തരിച്ചു.

Share News

നിര്യാതനായി വെണ്ണല: ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ വെണ്ണല ബാങ്ക് കോളനി മാന്നംകേരിസി. ജോൺകുട്ടി (79) അന്തരിച്ചു. സംസ്കാരം ഇന്ന് ആഗസ്റ്റ് ഒന്ന് (വ്യാഴം) വൈകുന്നേരം നാലിന് വെണ്ണല സെന്‍റ് മാത്യൂസ് പള്ളിയിൽ. കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപത ജനറൽ സെക്രട്ടറി,വൈസ് പ്രസിഡന്‍റ്, ജീസസ് ഫ്രട്ടേണിറ്റി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള ലഹരി വിരുദ്ധ സേനാനി അവാർഡ് നേടിയിട്ടുള്ള സി. ജോൺ കുട്ടി ആയിരത്തിലേറെ മദ്യാസക്തരായ വ്യക്തികളെ വിവിധ […]

Share News
Read More

ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന മാധ്യമ പ്രവർത്തകർക്കുമൊപ്പം ഉള്ളു ചേർത്തു വയ്ക്കുന്നു.

Share News

ഉള്ളു പൊട്ടി നമ്മൾ തികച്ചും വ്യത്യസ്തമായ സ്ഥാപനങ്ങൾ, വ്യത്യസ്തമായ അന്തരീക്ഷം, വ്യത്യസ്തരായ ആളുകൾ, ജോലി സമയങ്ങളിൽ പ്രഫഷണൽ വിഷയങ്ങളിൽ പരസ്പരം യാതൊരു ബന്ധവും പുലർത്താത്തവർ… പക്ഷേ, അവരെല്ലാം വയനാടൻ ജനതയുടെ സങ്കടങ്ങളോട് ഉള്ളു ചേർത്തുവച്ചപ്പോൾ പിറന്നത് ഒരേ തലക്കെട്ട്‌… ജേർണലിസത്തിൻ്റെ ഉള്ളറിയുന്ന നിമിഷങ്ങൾ കൂടിയാണിത്. ജീവൻ പണയപ്പെടുത്തിയും സൗകര്യങ്ങൾ നോക്കാതെയും പാറക്കൂട്ടങ്ങളും ചെളിയും പുതഞ്ഞ മണ്ണിൽ അപരൻ്റെ ജീവനു വേണ്ടി തിരയുന്ന രക്ഷാപ്രവർത്തകർക്കും ആ ദുരന്തക്കാഴ്ചകൾ പുറം ലോകത്ത് എത്തിച്ചു ഉള്ളു പൊട്ടിയ മനസുകൾക്കു സാന്ത്വനമേകാൻ ശ്രമിക്കുന്ന […]

Share News
Read More

നന്മയുടെ വലിയ ഇതിഹാസം രചിച്ച പ്രിയപ്പെട്ട സി. ജോൺ കുട്ടി സാറിന് ആത്മശാന്തി നേർന്ന് പ്രാർത്ഥിക്കുന്നു.

Share News

സി ജോൺ കുട്ടിവിടവാങ്ങി പ്രമുഖ മദ്യവിരുദ്ധ പ്രവർത്തകൻ,ജീസസ് ഫർ റ്റേണിറ്റി സ്ഥാപക നേതാവ്, കാരുണ്യ പ്രവർത്തകൻ,സീനിയർ സിറ്റിസൺ പ്രവർത്തകൻ മദ്യ വിരുദ്ധ സമിതി എറണാകുളം അങ്കമാലി അതിരൂപത മുൻ ജനറൽ സെക്രട്ടറി, ഇപ്പോൾ വൈസ് പ്രസിഡൻ്റ്, മികച്ച മദ്യവിരുദ്ധ പ്രവർത്തകനുള്ള അവാർഡ് ജേതാവ് എന്നീ നിലകളിൽ കർമ്മരംഗത്ത് സജീവ സാന്നിദ്ധമായിരുന്നു സി.ജോൺ കുട്ടി’ Love and Care പ്രസ്ഥാനത്തോട് ഒപ്പം പൊതിച്ചോറ് വിതരണവും,വിവിധ അഗതിമന്ദിരങ്ങളിൽ സഹായങ്ങളും കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കുന്ന പ്രവർത്തനങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രവർത്തിച്ചുസത്കർമ്മങ്ങളിൽ നിരന്തരംവ്യാപരിച്ചു. […]

Share News
Read More

മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം.

Share News

മുണ്ടക്കൈയിലെ ദുരന്ത സാഹചര്യത്തെ നേരിൽ കാണേണ്ടി വരുന്നവരിൽ നല്ലൊരു ശതമാനം പേരുടെയും മനസ്സിൽ ആധിയുടെ ഉരുൾപൊട്ടൽ ഇനിയുള്ള കുറെ കാലം ഉണ്ടാകാം. പ്രീയപ്പെട്ടവർ പെട്ടെന്നുള്ള വല്ലാത്ത മരണത്തിന് ഇരയായത്കൊണ്ടുള്ള നോവുകൾ അലട്ടാൻ തുടങ്ങും .രക്ഷപ്പെട്ടവരുടെ മനസികാരോഗ്യത്തിന് വരും ദിവസങ്ങളിൽ ശ്രദ്ധ നൽകേണ്ടി വരും.കോവിഡ് നാളുകളിലും പ്രളയ ശേഷവും നൽകിയ സൈക്കോ സോഷ്യൽ സപ്പോർട്ടിന്റെ ഘടനയിൽ മാത്രം ചെയ്താൽ പോരാ. ഇതിൽ ഗ്രീഫ് ഇടപെടലിന്റെ അംശം വേണ്ടി വരും. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഇടപെടലിന്റെ തത്വങ്ങൾ ചേർക്കേണ്ടി വരും […]

Share News
Read More

കാലാവസ്ഥ പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ താഴെ പറയുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു.

Share News

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കണം. നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് മാറി താമസിക്കേണ്ടതാണ്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്തതും മേൽക്കൂര ശക്തമല്ലാത്തതുമായ വീടുകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥയിൽ ഉള്ളവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ […]

Share News
Read More

ഉരുൾപൊട്ടല്‍ ദുരന്തം : ചൂരല്‍മല ടൗണ്‍ വരെ വൈദ്യുതി എത്തിച്ചു,പുന:സ്ഥാപന പ്രവര്‍‍ത്തനങ്ങള്‍ ഊര്‍‍ജ്ജിതം ‍

Share News

ഉത്തരകേരളത്തിലും മധ്യകേരളത്തിന്റെ ചില ഭാഗങ്ങളിലും കനത്ത മഴയും കാറ്റും തീവ്രമായ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തഭൂമിയായി മാറിയ മേപ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മേഖലയിൽ മൂന്ന് കിലോമീറ്ററിലേറെ ഹൈ ടെൻഷൻ ലൈനുകളും എട്ടു കിലോമീറ്ററിലേറെ ലോ ടെൻഷൻ ലൈനുകളും പൂർണമായി തകർന്നിട്ടുണ്ട്. ഉരുൾപൊട്ടലിൽ രണ്ട് ട്രാൻസ്‌ഫോർമറുകൾ ഒഴുകി കാണാതാവുകയും ആറ് ട്രാൻസ്‌ഫോർമറുകൾ തകർന്ന് നിലംപൊത്തുകയും ചെയ്തു. ഈ പ്രദേശത്തെ 1000 ഓളം ഉപഭോക്താക്കൾക്കുള്ള വൈദ്യുതി വിതരണ സംവിധാനം പൂർണമായും തകർന്നിട്ടുണ്ട്. കുറഞ്ഞത് 3 […]

Share News
Read More

ദുരിതാശ്വാസപ്രവർത്തനങ്ങളിൽ സീറോമലബാർസഭ കൂടെയുണ്ട്: മാർ റാഫേൽ തട്ടിൽ

Share News

കൊച്ചി.വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടും കേരളത്തിലെ മറ്റു മലയോരമേഖലകളിലും ഉണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവർക്കുവേണ്ടിയുള്ള സത്വരസഹായത്തിനും പുനരധിവാസപ്രവർത്തനങ്ങൾക്കും സീറോമലബാർസഭ കൂടെയുണ്ടാകുമെന്ന് മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ. സമാനതകളില്ലാത്ത ഈ പ്രകൃതിദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും പരിക്കേറ്റവരുടെയും പ്രിയപ്പെട്ടവരെ നഷ്ട്ടമായവരുടെയും വേദനയിൽ പങ്കുചേരുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഷ്ക്കരമാണെങ്കിലും ത്വരിതഗതിയിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങളോട് ഇടവകകളും രൂപതകളും ഭക്തസംഘടനകളും സാമൂഹ്യസേവനപ്രസ്ഥാനങ്ങളും സഹകരിച്ച് […]

Share News
Read More

വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ.| മരണ സംഖ്യ കൂടി വരുന്നു..|84 പേരുടെ മരണം സ്ഥിരീകരിച്ചു

Share News

രാത്രി, ഭൂമി തന്നെ ഒലിച്ചു വരുമ്പോൾ, മരങ്ങൾ, താമസസ്ഥലങ്ങൾ മറ്റെല്ലാം കടപുഴകി വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരും മൃഗങ്ങളും ഒന്നും അറിയാതെ കൂടെ ഒഴുകി പോകുന്നു.. തൊട്ടടുത്തുള്ളവർ വിറങ്ങലിച്ചു നിൽക്കുന്നു. ഒന്നും ചെയ്യാനാകാതെ! നിസ്സാഹരായി നോക്കിനിൽക്കാൻ മാത്രം കഴിയുന്ന എത്രയെത്ര ആളുകൾ.. വയനാട്-ചൂരൽമല-മുണ്ടക്കൈ ഉരുൾപ്പൊട്ടൽ. മരണ സംഖ്യ കൂടി വരുന്നു.. ഇന്ന് വെളുപ്പിന് വയനാട്ടിലെ ചുരൽമലയിൽ ഉണ്ടായ ദുരന്തത്തിൽ ഈ സമയം വരെ 84 പേരുടെ മരണം സ്ഥിരീകരിച്ചു.🙏നുറിൽ അധികം കുടുംബങ്ങൾ ഒലിച്ചുപോയെന്ന് അറിയുന്നു.അതുകൊണ്ട് മരണസംഖ്യ വർദ്ധിക്കുവാൻ സാധ്യതയുണ്ട്. […]

Share News
Read More